Latest Updates
-
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
ആയുസ്സിനെ അപകടപ്പെടുത്തുന്ന മഴക്കാലം: ഈ ചായയില്‍ ആയുസ്സ് കൂട്ടാം
മഴക്കാലം എന്നത് എപ്പോഴും രോഗങ്ങളുടെ കാലമാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ രോഗാവസ്ഥയെ പ്രതിരോധിക്കാന്‍ രോഗപ്രതിരോധ ശേഷി വളരെ അത്യാവശ്യം തന്നെയാണ്. പ്രത്യേകിച്ച് മഴക്കാലത്ത് നിങ്ങളെ ബാധിക്കുന്നത് ഗുരുതരമായ അവസ്ഥകളാണ്. അതില്‍ തന്നെ ടൈഫോയ്ഡ്, ഡെങ്കിപ്പനി, മലേറിയ തുടങ്ങിയ ജലജന്യ രോഗങ്ങളും അതോടൊപ്പം തന്നെ കൊതുകുജന്യ രോഗങ്ങളും നിങ്ങളെ ബാധിക്കുന്നു. ഇത് കൂടാതെ മറ്റ് ചില അസ്വസ്ഥതകളും നിങ്ങളെ ബാധിക്കുന്നുണ്ട്.
മഴക്കാലത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ചില ചര്‍മ്മ അണുബാധകളും ദഹനനാളത്തിന്റെ പ്രശ്‌നങ്ങളും ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്തതാണ്. വ്യക്തിശുചിത്വം പാലിക്കുക, ശുദ്ധജലം കുടിക്കുക, പുറത്ത് നിന്നുള്ള ഭക്ഷണം ഒഴിവാക്കുക, കൊതുകിനെ തുരത്തുക, വല എന്നിവ ഉപയോഗിക്കുക എന്നിവയാണ് മഴക്കാലത്ത് സ്വയം സംരക്ഷിക്കാനുള്ള ചില മാര്‍ഗങ്ങള്‍. എന്നാല്‍ ചില ചായകള്‍ ഉപയോഗിക്കുന്നതിലൂടെ നിങ്ങള്‍ക്ക് പല രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു.

ഇഞ്ചി ചായ
ഏറ്റവും അധികം ആരോഗ്യം നല്‍കുന്ന ഒന്നാണ് ഇഞ്ചിച്ചായ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ ദഹനത്തെ സഹായിക്കാനും ഓക്കാനം ഒഴിവാക്കാനും വീക്കം കുറയ്ക്കാനും സഹായിക്കുന്നു. അതോടൊപ്പം തന്നെ മണ്‍സൂണുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ക്കെതിരെ പോരാടുന്നതിനും ഇഞ്ചിച്ചായ സഹായിക്കുന്നു. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ശരീരതതില്‍ ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിനും ഇഞ്ചിച്ചായ സഹായിക്കുന്നു എന്നതാണ് സത്യം. ഇത്തരം അവസ്ഥയില്‍ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടി സ്ഥിരമായി ഇഞ്ചിച്ചായ കഴിക്കാവുന്നതാണ്.
ചെമ്പരത്തി ചായ
ചെമ്പരത്തി ചായ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ആന്റി ഓക്‌സിഡന്റുകളാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. അത് മാത്രമല്ല രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചെമ്പരത്തി ചായ എന്തുകൊണ്ടും മികച്ചതാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന കാര്യത്തിലും ചെമ്പരത്തി ചായ ഗുണങ്ങള്‍ നല്‍കുന്നു. ഇതിലൂടെ കരളിന്റെ ആരോഗ്യം വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് ഇത് നല്‍കുന്നത്. മഴക്കാലത്ത് നിര്‍ബന്ധമായും നിങ്ങള്‍ക്ക് ഇത് കഴിക്കാവുന്നതാണ്.

മസാല ചായ
ഇഞ്ചി, കറുവാപ്പട്ട, ഏലം, ഗ്രാമ്പൂ എന്നിവ അടങ്ങിയ ഒരു കപ്പ് കട്ടന്‍ ചായ കുടിക്കുന്നതിലൂടെ അത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ നല്‍കുന്നു. കാരണം ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മികച്ച ഗുണങ്ങള്‍ നല്‍കുന്നു എന്നതില്‍ സംശയം വേണ്ട. ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് സഹായിക്കുന്നതിനാല്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മസാലചായ. ശരീരത്തിലുണ്ടാവുന്ന അണുബാധകള്‍, ഫീ റാഡിക്കലുകള്‍, ഓക്‌സിഡേറ്റീവ് സ്‌ട്രെസ് എന്നിവയെ ചെറുക്കാനും മഴക്കാലത്ത് മസാലച്ചായ കഴിക്കാവുന്നതാണ്.
പെപ്പര്‍മിന്റ് ടീ
മഴക്കാലത്ത് മലിനമായ ഭക്ഷണമോ വെള്ളമോ കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന വയറുവേദന, ദഹനക്കേട്, വയറ്റിലെ അസ്വസ്ഥത എന്നിവ ഒഴിവാക്കാന്‍ പെപ്പര്‍മിന്റ് ടീ സഹായിക്കും. ഇത് സ്ഥിരമായി മഴക്കാലത്ത് കഴിക്കേണ്ടതാണ്. അല്ലാത്ത പക്ഷം രോഗപ്രതിരോധ ശേഷിയില്‍ വലിയ മാറ്റങ്ങള്‍ വരുന്നില്ല. ആരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുന്ന പല പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതാണ് പെപ്പര്‍മിന്റ് ടീ എന്നതില്‍ സംശയം വേണ്ട.

തുളസി ചായ
ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമാണ് തുളസി. ഇത് ചായയാക്കി കുടിക്കുന്നതിലൂടെ ആരോഗ്യത്തെ ബാധിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. കൂടാത മഴക്കാലത്തുണ്ടാവുന്ന ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കാനും മൊത്തത്തിലുള്ള ക്ഷേമം പ്രോത്സാഹിപ്പിക്കാനും തുളസി ചായ സഹായിക്കുന്നു. തുളസി ചായ മഴക്കാലത്ത് മൊത്തത്തില്‍ ആശ്വാസം നല്‍കും എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ തരത്തിലുള്ള ദോഷഫലങ്ങളേയും ഇല്ലാതാക്കുന്നതിന് തുളസി ചായ മികച്ചതാണ്.
കറുവപ്പട്ട ചായ
ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് കറുവപ്പട്ട ചായ. ഇത് നിങ്ങളുടെ രക്തചംക്രമണത്തെ മെച്ചപ്പെടുത്തുന്നതിനും അതോടൊപ്പം തന്നെ അണുബാധകളെ സംരക്ഷിക്കുന്നതിനും സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റ് ഗുണങ്ങളും ഇതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. മഴക്കാലത്തുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ദിനവും അല്‍പം കറുവപ്പട്ട ചായ ശീലമാക്കാം. ഇതിലൂടെ ആരോഗ്യത്തിനുണ്ടാവുന്ന പല പ്രതിസന്ധികളേയും ഈസിയായി പരിഹരിക്കാന്‍ സാധിക്കും.

ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയില്‍ നമുക്ക് അതിനെ പരിഹരിക്കുന്നതിന് വേണ്ടി ചായപ്പൊടിയും പാലും ചേര്‍ത്ത് തയ്യാറാക്കുന്ന ചായകളേക്കാള്‍ എന്തുകൊണ്ടും കഴിക്കാവുന്നതാണ് മസാലചായയോ ഇഞ്ചിച്ചായയോ മറ്റോ. .ഇത് പക്ഷേ ഭക്ഷണത്തിന് ഒരു മണിക്കൂര്‍ മുന്‍പ് വേണം കഴിക്കുന്നതിന് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അത് കൂടാതെ ദിവസത്തില്‍ ഒന്നിലധികം തവണ ചായ കഴിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും നിങ്ങളുടെ വിശപ്പിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.
എന്നാല്‍ ദഹനത്തിന് സഹായിക്കുന്ന ചില ചായകള്‍ ഉണ്ട്. അതില്‍ വരുന്നതാണ് പെപ്പര്‍മിന്റ് ടീ, കറുവപ്പട്ട ചായ എന്നിവ. ഇത് ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പ് കഴിക്കാവുന്നതാണ്. കാരണം ഇത്തരം ചായകള്‍ നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. എന്നാല്‍ ഒരു ചൂടുള്ള ചായ കഴിക്കുന്നതിലൂടെ മഴക്കാലത്തുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും നമുക്ക് പരിഹാരം കാണുന്നതിന് സാധിക്കുന്നു. എന്നാല്‍ ഹെര്‍ബല്‍ ടീ കഴിക്കുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












