Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
മഴയോടൊപ്പം അസഹ്യമായ ചുമയും ജലദോഷവും? പരിഹാരം അടുക്കളയിലുണ്ട്
മഴക്കാലം ആരംഭിച്ചതോടെ രോഗങ്ങളും പതിയേ പതിയേ തലപൊക്കിത്തുടങ്ങി. ചുമയും ജലദോഷവും അണുബാധകളും വയറിന്റെ അസ്വസ്ഥതകളും പനിയും എല്ലാം ഓരോന്നോരോന്നായി മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഈ അവസ്ഥയില്‍ എടുക്കേണ്ട മുന്‍കരുതലുകള്‍ ധാരാളമുണ്ട്. അത് മാത്രമല്ല പല വിധത്തിലുള്ള വീട്ടുപരിഹാരങ്ങളും നമുക്ക് ചെയ്യാവുന്നതാണ്. ഇത് പനിയും ചുമയും ജലദോഷവും പരിഹരിക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു.
മഴക്കാല ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അടുക്കളപ്പൊടിക്കൈകളില് നമുക്ക് പല രോഗാവസ്ഥകളേയും പരിഹരിക്കാന്‍ സാധിക്കുന്നു. അത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു. ചുമയും ജലദോഷവും വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ പാര്‍ശ്വഫലങ്ങളില്ലാത്ത ഈ പൊടിക്കൈകള്‍ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. എന്നാല്‍ എന്ത് വീട്ടുപായങ്ങള്‍ ചെയ്യുന്നതിന് മുന്‍പും ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കൂ.

ഇഞ്ചിയും തേനും ചേര്‍ത്ത മിശ്രിതം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇഞ്ചിയും തേനും ചേര്‍ന്ന മിശ്രിതം വളരെയധികം സഹായിക്കുന്നതാണ്. ഇത് തൊണ്ട് വേദനക്ക് പരിഹാരം കാണുന്നതിനും ജലദോഷത്തെ പരിഹരിക്കുന്നതിനും സഹായിക്കുന്നു. ഇഞ്ചി നല്ലതു പോലെ ചതച്ച് തിലേക്ക് ഒരു സ്പൂണ്‍ തേന്‍ മിക്സ് ചെയ്യുക. ഇത് ദിവസവും രണ്ട് തവണ കുടിച്ചാല്‍ തൊണ്ടവേദനയും അസ്വസ്ഥതകളും ഇല്ലാതാവുന്നു. ഇഞ്ചിക്ക് വീക്കത്തെ കുറയ്ക്കുന്നതിന് സാധിക്കുന്നു.
തുളസി ചായ
ആരോഗ്യ സംരക്ഷണത്തിന് തുളസി നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അതിനായി അല്പം തുളസിയിലകള്‍ വെള്ളത്തില്‍ ചേര്‍ത്ത് അതിലേക്ക് ഒരു കുഞ്ഞുകഷ്ണം ഇഞ്ചി ചേര്‍ത്ത് തിളപ്പിക്കുക. പിന്നീട് അല്പം കുരുമുളകും ചേര്‍ക്കാവുന്നതാണ്. ആവശ്യമെങ്കില്‍ തേനും ചേര്‍ക്കണം. ഹെര്‍ബല്‍ ടീ തയ്യാര്‍. ഇത് നിങ്ങളുടെ തൊണ്ടവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും അതൊടൊപ്പം തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

യൂക്കാലിപ്റ്റസ് ഓയില്‍ വായു കൊള്ളുക
നിങ്ങള്‍ക്ക് മൂക്കൊലിപ്പ് നില്‍ക്കാതിരിക്കുകയും മൂക്കടപ്പ് ഉണ്ടാവുകയോ ചെയ്യുന്നെങ്കില്‍ യൂക്കാലിപ്റ്റസ് ഓയില്‍ നല്ലതാണ്. ഇതിനായി ചൂടുവെള്ളത്തില്‍ ഇത് അല്പം ചേര്‍ത്ത് ആവി പിടിക്കാവുന്നതാണ്. അഞ്ച് മുതല്‍ പത്ത് മിനിറ്റ് വരെ നിങ്ങള്‍ക്ക് ആവി പിടിക്കാവുന്നതാണ്. ഇത് കഫത്തെ ഇല്ലാതാക്കുന്നതിനും മൂക്ക് അടപ്പിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇത് സ്ഥിരമായി ചെയ്താല്‍ ഇത്തരം അസ്വസ്ഥതകളെ പ്രതിരോധിക്കാന്‍ സാധിക്കുന്നു.
ചൂടുള്ള മഞ്ഞള്‍ പാല്
മഞ്ഞളിന് ആന്റി ബാക്ടീരിയല്‍, ആന്റിവൈറല്‍ ഗുണങ്ങളുണ്ടെന്ന് നമുക്കറിയാം. അതുപോലെ തന്നെയാണ് ഇത് മഴക്കാലത്ത് കുടിക്കുന്നതും. രാത്രിയില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഒരു ഗ്ലാസ് ചെറുചൂടുള്ള പാല് കുടിക്കുന്നത് വഴി നിങ്ങള്‍ക്ക് ജലദോഷം, ചുമ എന്നിവയില്‍ നിന്ന് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. കൂടാതെ ആരോഗ്യമുള്ള മഴക്കാലം ആസ്വദിക്കുന്നതിനും സാധിക്കുന്നു.
ഉപ്പുവെള്ളം കവിള് കൊള്ളുക
നിങ്ങളുടെ തൊണ്ട വേദന, അണുബാധ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി 2-3 തവണയെങ്കിലും ദിനവും ഉപ്പുവെള്ളം കവിള് കൊള്ളുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ഇത് അണുബാധയെ പ്രതിരോധിക്കുന്നതിനും അത് വഴി തൊണ്ട വേദനയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. സ്ഥിരമായി രണ്ട് മൂന്ന് പ്രാവശ്യം ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് ഈ പ്രതിസന്ധിയില്‍ നിന്ന് പരിഹാരം കാണാവുന്നതാണ്.

ഗ്രാമ്പൂവും തേനും
ജലദോഷത്തിനും തൊണ്ട വേദനക്കും പരിഹാരം കാണുന്നതിന് വേണ്ടി ഒരു ഗ്രാമ്പൂ വറുത്ത് പൊടിച്ചെടുത്ത് അതിലേക്ക് തേന്‍ മിക്സ് ചെയ്ത് രാത്രിയില്‍ കിടക്കുന്നതിന് മുന്‍പായി കഴിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നു. അത് മാത്രമല്ല തൊണ്ട് വേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഗ്രാമ്പൂവും തേനും സഹായിക്കുന്നു. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഇത്തരം അടുക്കളപ്പൊടിക്കൈകള്‍ മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

