Latest Updates
-
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ? -
ഏപ്രിൽ 19: ഭാഗ്യം മാറിമറിയും, ഈ 4 രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 19: ഭാഗ്യം തേടിയെത്തുന്ന ആ നക്ഷത്രക്കാർ ഇവരൊ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; ഭാഗ്യം പടിവാതിൽക്കൽ! -
രാശിഫലം: ശനിയാഴ്ച ഈ മാറ്റങ്ങൾ നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും
സ്വകാര്യഭാഗത്തെ ചൊറിച്ചിലും അണുബാധയും അസ്വസ്ഥതയും: സ്ത്രീകളെ വലക്കുന്ന മഴക്കാലം
മഴക്കാലം എന്നത് ആരോഗ്യ പ്രശ്നങ്ങളുടെ കൂടെ കാലമാണ്. പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും തുടക്കം കുറിക്കുന്ന ഈ സമയം പലരും ഭയത്തോടെയാണ് കാണുന്നത്. കൂടാതെ മഴയും കാറ്റും ഈര്‍പ്പവും എല്ലാം ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും നിസ്സാരമല്ല. കുട്ടികളേയും മുതിര്‍ന്നവരേയും ഒരുപോലെ ബാധിക്കുന്ന അവസ്ഥയാണ് പലപ്പോഴും ഈ സമയം ഉണ്ടാവുന്നത്. സ്ത്രീകളുടെ കാര്യത്തില്‍ അല്പം കൂടി ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാവുന്നു. പ്രത്യേകിച്ച് സ്ത്രീകളില്‍ സ്വകാര്യ ഭാഗത്തുണ്ടാവുന്ന അണുബാധ വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ് മണ്‍സൂണ്‍ കാലം.
ഈര്‍പ്പവും നനഞ്ഞതും ആയ കാലാവസ്ഥകള്‍ പലപ്പോഴും ബാക്ടീരിയകള്‍ക്കും ഫംഗസുകള്‍ക്കും വളര്‍ച്ചക്ക് അനുകൂലമായ സാഹചര്യം ഉണ്ടാക്കുന്നു. ഇത് യീസ്റ്റ് ഇന്ഫെക്ഷന് ബാക്ടീരിയര് വജൈനോസിസ് പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ഇത് അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയും പലപ്പോഴും നിങ്ങള്‍ക്ക് തലവേദന ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഈ സമയം സ്ത്രീകള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്ന് നമുക്ക് നോക്കാം.

അണുബാധയുണ്ടാക്കുന്ന അസ്വസ്ഥത
സ്ത്രീകളില്‍ ഉണ്ടാവുന്ന ഇത്തരത്തിലുള്ള അസ്വസ്ഥതകള്‍ മൂത്രാശയ അണുബാധയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. കൂടാതെ സ്വകാര്യഭാഗത്തെ പിഎച്ച് ലെവല്‍ തടസ്സപ്പെടുത്തുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെ എത്തിക്കുന്നു. ഇത് പ്രധാനമായും പലപ്പോഴും ഫംഗസ് അണുബാധ പോലുള്ള പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അത് കൂടാതെ കാന്ഡിഡ പോലുള്ള പ്രശ്നങ്ങളിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ശരിയായ ശുചിത്വം പാലിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്.
പി എച്ച് ബാലന്‍സ് നിലനിര്‍ത്തുക
സ്വകാര്യ ഭാഗത്ത് പലപ്പോഴും പിഎച്ച് ബാലന്‍സ് നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കുക. അതിന് വേണ്ടി ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമുള്ള ക്ലെന്‍സറുകളും ഇളം ചൂടുവെള്ളവും ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. സ്വകാര്യ ഭാഗത്തെ സ്വാഭാവിക പി എച്ച് ബാലന്‍സ് തടസ്സപ്പെടുത്തുന്ന തരത്തിലുള്ള സോപ്പുകളോ മറ്റോ ഉപയോഗിക്കുന്നതിന് പൂര്‍ണമായും നോ പറയുക. ഇത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു.

കോട്ടണ്‍ അടിവസ്ത്രം ധരിക്കുക
മഴക്കാലമായത് കൊണ്ട് തന്നെ പലപ്പോഴും വസ്ത്രങ്ങള്‍ ഉണങ്ങുന്നതിനുള്ള പ്രതിസന്ധികള്‍ പലരും അനുഭവിക്കുന്നു. എന്നാല്‍ ഒരു കാരണവശാലും നനഞ്ഞ അടിവസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക. അത് മാത്രമല്ല കോട്ടണ്‍ പോലുള്ള അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ചര്‍മ്മത്തെ ശ്വസിക്കാന്‍ അനുവദിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഈര്‍പ്പം ഇല്ലാത്തതുമായ വിയര്‍പ്പിനെ ആഗിരണം ചെയ്യുന്നതുമായ വസ്ത്രം ധരിക്കുന്നതിന് ശ്രദ്ധിക്കണം.
ആര്‍ത്തവ ശുചിത്വം പാലിക്കുക
മഴക്കാലമാണെങ്കിലും ആര്‍ത്തവ സമയത്ത് നമ്മള് അല്പം കൂടുതല്‍ ശ്രദ്ധയും ശുചിത്വവും പാലിക്കേണ്ടതാണ്. മോശം ആര്‍ത്തവ ശുചിത്വം പലപ്പോഴും അണുബാധ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ച മഴക്കാലത്ത് ഇത്തരം അവസ്ഥകള്‍ അല്പം വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ ഓരോ 4-5 മണിക്കൂറിലും സാനിറ്ററി പാഡുകള്‍ മാറ്റുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഈ പ്രദേശം ഈര്‍പ്പരഹിതമാക്കി വെക്കുന്നതിനും ശ്രദ്ധിക്കുക. മലമൂത്ര വിസര്‍ജ്ജനത്തിന് ശേഷം വൃത്തിയാക്കുകയും ബാക്ടീരിയകള്‍ പകരുന്നത് തടയുന്നതിന് കൈകള്‍ കഴുകുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുക.

നനഞ്ഞ വസ്ത്രങ്ങള്‍ ഉടനടി മാറ്റുക
എന്തെങ്കിലും കാരണവശാല്‍ വസ്ത്രങ്ങള്‍ അടിവസ്ത്രമുള്പ്പടെയുള്ളവ നനഞ്ഞതാണെങ്കില്‍ അവ ഉടനെ മാറ്റുന്നതിന് ശ്രദ്ധിക്കുക. പ്രത്യേകിച്ച് മഴ നനയുകയോ മറ്റോ ചെയ്താല്‍ വസ്ത്രം ഉടനെ മാറ്റുന്നതിന് ശ്രദ്ധിക്കുക. കാരണം ഇത് പലപ്പോഴും അണുബാധക്കും ഫംഗസിനും ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. വേഗം ഉണങ്ങിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കാം.
കഴുകാന്‍ മടിക്കേണ്ടതില്ല
പലരും സ്വകാര്യഭാഗത്തെ ഈര്‍പ്പവും നനവും തുടച്ച് കളയുന്നതിന് മടി കാണിക്കുന്നു. എന്നാല്‍ വൃത്തിയുള്ള ടവ്വല്‍ ഉപയോഗിച്ച് ഈ ഭാഗം തുടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മാത്രമല്ല ഒരു തരത്തിലും ഈ ഭാഗത്ത് ഈര്‍പ്പം നിലനില്ക്കാന് അനുവദിക്കരുത്. കൂടാതെ കഠിനമായ ഉരസുന്നതും ഒഴിവാക്കുക. ഇത് നിങ്ങളില്‍ അണുബാധയും ചര്‍മ്മത്തില്‍ അസ്വസ്ഥതയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ മഴക്കാലത്ത് സ്വകാര്യഭാഗത്തെ രോമങ്ങള്‍ ഷേവ് ചെയ്യാതിരിക്കുന്നതാണ് നല്ലത്.

പൊതു ശുചിമുറികള്‍ ഒഴിവാക്കുക
ഇത് അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച മഴക്കാലത്ത് പൊതുശുചിമുറികള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. കാരണം ഇതിന്റെ ശുചിത്വം എത്രത്തോളമെന്ന് നമുക്ക് പറയാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തന്നെ ദോഷകരമായ ഫംഗസുകളും ബാക്ടീരിയകളും ഇവിടങ്ങളില്‍ ഉണ്ടാവുന്നു. ഇത് പലപ്പോഴും വൃത്തിയുള്ള അവസ്ഥ നമുക്ക് ഉണ്ടാക്കണം എന്നില്ല. ഇനി നിങ്ങള്‍ക്ക് അത്യാവശ്യമെങ്കില്‍ ഡിസ്പോസിബിള്‍ സീറ്റ് കവറോ ടോയ്ലറ്റ് പേപ്പറോ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക.
ജലാംശം നിലനിര്‍ത്തുക
മഴക്കാലമാണെന്ന് കരുതി ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് നിങ്ങളെ പ്രശ്നത്തിലാക്കുന്നു. പലപ്പോഴും ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് വേണ്ടിയും ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് വേണ്ടിയും ജലാംശം നിലനിര്‍ത്തേണ്ടതാണ്. ഇത് ആരോഗ്യകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ മൊത്തത്തിലുള്ള ആരോഗ്യത്തിന് അനിവാര്യമാണ് വെള്ളവും.
പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുക
രോഗങ്ങള്‍ വളരെ പെട്ടെന്ന് ബാധിക്കുന്ന ഒരു കാലാവസ്ഥയാണ് പലപ്പോഴും മഴക്കാലം. രോഗപ്രതിരോധ ശേഷി കുറയുന്നത് തന്നെയാണ് ഇതിന്റെ പ്രധാന കാരണം. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ആരോഗ്യകരമായ ഭക്ഷണക്രമം പാലിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ പതിവായി വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കുക. ആവശ്യത്തിന് ഉറക്കം എന്നതും അനിവാര്യമാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ നിങ്ങള്‍ക്ക് രോഗാവസ്ഥയില്‍ നിന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












