Latest Updates
-
തിരുവോണം 2026: നിങ്ങളുടെ രാശിക്ക് ഭാഗ്യം കൊണ്ടുവരുന്ന നിറവും നമ്പറും ഇതാ; ആഘോഷം ഗംഭീരമാക്കാൻ ചില വഴികൾ -
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
പാല് കുടിച്ചതിന് ശേഷം ശരീരത്തില്‍ ഈ ലക്ഷണങ്ങള്‍ പതിവാണോ?
പൊതുവില്‍ പാല് ഒരു സമീകൃത ആഹാരമായാണ് എല്ലാവരും കണക്കാക്കുന്നത്. ഒരു നേരം പാല് കുടിച്ചാല്‍ ആഹാരം കഴിക്കുന്നതിന് സമമായി എല്ലാവരും കണക്കാക്കുന്നു. എന്നാല്‍, പാല് കുടിച്ചതിനുശേഷം ശരീരത്തില്‍ ചില ലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ട് എങ്കില്‍, പാല് നിങ്ങള്‍ക്ക് അലര്‍ജിയാണെന്നാണ് അര്‍ത്ഥം. പലപ്പോഴും ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവരില്‍ ഇത്തരം അലര്‍ജികള്‍ പ്രകടമാകാറുണ്ട്. ഈ ലക്ഷണങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ദഹന പ്രശ്നങ്ങള്‍
പാല് കുടിച്ചതിന് ശേഷം നിങ്ങളില്‍ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് ലാക്ടോസ് ഇന്‍ടോളന്‍സ് ഉണ്ട് എന്നാണ്. അമിതമായി വയര്‍ ചീര്‍ക്കല്‍, വയറുവേദന, ഓക്കാനം, തലവേദന എന്നീ ലക്ഷണങ്ങളെല്ലാം നിങ്ങളില്‍ പ്രകടമായി കണ്ടുവരുന്നതായിരിക്കും. പാല് കുടിക്കുംതോറും ഈ ലക്ഷണങ്ങളും വര്‍ദ്ധിക്കുന്നതായിരിക്കും.
മലബന്ധ പ്രശ്നങ്ങള്‍
ചിലര്‍ക്ക് പാല് അലര്‍ജി ഉണ്ടെങ്കില്‍ പാല് കുടിച്ചതിന് ശേഷം മലബന്ധങ്ങള്‍ അനുഭവപ്പെട്ടേക്കാം. തുടര്‍ച്ചയായി പാല് കുടിക്കുമ്പോള്‍ തുടര്‍ച്ചയായി മലബന്ധപ്രശ്നങ്ങളും ഇവരില്‍ വര്‍ദ്ധിക്കുന്നു. ഈ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് പൈല്‍സ് പോലെയുള്ള രോഗാവസ്ഥയിലേയ്ക്ക് നിങ്ങളെ നയിച്ചേക്കാം. ചിലരില്‍ മലബന്ധ പ്രശ്നങ്ങള്‍ക്കു പകരം, വയറിളക്കവും കണ്ടുവരുന്നു. തുടര്‍ച്ചയായി ഒന്നിലധികം തവണ വയറ്റില്‍ നിന്നും പോകുന്നതും പൈല്സിലേയ്ക്ക് നയിക്കുന്നു. അതിനാല്‍, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.
ചര്‍മ്മ പ്രശ്നങ്ങള്‍
പാല് അലര്‍ജി ഉള്ളവരില്‍ ചര്‍മ്മ പ്രശ്നങ്ങളും വര്‍ദ്ധിക്കുന്നു. പ്രത്യേകിച്ച്, ചര്‍മ്മത്തില്‍ അമിതമായി കുരുക്കള്‍ പൊന്തുന്നത്, തലയില്‍ താരന് വര്‍ദ്ധിക്കുന്നത്, വരണ്ട ചര്‍മ്മം എന്നിവയെല്ലാം ലാക്ടോസ് ഇന്‍ടോളറന്‍സിന്റെ ഭാഗമായി ചര്‍മ്മത്തില്‍ ഉണ്ടായേക്കാം. അതുപോലെ, ചര്‍മ്മത്തില്‍ അമിതമായിട്ടുള്ള ചൊറിച്ചിലും അനുഭവപ്പെടാം.
കഫക്കെട്ട്
പാല് അലര്‍ജി ഉള്ളവരില്‍ തുടര്‍ച്ചയായി കഫക്കെട്ടും അതുമൂലമുണ്ടാകുന്ന ശ്വാസതടസ്സവും കണ്ടുവരുന്നു. വിട്ടുമാറാത്ത കഫക്കെട്ട് പാല് അലര്‍ജിയുടെ ലക്ഷണങ്ങളില്‍ ഒന്നാണ്. നിങ്ങള്‍ക്ക് ഇത്തരത്തില്‍ കഫക്കെട്ട് പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍, തീര്‍ച്ചയായും ഒരു ഡോക്ടറെ കാണുന്നത് നല്ലതായിരിക്കും. അതുപോലെ, പാല്ചായയ്ക്കു പകരം കട്ടന്‍ ചായ കുടിക്കാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്.
അമിതമായിട്ടുള്ള ക്ഷീണം
പാല് അലര്‍ജി ഉള്ളവരില്‍ അമിതമായിട്ടുള്ള ക്ഷീണവും തളര്‍ച്ചയും കണ്ടുവരുന്നു. രാവിലെ എഴുന്നേല്ക്കുമ്പോള് മുതല്‍ അമിതമായിട്ടുള്ള ക്ഷീണം ഇവരില്‍ അനുഭവപ്പെട്ടേക്കാം. ഒരു കാര്യത്തിലും ശ്രദ്ധിക്കാന്‍ സാധിക്കാത്ത അവസ്ഥയും, കൃത്യമായി കാര്യങ്ങള്‍ ചെയ്തെടുക്കാന്‍ സാധിക്കാത്ത അവസ്ഥയും ഇവരില്‍ ഉണ്ടായേക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
മേല്‍ പറഞ്ഞ ഏതെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തില്‍ പതിവായി പ്രകടമാകുന്നുണ്ടെങ്കില്‍ ഒരു ഡോക്ടറെ കാണിക്കുന്നത് വളരെ നല്ലതായിരിക്കും. അതുപോലെ, പശുവിന് പാലിനു പകരം, പ്ലാന്റ് ബേയ്സ് മില്‍ക്ക് ഉപയോഗിക്കുന്നത് നല്ലതായിരിക്കും. ഇതിനായി ഓട്സ് മില്‍ക്ക്, ബദാം നില്ക്ക് എന്നിവയെല്ലാം ഉപയോഗിക്കാവുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications