Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
മെറ്റബോളിസം കുറവാണോ? വര്‍ദ്ധിപ്പിക്കാന്‍ ഇവ പതിവാക്കൂ
ശരീരത്തില്‍ മെറ്റബോളിസം കുറയുമ്പോഴാണ് പലപ്പോഴും വണ്ണവും വയറും വെയ്ക്കുന്നത്. നമ്മുടെ ശരീരത്തില്‍ ശരിയായ അളവില്‍ മെറ്റബോളിസം ഉണ്ടെങ്കില്‍ ദഹന പ്രശ്നങ്ങള്‍ കുറവായിരിക്കും. മൂഡ് സ്വിംഗ്സ് കുറവായിരിക്കും. അതുപോലെ, ശരീരത്തില്‍ അമിതമായി കൊഴുപ്പും കുറവായിരിക്കും. ചിലര്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ മരുന്നുകള്‍ കഴിക്കും. ചിലര്‍, വ്യായാമത്തിലൂടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കും. എന്നാല്‍, ഇവയൊന്നും കൂടാതെ, ആഹാരത്തിലൂടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. ചില ആഹാരങ്ങള്‍ പതിവാക്കിയാല്‍ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിക്കുന്നതാണ്. അവ എന്തെല്ലാമെന്ന് നോക്കാം.

ചായ
ലോകത്ത് കുടിവെള്ളം കഴിഞ്ഞാല്‍ ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്നത് ചായയാണ്. ഒട്ടനവധി ആളുകളുടെ പ്രിയപ്പെട്ട പാനീയം കൂടിയാണ് ചായ. പലതരത്തിലുള്ള ചായകള്‍ ഇന്ന് ലഭ്യമാണ്. അതില്‍ ഇന്ത്യയില്‍ തന്നെ പല പേരില്‍ പല ചേരുവകള്‍ ചേര്‍ത്ത് ലഭിക്കുന്ന ചായകള്‍ അനവധിയാണ്. അതില്‍ തന്നെ ഹെര്‍ബല്‍ ടീ, ഗ്രീന്‍ ടീ എന്നിവ പതിവാക്കുന്നവരില്‍ മെറ്റബോളിസം വര്‍ദ്ധിക്കുന്നതാണ്. ഇവയില്‍ കാറ്റെച്ചിന്‍, കഫേയ്ന് എന്നീ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. കൂടാതെ, ശരീരത്തിലെ കൊഴുപ്പ് വളരെ വേഗത്തില്‍ ഉരുക്കി കളയാനും ഇത്തരം ചായകള്‍ക്ക് സാധിക്കുന്നതാണ്. വ്യായമത്തിന്റെ കൂടെ ഹെര്‍ബല്‍ ടീ, ഗ്രീന്‍ ടീ എന്നിവ പതിവാക്കിയാല്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. ശരീരഭാരം നിയന്ത്രിച്ച് നിലനിര്‍ത്താന്‍ സാധിക്കുന്നതാണ്.
പ്രോട്ടീന്‍
പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ പതിവാക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും അതുപോലെ മെറ്റബോളിസം വര്‍ദ്ധിക്കാനും സഹായിക്കുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ മുട്ട, ഇറച്ചി, പാല്, ധാന്യങ്ങള്‍ എന്നിവയെല്ലാം പതിവാക്കുന്നതിലൂടെ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ സാധിക്കുന്നതാണ്. പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ പതിവായി കഴിക്കുമ്പോള്‍, ശരരീത്തിലെയ്ത്തിയ പ്രോട്ടീന്‍ ദഹിപ്പിക്കുന്നതിനായി ശരീരത്തിന് അമിതമായി ഊര്‍ജം ആവശ്യമായി വരുന്നു. അതിനാല്‍, ശരീരത്തിലെ മെറ്റബോളിസത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. ഇതിലൂടെ ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് എരിയിച്ച് കളയാനും സാധിക്കുന്നു.
കോഫി
ശരീരഭാരം കുറയ്ക്കാന്‍ പലരീതിയില്‍ കോഫി പതിവാക്കുന്ന നിരവധി ആളുകളുണ്ട്. കോഫിയില്‍ കഫേയ്ന് അടങ്ങിയിരിക്കുന്നു. ഇത് ഞരമ്പുകളെ ശാന്തമാക്കുന്നു. കൂടാതെ, ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍, വ്യായാമം ചെയ്യുന്നതിന് മുന്‍പ് ഒരു കോഫി കുടിച്ചാല്‍, വ്യായാമം ചെയ്യാനുള്ള ഊര്‍ജം ശരീരത്തിന് ലഭിക്കുന്നതാണ്. ഒപ്പം ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് നീക്കം ചെയ്യാനും സാധിക്കുന്നതാണ്.
മുഴുവന്‍ ധാന്യങ്ങള്‍
ധാന്യങ്ങള്‍ എല്ലായ്പ്പോഴും മുഴുവനോടെ പൊടിക്കാതെ കഴിക്കുന്നതാണ് നല്ലത്. കാരണം, മുഴുവന്‍ ധാന്യങ്ങളില്‍ പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. അതുപോലെ, ഇവയില്‍ ധാരാളം നാരുകളും അടങ്ങിയിരിക്കുന്നു. അതിനാല്‍, ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ മുഴുവന്‍ ധാന്യങ്ങള്‍ കഴിക്കുന്നതിലൂടെ സാധിക്കുന്നതാണ്. അതുപോലെ, രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാനും, ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്തുന്നത് തടയാനും മുഴുവന്‍ ധാന്യങ്ങള്‍ കഴിക്കുന്നതിലൂടെ സാധിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
