Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
മഴക്കാലം സന്ധിവേദന കൂടുന്നു: പരിഹാരം ഞൊടിയിടക്കുള്ളില്‍
മഴക്കാലം എന്നത് രോഗങ്ങളുടെ കൂടി കാലമാണ് എന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഓരോ ദിവസവും വേദനയും തണുപ്പും അസ്വസ്ഥതകളും വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിനുള്ള വഴികളാണ് നാം ഓരോരുത്തരും തേടുന്നത്. എന്നാല്‍ അതില്‍ ആര്‍ത്രൈറ്റിസ് അഥവാ സന്ധി വേദന പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളെ എത്രത്തോളം ബാധിക്കുന്നുണ്ട് എന്ന കാര്യം ആദ്യം തിരിച്ചറിയേണ്ടതാണ്. കാരണം ഏറ്റവും കൂടുതല്‍ വേദനകളും അസ്വസ്ഥതകളും വര്‍ദ്ധിക്കുന്നത് മഴക്കാലത്താണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ചില പൊടിക്കൈകള്‍ ചെയ്യാവുന്നതാണ്.
പെട്ടെന്ന് ചൂടില്‍ നിന്ന് തണുപ്പിലേക്ക് വരുമ്പോള്‍ ആ കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിന് പലര്‍ക്കും സാധിക്കുന്നില്ല. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് വേണ്ടിയാണ് നാം ശ്രദ്ധിക്കേണ്ടതും. മഴക്കാലം സന്ധിവേദനയാണ് പലര്‍ക്കും സമ്മാനിക്കുന്നത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില പൊടിക്കൈകള്‍ നമുക്ക് ശീലമാക്കാവുന്നതാണ്. പ്രധാനമായും ആര്‍ത്രൈറ്റിസ് വേദന പ്രതിസന്ധിയിലാവുന്നത് മഴക്കാലത്ത് തന്നെയാണ്. ഇതിനെ നിയന്ത്രിക്കാന്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

എന്താണ് ആര്‍ത്രൈറ്റിസ്?
ഒന്നോ അതിലധികമോ സന്ധികളുടെ വീക്കം, വേദനയും കാഠിന്യവും ഉണ്ടാക്കുന്നതിനെയാണ് ആര്‍ത്രൈറ്റിസ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. പലപ്പോഴും കൈകള്‍, വിരലുകള്‍, കൈത്തണ്ടകള്‍, കൈമുട്ട്, തോളുകള്‍, കാല്‍മുട്ടുകള്‍, കണങ്കാല്, കാലുകള്‍ എന്നിങ്ങനെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം വേദനകള്‍ വര്‍ദ്ധിക്കുന്നു. പലപ്പോഴും മഴക്കാലത്ത് ഇതിന്റെ കാഠിന്യം വര്‍ദ്ധിക്കുന്നു. എന്നാല്‍ എല്ലാവരിലും ഈ സമയം വേദന വര്‍ദ്ധിക്കണം എന്നില്ല.
വഷളാക്കുന്ന കാരണങ്ങള്‍
ആര്‍ത്രൈറ്റിസ് എന്ന അവസ്ഥയെ വഷളാക്കുന്ന ചില കാരണങ്ങള്‍ ഉണ്ട്. അവയില്‍ ഒന്നാണ് മണ്‍സൂണ്‍ സമയത്തെ കാലാവസ്ഥാ മാറ്റങ്ങള്‍. പലപ്പോഴും ഇത്തരം കാലാവസ്ഥയില്‍ സന്ധികള്‍ക്ക് ചുറ്റുമുള്ള ടിഷ്യൂകള്‍ വികസിക്കുന്നു. അത് പലപ്പോഴും സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും അസ്വസ്ഥതകള്‍ കൂട്ടുകയും ചെയ്യുന്നു. ഇതാണ് പലപ്പോഴും അസ്ഥികളുടെ വേദനക്കും കാഠിന്യത്തിനും വീക്കത്തിനും കാരണമാകുന്നത്. ഇത് കൂടാത ശാരീരിക പ്രവര്‍ത്തനങ്ങള്‍ കുറയുന്നതിന്റെ ഫലമായും ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവുന്നു.

പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്
മഴക്കാലത്തെ സന്ധിവേദന എത്രയും പെട്ടെന്ന് കൈകാര്യം ചെയ്യേണ്ട ഒന്നാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വഷളാവുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അതുകൊണ്ട് തന്നെ സ്ഥിരമായ ഒരു വ്യായാമ ദിനചര്യ ഉണ്ടാക്കുക എന്നതാണ് ആദ്യത്തെ കാര്യം. സന്ധിവാതത്തെ കൈകാര്യം ചെയ്യുന്നതിന് വേണ്ടി മൃദുവായ വ്യായാമങ്ങള്‍ മഴക്കാലത്തും ശീലിക്കാവുന്നതാണ്. ഇത് നിങ്ങളുടെ സന്ധികളുടേ കാഠിന്യം കുറക്കുന്നതിന് സഹായിക്കുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക
ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട പരിഹാരമാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക എന്നത്. സന്ധിവാതത്തിന്റെ കാര്യത്തില്‍ പലപ്പോഴും അമിതഭാരം സന്ധികളില്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. ഇത് ആര്‍ത്രൈറ്റിസ് വേദന വര്‍ദ്ധിപ്പിക്കുന്നു. മണ്‍സൂണ്‍ കാലത്ത് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിന് വേണ്ടി അതുകൊണ്ട് തന്നെ അതീവ ശ്രദ്ധ നല്‍കണം. സമീകൃതാഹാരം, പഴങ്ങള്‍, പച്ചക്കറികള്‍, പ്രോട്ടീന്‍ എന്നീവ ശീലമാക്കുന്നതിന് ശ്രദ്ധിക്കുക.

ഈര്‍പ്പത്തില്‍ നിന്ന് സന്ധികളെ സംരക്ഷിക്കുക
മഴക്കാലമായത് കൊണ്ട് തന്നെ ഈര്‍പ്പം നിങ്ങളുടെ സന്ധികളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. ഇത് ആര്‍ത്രൈറ്റിസ് ലക്ഷണങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ മഴക്കാലത്ത് സന്ധികളെ ഈര്‍പ്പത്തില്‍ നിന്ന് സംരക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. വാട്ടര്‍ റെസിസ്റ്റന്റ് അല്ലെങ്കില്‍ വാട്ടര്‍പ്രൂഫ് ഷൂ ധരിക്കാവുന്നതാണ്. ഇത് കൂടാതെ വെള്ളത്തില്‍ അധികനേരം നിന്നിട്ടുള്ള ജോലികള്‍ ചെയ്യുന്നവരും അല്പം ശ്രദ്ധിക്കണം. ഇതെല്ലാം പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കാം.
ഹോട്ട് തെറാപ്പി ചെയ്യാവുന്നതാണ്
ഹോട്ട് തെറാപ്പി ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ആര്‍ത്രൈറ്റിസ് വേദനയില്‍ നിന്ന് ആശ്വാസം നേടാവുന്നതാണ്. ്അതിന് വേണ്ടി ഇളം ചൂടുവെള്ളം നിറച്ച കുപ്പികള്‍, ഹീറ്റിംഗ് പാഡുകള്‍ എന്നിവ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഇളം ചൂടുവെള്ളത്തിലെ കുളി നിങ്ങള്‍ക്ക് ആശ്വാസം നല്കുന്നു. കൂടാതെ വെള്ളം അമിതമായി ചൂടാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വേദനയുള്ള സ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് ഐസ് തെറാപ്പി ചെയ്യാവുന്നതാണ്. ഇതെല്ലാം 15-20 മിനിറ്റ് വരെ സന്ധികളില്‍ ഉപയോഗിക്കാം.
ഡോക്ടറെ കാണുക
നിര്‍ബന്ധമായും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം വേദന അമിതമായി സ്വയം ചികിത്സക്ക് നില്ക്കുമ്പോള് അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. നിര്‍ദ്ദേശിച്ചിട്ടുള്ള മരുന്നുകള്‍ കഴിക്കുക. കൂടാതെ ഡോക്ടര്‍ ആവശ്യപ്പെടുകയാണെങ്കില് ഫിസിയോതെറാപ്പി പോലുള്ള മാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണ്. ഓരോ വ്യക്തിക്കും ഓരോ തരത്തിലാണ് രോഗാവസ്ഥകള്‍ ഉണ്ടാവുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
