Latest Updates
-
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ
നാലിഞ്ച് വാലുമായി ജനിച്ച അത്ഭുത ശിശു: വൈദ്യശാസ്ത്രലോകം ഈ പ്രതിഭാസത്തെ വിശദീകരിക്കുന്നത് ഇങ്ങനെ
ചൈനയിലെ ഹന്‍സൂ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം ജനിച്ച ഒരു കുഞ്ഞ് ലോകത്തിന്റെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. നാലിഞ്ച് നീളത്തിലുള്ള വാലുമായാണ് ഈ കുഞ്ഞിന്റെ ജനനമെന്നുള്ളതാണ് അതിനുള്ള കാരണം. വളരെ അപൂര്‍വ്വമായി മാത്രം കണ്ടുവരുന്ന അവസ്ഥയായതിനാല്‍ കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ തന്നെയാണ് ഈ വാര്‍ത്ത ലോകത്തെ അറിയിച്ചത്.

ആശുപത്രിയിലെ ശിശുരോഗ ന്യൂറോ സര്‍ജറി വിഭാഗത്തിലെ ചീഫ് ഡോക്ടറായ ഡോ. ലി ആണ് ഈ അപൂര്‍വ്വ അവസ്ഥ തിരിച്ചറിഞ്ഞത്. കുഞ്ഞിന്റെ പിന്നില്‍ നിന്നും അസാധാരണമായ ത്വക്കിന്റെ വളര്‍ച്ച വ്യക്തമാക്കുന്ന ഒരു വീഡിയോ അദ്ദേഹം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. റ്റെതേര്‍ഡ് സ്പൈനര്‍ കോര്‍ഡ് (Tethered spinal cord ) എന്ന അവസ്ഥയാണിതെന്ന ഡോ ലിയുടെ സംശയം എംആര്‍ഐ സ്കാനിംഗിലൂടെ സ്ഥിരീകരിക്കപ്പെട്ടു.
എന്താണ് Tethered spinal cord
നട്ടെല്ല് അസാധാരണമായി ചുറ്റുമുള്ള കോശകലകളിലേയക്ക് കൂടിച്ചേരുന്ന അവസ്ഥയാണിത്. മിക്കവാറും ഇത് നട്ടെല്ലിന്റെ അടിഭാഗത്ത് ആവും സംഭവിക്കുക. സാധാരണാവസ്ഥയില്‍ നട്ടെല്ല് സ്പൈനല്‍ കനാലില്‍ സ്വതന്ത്രമായി നില കൊള്ളുകയാണ് ചെയ്യുന്നത്. സാധാരണ ചലനങ്ങള്‍ സാധ്യമാകുന്നത് അങ്ങനെയാണ്. എന്നാല്‍ Tethered spinal cord എന്ന അവസ്ഥയില്‍, നട്ടെല്ലിന്റെ ചലനം പരിമിതപ്പെടുന്നു. ഇത് പലതരത്തിലുള്ള നാഡീസംബന്ധ പ്രശ്നങ്ങള്‍ക്ക് കാരണമാകും.
ലക്ഷണങ്ങള്‍
ഓരോ വ്യക്തികളിലും പലതരത്തിലുള്ള ലക്ഷണങ്ങളാണ് ഈ അപൂര്‍വ്വ അവസ്ഥ മൂലം ഉണ്ടാകുക. മിക്കപ്പോഴും കുട്ടികളിലാണ് ഇത് കാണുന്നത്. അപൂര്‍വ്വമായി മാത്രം കുട്ടിക്കാലത്ത് ലക്ഷണങ്ങള്‍ കാണിക്കാതെ വലുതാകുമ്പോള്‍ മാത്രം ഈ അവസ്ഥ കണ്ടെത്താറുണ്ട്. കുട്ടികളിലും മുതിര്‍ന്നവരിലും ഈ അവസ്ഥയുടെ ലക്ഷണങ്ങള്‍ ഇങ്ങനെയാകാം.
നടക്കാനുള്ള ബുദ്ധിമുട്ട്
പിന്‍ഭാഗത്ത് താഴെയായി അര്‍ബുദകാരിയല്ലാത്ത മുഴകളോ രോമകൂപങ്ങളോ, ചുഴികളോ.
മറുക് പോലെ ത്വക്കില്‍ നിറവിത്യാസം
കാലുകളിലും പിന്‍ഭാഗത്തും മരവിപ്പ്
കടുത്ത കാല് വേദന, നടുവേദന. ചിലപ്പോഴത് പൃഷ്ഠഭാഗത്തും ജനനേന്ദ്രിയ ഭാഗത്തും അനുഭവപ്പെടാം.
സ്കോളിയോസിസ് (നട്ടെല്ലിന്റെ വളവിലെ വ്യത്യാസം)
മലമൂത്രങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പ്രശ്നങ്ങള്‍
ത്വക്കിലെ അസാധാരണ ദശകള്‍
നട്ടെല്ലില്‍ സിസ്റ്റുകള്‍
പേശീപിണ്ഡം കുറയുക
ഇത് ആദ്യ സംഭവമാണോ
ഇത് ആദ്യമായല്ല ഇത്തരത്തില്‍ പിന്നില്‍ നിന്നും വാല് പോലെയുള്ള അപൂര്‍വ്വ അവസ്ഥയുമായി ഒരു കുഞ്ഞ് ജനിക്കുന്നത്. ചൈനയില്‍ തന്നെ 2014്-ല്‍ അഞ്ചുമാസം പ്രായമുള്ള കുട്ടിയില്‍ ഇത്തരമൊരു അവസ്ഥ കണ്ടെത്തിയിട്ടുണ്ട്. ഈ കുട്ടി ജനിച്ചപ്പോള്‍ തന്നെ നട്ടെല്ലില്‍ ഒരു വിടവ് ഉണ്ടാകുന്ന സ്പൈന ബൗഫിഡ എന്ന തകരാറ് കണ്ടെത്തിയിരുന്നു. ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കുട്ടിക്ക് പിന്നിലായി ഒരു വാല് വളരുന്ന കാര്യം മാതാപിതാക്കള്‍ ശ്രദ്ധിച്ചു. പിന്നീടത് അഞ്ച് മീറ്റര്‍ നീളത്തിലായി.
മകന്റെ ഭാവി കണക്കിലെടുത്ത് എത്രയും പെട്ടെന്ന് വാല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാന്‍ കുട്ടിയുടെ മാതാവ് ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടെങ്കിലും അവരതിന് സമ്മതിച്ചില്ല. ഈ വാല് നാഡീവ്യവസ്ഥയുമായി ബന്ധിക്കപ്പെട്ടിട്ടുള്ളതിനാല് അത് നീക്കം ചെയ്യുന്നത് അപകടകരമാണെന്നാണ് അവര്‍ പറഞ്ഞത്.
Image Courtesy: AsiaWire
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
