Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
എത്ര കഠിനമായ ആര്‍ത്തവ വേദനയും കുറയ്ക്കാന്‍ ഇവയ്ക്ക് സാധിക്കും
സ്ത്രീകള്‍ ഒരുപോലെ വെറുക്കുന്ന ദിനങ്ങളാണ് ആര്‍ത്തവ ദിനങ്ങള്‍. 7 ദിവസം നീണ്ടു നില്ക്കുന്ന ആര്‍ത്തവ ദിനങ്ങള്‍ കഠിനമായ ശാരീരിക വേദനകള്‍ നിറഞ്ഞതും, പലതരം മാനസിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞതുമാണ്. ആര്‍ത്തവ ദിനങ്ങളില്‍ മിക്ക സ്ത്രീകളും അനുഭവിക്കുന്നത് വയറുവേദന, നടുവേദന എന്നിവയാണ്. ഇവ കുറയ്ക്കാന്‍ സഹായിക്കുന്ന ചില കാര്യങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

മിനറല്‍സ്
ആര്‍ത്തവ ദിനങ്ങളില്‍ സ്ത്രീകള്‍ കഴിച്ചിരിക്കേണ്ട ചില മിനറല്‍സ് ഉണ്ട്. പ്രത്യേകിച്ച്, കാല്‍സ്യം, മഗ്നീഷ്യം എന്നിവ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കേണ്ടത് വളരെ അനിവാര്യമാണ്. ഈ മിനറല്‍സ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് പേശികളിലെ ടിഷ്യൂ റിലാക്സ് ചെയ്യിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് വേദന കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതിനാല്‍, കാല്‍സ്യം, മിനറല്‍സ് എന്നിവ അടങ്ങിയ നട്സ്, പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ പാല് ഉല്പന്നങ്ങള് എന്നിവ കഴിക്കുന്നത് നല്ലതാണ്.
ഒമേഗ-3 ഫാറ്റി ആസിഡ്
ആര്‍ത്തവ വേദന കുറയ്ക്കാന്‍ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്. പ്രത്യേകിച്ച്, സാല്‍മണ്‍, ഫ്ലാക്സ് സീഡ്സ്, ചിയ സീഡ്സ് എന്നിങ്ങനെ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ആഹാരങ്ങള്‍ ധാരാളം കഴിക്കുക. സാല്‍മണ്‍ ഫിഷ് കേരളത്തില്‍ അത്ര ലഭ്യമല്ലെങ്കിലും മത്തി പോലെ ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ മറ്റ് മത്സ്യങ്ങള്‍ കഴിക്കാവുന്നതാണ്.
വെള്ളം കുടിക്കുക
ധാരാളം വെള്ളം കുടിക്കേണ്ടത് വളരെ അനിവാര്യമാണ്. ശരീരത്തിലെ ഇന്ഫ്ലമേഷന് കുറയ്ക്കാനും മസില്‍സ് റിലാക്സ് ചെയ്യിപ്പിക്കാനും, വേദന കുറയ്ക്കാനും വെള്ളം സഹായിക്കും. അതിനാല്‍, ആര്‍ത്തവ ദിനങ്ങളില്‍ നല്ലപോലെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.
ഉപ്പ്-മധുരം
ആര്‍ത്തവ ദിനങ്ങളില്‍ ഉപ്പ് മധുരം എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് വളരെ നല്ലതാണ്. ഇവയുടെ ഉപയോഗം കുറയ്ക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും.
കുളിക്കുക
ചെറുചുടുവെള്ളത്തില് കുളിക്കുന്നത് പേശികള്‍ ലൂസാകാന്‍ സഹായിക്കും. അതുപോലെ, വേദനകള്‍ കുറയ്ക്കാനും, സ്ട്രെസ്സ് കുറയ്ക്കാനും ഇത് സഹായിക്കും.
യോഗ
ആര്‍ത്തവ ദിനങ്ങളില്‍ മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കുന്ന യോഗ പോലെയുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് വളരെ നെല്ലതാണ്. ഇത് വേദന കുറയ്ക്കാന്‍ സഹായിക്കും. മൂഡ് സ്വിംഗ് കുറയ്ക്കാനും സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
