Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
Monsoon Health Tips: കൊതുക് കടിക്ക് തുടക്കമായി, രോഗങ്ങളും കൂടെ വരും, പരിഹാരം ഇത് മാത്രം
Summer Health: മഴക്കാലത്തിന് തുടക്കമായി, അതുപോലെ തന്നെ രോഗങ്ങളും ഇരട്ടിയാവുന്ന സമയമാണ്. മഴക്കാലം ആസ്വദിക്കാനുള്ളതാണ് എന്ന് നമുക്കറിയാം. എന്നാല്‍ അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് മഴക്കാലത്ത് ആരോഗ്യം സംരക്ഷിക്കുന്നതും. ഉഷ്ണതരംഗത്തിന് അവസാനമായി മഴ ആരംഭിച്ചതോടെ പക്ഷേ രോഗങ്ങള്‍ക്കും തുടക്കമിടുന്ന ഒരു കാലാവസ്ഥയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും നിങ്ങളുടെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടത് മഴക്കാലത്താണ്. കാരണം രോഗാവസ്ഥയില്‍ നിങ്ങള്‍ വെല്ലുവിളികളിലൂടെ കടന്ന് പോവുന്നതിനാല്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.
പ്രത്യേകിച്ച് കൊതുക് കടി നിങ്ങളില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. ഡെങ്കിപ്പനി ഉള്‍പ്പടെയുള്ള രോഗാവസ്ഥകള്‍ നിങ്ങളെ തേടി എത്തുന്നു എന്നതാണ് സത്യം. അതിനെല്ലാം മഴക്കാലം ഒരു കാരണം കൂടിയാവുന്നു. പകര്‍ച്ച വ്യാധികളില്‍ നല്ലൊരു ശതമാനം രോഗങ്ങളും ഉണ്ടാവുന്നത് കൊതുക് വഴിയാണ്. നിരവധി പേരാണ് കൊതുക് പരത്തുന്ന രോഗം വഴി മരണത്തിലേക്ക് എത്തുന്നത്. ഈ സമയം കൊതുക് കടിയില്‍ നിന്ന് സംരക്ഷണം നേടുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുന്‍പ് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വെള്ളം കെട്ടി നില്‍ക്കുന്നത് പ്രതിരോധിക്കണം
ആദ്യം ശ്രദ്ധിക്കേണ്ട കാര്യം എന്നത് വെള്ളം കെട്ടി നില്‍ക്കുന്നതിന് പരിഹാരം കാണണം എന്നതാണ്. പലപ്പോഴും കാലി പാത്രങ്ങള്‍, ചിരട്ടകള്‍, കുഴികള്‍, ടയറുകള്‍, ചെടിച്ചട്ടികള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് അല്പം ഗൗരവത്തോടെ കാണേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ രോഗങ്ങളിലേക്കുള്ള തുടക്കമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എല്ലാ ദിവസവും ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ രോഗങ്ങൡലേക്കുള്ള തുടക്കമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
കൊതുക് നിവാരണ മരുന്നുകള്‍
പ്രകൃതിക്കും മനുഷ്യനും അപകടകരമായ പ്രശ്നങ്ങള്‍ ഇല്ലാത്ത തരത്തിലുള്ള കൊതുക് നിവാരണ മരുന്നുകള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. എപ്പോഴും ചര്‍മ്മത്തിന് സുരക്ഷിതമായ ക്രീമുകള്‍, സ്പ്രേ, തുണി കൊണ്ടുള്ള പാച്ചുകള്‍ എന്നിവ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് നിങ്ങളെ കൊതുക് കടിയില്‍ നിന്ന് സംരക്ഷിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. കൊചുകുകള് കടിക്കാതിരിക്കുന്ന തരത്തിലുള്ള വസത്രങ്ങളും ഈ സമയം ധരിക്കേണ്ടതാണ്.

വാതിലുകളും ജനലുകളും അടച്ചിടുക
വാതിലുകളും ജനലുകളും അടച്ചിടുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതനുസരിച്ച് മാത്രമേ കാര്യങ്ങള്‍ ചെയ്യാന്‍ പാടുകയുള്ളൂ. കൊതുകുകള്‍ പലപ്പോഴും ഏറ്റവും സജീവമായി ഇരിക്കുന്നത് വൈകുന്നേരങ്ങളിലാണ്. ഈ സമയം വാതിലുകളും ജനലുകളും പൂര്‍ണമായും അടച്ചിടുന്നതിനും ശ്രദ്ധിക്കുക. അതിലൂടെ ഒരു പരിധി വരെ നിങ്ങള്‍ക്ക് ഇത്തരം അവസ്ഥയില്‍ നിന്നും പരിഹാരം കാണാവുന്നതാണ്.
കൊതുക് വലകള്‍
മഴക്കാലത്ത് കൊതുകുകള്‍ കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ അവയെ പ്രതിരോധിക്കുന്നതിന് വേണ്ടി എപ്പോഴും കൊതുക് വലകള്‍ ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. അത് മാത്രമല്ല ഉറങ്ങാന്‍ പോവുന്നതിന് മുന്‍പായി കൊതുകിനെ അകറ്റുന്നതിന് വേണ്ടി ധൂപവര്‍ഗ്ഗങ്ങള്‍ സ്ഥാപിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തില്‍ മികച്ചതാവുന്നു. മാത്രമല്ല കൊതുകിനെ പൂര്‍ണമായും അകറ്റുന്നതിനും സഹായിക്കുന്നു.

പരിസര ശുചിത്വം പാലിക്കുക
എപ്പോഴും പരിസര ശുചിത്വം പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കൊതുകുകള്‍ വെള്ളത്തില്‍ മാത്രമല്ല ഈര്‍പ്പത്തിലും മാലിന്യത്തിലും എല്ലാം വസിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. എപ്പോഴും മഴക്കാലത്തിന് മുന്നോടിയായി തന്നെ പരിസരം വൃത്തിയായി സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വസ്ത്രധാരണത്തിലും വളരെയധികം ശ്രദ്ധിക്കണം. എപ്പോഴും കൈയ്യുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. കൂടാതെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗം സ്വീകരിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

