Latest Updates
-
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ!
മഴ ശക്തമായി, ദഹന പ്രശ്നവും ഭക്ഷ്യവിഷബാധയും ഇനി വിടാതെ പുറകേ: ശ്രദ്ധിക്കണം ഇതെല്ലാം
മഴക്കാലം വീണ്ടും ശക്തി പ്രാപിച്ചതോടെ അത് ആരോഗ്യത്തിലും വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും ആരോഗ്യത്തിന് ഒന്നൊഴിയാതെ പ്രശ്നങ്ങളാണ് മഴക്കാലം നല്‍കുന്നത്. അതിന്റെ ഫലമായി പകര്ച്ചനവ്യാധികളും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. പൊള്ളുന്ന ചൂടില്‍ നിന്ന് അല്പം ആശ്വാസമെന്നോണമാണ് മഴ പെയ്തത്. എന്നാല്‍ മഴക്കാലം കനത്തതോടെ അത് നിങ്ങളുടെ ആരോഗ്യത്തിലും വെല്ലുവിളികള്‍ ഒന്നൊന്നായി ആരംഭിച്ച് കഴിഞ്ഞു.
മലിനമായ വെള്ളം, വൃത്തിഹീനമായ ഭക്ഷണം, ഈര്‍പ്പമുള്ള കാലാവസ്ഥ എന്നിവ വളരെയധികം പ്രതികൂല ഫലങ്ങളാണ് ഓരോരുത്തരിലും ഉണ്ടാക്കുന്നത്. കോളറ, ടൈഫോയ്ഡ്, വയറിളക്കം, ഭക്ഷ്യവിഷബാധ, ഛര്‍ദ്ദി തുടങ്ങിയവ വളരെയധികം വര്‍ദ്ധിക്കുന്നതും മഴക്കാലത്ത് തന്നെയാണ്. ഇത് ദഹനാരോഗ്യത്തേയും പാടെ അവതാളത്തിലാക്കുന്നു. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

സുരക്ഷിതവും ശുദ്ധവുമായ വെള്ളം
സുരക്ഷിതവും ശുദ്ധവുമായ വെള്ളം എന്തുകൊണ്ടും ഈ സമയം അനിവാര്യമാണ്. മഴക്കാലത്ത് ജലജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനാലാണ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത്. പലപ്പോഴും ഫില്‍ട്ടര്‍ ചെയ്തതോ അല്ലെങ്കില്‍ തിളപ്പിച്ചാറ്റിയതോ ആയ വെള്ളം മാത്രം കുടിക്കുന്നതിന് ശ്രദ്ധിക്കുക. അത് മാത്രമല്ല തണുപ്പുള്ളതും ഐസ് പോലുള്ളവയും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. പ്രധാനമായും സ്വന്തമായി വെള്ളം കൊണ്ട് പോവുന്നതാണ് അത്യുത്തമം.
പഴകിയ ഭക്ഷണം കഴിക്കാതിരിക്കുക
ഒരു കാരണവശാലും പഴകിയ ഭക്ഷണം മഴക്കാലത്ത് കഴിക്കാതിരിക്കുക. കൂടാതെ ഭക്ഷണം ചൂടോടെ തന്നെ വീട്ടില്‍ തയ്യാറാക്കി കഴിക്കുന്നതിന് ശ്രദ്ധിക്കണം. അസംസ്കൃതമോ വേവിക്കാതത്തോ ആയ ഭക്ഷണം പാടേ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കുക. ഇത്തരം ഭക്ഷണങ്ങളില്‍ ബാക്ടീരിയകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്ന് മാത്രമല്ല സ്ട്രീറ്റ് ഫുഡ്, സാലഡുകള്‍, മുറിച്ച് വെച്ച പഴങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുക. ഇതെല്ലാം തന്നെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്.
പ്രോബയോട്ടിക്കുകള്‍ ഉപയോഗിക്കുക
നിര്‍ബന്ധമായും പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ ഒഴിവാക്കുക. തൈര്, മോര്, പുളിപ്പിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവ കുടലില്‍ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചക്ക് സഹായകമാണ്. അത് മാത്രമല്ല ഇത് മികച്ച ദഹനത്തിനും സഹായിക്കുന്നു. സ്ഥിരമായി ഇവ കഴിക്കുന്നത് വഴി അത് നിങ്ങളുടെ ആരോഗ്യത്തെ മഴക്കാലത്തും സംരക്ഷിക്കും. എന്ന് മാത്രമല്ല രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവ മഴക്കാല ഡയറ്റില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കുക.

പഴങ്ങളും പച്ചക്കറികളും നന്നായി കഴുകുക
പഴങ്ങളിലും പച്ചക്കറികളിലും ചെളി, കീടനാശിനികള്‍ അല്ലെങ്കില്‍ ദോഷകരമായ സൂക്ഷ്മാണുക്കള്‍ എന്നിവ ഉണ്ടായിരിക്കാം. എന്നാല്‍ മഴരക്കാലത്ത് ഇവയുണ്ടാവില്ലെന്ന് കരുതി കഴുകാതിരിക്കരുതി. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. അതുകൊണ്ട് തന്നെ ഒഴുകുന്ന വെള്ളത്തിനടിയില്‍ കഴുകുക, സാധ്യമെങ്കില്‍, ഉപയോഗിക്കുന്നതിന് മുമ്പ് ഉപ്പുവെള്ളത്തിലോ നേരിയ വിനാഗിരി ലായനിയിലോ മുക്കി വെക്കുന്നതും നല്ലതാണ്.
കൈ ശുചിത്വം പാലിക്കുക
ഭക്ഷണം കഴിക്കുന്നതിനോ പാചകം ചെയ്യുന്നതിനോ മുന്‍പായി കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നതിനും ശ്രദ്ധിക്കണം. അത് മാത്രമല്ല വെള്ളത്തിന് ലഭ്യതക്കുറവുള്ളപ്പോള് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനും മടിക്കേണ്ടതില്ല. ഇതെല്ലാം രോഗാവസ്ഥകളെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. പ്രത്യേകിച്ച് മഴക്കാലത്ത് ഈ കാര്യം ശീലമാക്കേണ്ടതാണ്.
ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക
കട്ടിയുള്ളതും എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങള്‍ മഴക്കാലത്ത് പൂര്‍ണമായും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ഇത് നിങ്ങളുടെ ദഹനത്തിന് പ്രശ്നമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. എണ്ണയില്‍ വറുത്തെടുക്കുന്നതിന് പകരമായി ആവിയില്‍ വേവിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യവും ഉറപ്പ് വരുത്തുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
