Latest Updates
-
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും? -
മെയ് 30-31: ആകാശത്ത് അപൂർവ്വ ബ്ലൂ മൂൺ; കർമ്മദോഷങ്ങൾ അകറ്റാൻ ഈ രാശിക്കാർക്ക് വൻ ഭാഗ്യം, ചെയ്യേണ്ടത് ഇത്രമാത്രം!
ആര്‍ത്തവ ശുചിത്വ ദിനം 2025: ആര്‍ത്തവ ദിനങ്ങള്‍ കൂടുതലോ കുറവോ, അറിയണം ഇക്കാര്യങ്ങള്‍
ഇന്ന് ആര്‍ത്തവ ശുചിത്വ ദിനം, ഈ ദിനത്തില്‍ നമ്മള് പല പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. പ്രത്യേകിച്ച് ആര്‍ത്തവ സമയം സംഭവിക്കുന്ന മാറ്റങ്ങള്‍, ആര്‍ത്തവം സാധാരണമാണോ അസാധാരണമായി എന്തെങ്കിലും സംഭവിക്കുന്നുണ്ടോ തുടങ്ങി നാം അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഉണ്ട്. എല്ലാ വര്‍ഷവും മേയ് 28-നാണ് ആര്‍ത്തവ ശുചിത്വ ദിനം ആചരിക്കുന്നത്. പലപ്പോഴും സ്ത്രീകള്‍ അവരുടെ ആര്‍ത്തവത്തിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കാതെ പോവുന്നതാണ് വലിയ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നത്.
അസാധാരണമായ ആര്‍ത്തവം എപ്രകാരമെന്നോ, അല്ലെങ്കില്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നോ ഇന്നും പലര്‍ക്കും അറിയില്ല. എന്നാല്‍ ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിന് വേണ്ടി ആര്‍ത്തവത്തിലെ ചെറിയ മാറ്റങ്ങള്‍ പോലും തിരിച്ചറിയേണ്ടത് അനിവാര്യമാണ്. പലപ്പോഴും ആര്‍ത്തവം എന്നാല്‍ എപ്രകാരമാണ്, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്തൊക്കെ മനസ്സിലാക്കണം എന്നതിനെക്കുറിച്ചും അസാധാരണവും സാധാരണവും എന്തൊക്കെയെന്നതിനെക്കുറിച്ചും നമുക്ക് നോക്കാം.

എന്താണ് സാധാരണ ആര്‍ത്തവം?
എന്താണ് സാധാരണ ആര്‍ത്തവം എന്നത് മനസ്സിലാക്കുക. ശരീരം ആരോഗ്യകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ സൂചനയാണ് എപ്പോഴും സാധാരണമായുണ്ടാവുന്ന ആര്‍ത്തവം. ഓരോ സ്ത്രീയും വ്യത്യസ്തരാണെങ്കിലും ആര്‍ത്തവത്തില്‍ പൊതുവായ ചില കാര്യങ്ങളുണ്ട്. ഇതെല്ലാം തന്നെ ആരോഗ്യകരമാണ് എന്ന് മനസ്സിലാക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. എന്തൊക്കെ ലക്ഷണങ്ങളാണ് സാധാരണ രീതിയില്‍ ആര്‍ത്തവമുണ്ട് എന്ന് സൂചിപ്പിക്കുന്നതെന്ന് നോക്കാം.
സാധാരണ ആര്‍ത്തവം
സാധാരണ ആര്‍ത്തവം എന്നത് 21 മുതല്‍ 35 ദിവസത്തിനുള്ളിലാണ് ഉണ്ടാവുന്നത്. ഇത് രണ്ട് മുതല്‍ ഏഴ് ദിവസം വരെ നീണ്ടു നില്ക്കുന്നു. കൂടാതെ രക്തസ്രാവം വളരെയധികം കനമുള്ളതായിരിക്കണം എന്നില്ല. എന്നാല്‍ അധികം കുറവോ ഉണ്ടായിരിക്കുകയില്ല. ചുവപ്പ് അല്ലെങ്കില്‍ തവിട്ട് നിറത്തിലുള്ള നിറത്തിലായിരിക്കും രക്തസ്രാവം സംഭവിക്കുന്നത്. ഈ സമയം ചെറിയ രീതിയില്‍ വേദനയോ അല്ലെങ്കില്‍ മലബന്ധമോ വയറിന് അസ്വസ്ഥതയോ അനുഭവപ്പെടുന്നതാണ്. എന്നാല്‍ വിശ്രമത്തിലൂടെ അതിന് പരിഹാരം കാണാം. ഇതാണ് സാധാരണയായി ആര്‍ത്തവത്തില്‍ സംഭവിക്കുന്നത്.
എന്നാല്‍ അസാധാരണമായ ആര്‍ത്തവം?
അസാധാരണമായ ആര്‍ത്തവം എന്നത് അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട കാര്യമാണ്. ഇത് ചിലപ്പോള്‍ ചില ആരോഗ്യ പ്രശ്നങ്ങളുടെ സൂചനകളായിരിക്കും. ചിലപ്പോള്‍ സാധാരണമല്ലാത്തതും അവഗണിക്കാന്‍ പാടില്ലാത്തതുമായ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമായിരിക്കും. കനത്ത രക്തസ്രാവം ഉണ്ടാവുന്നു. അത് തന്നെ ഓരോ മണിക്കൂറിലും പാഡുകള്‍ മാറ്റേണ്ട അവസ്ഥയുണ്ടാക്കുന്നു. കൂടാതെ 7 ദിവസത്തില്‍ കൂടുതല്‍ നീണ്ട് നില്ക്കുന്ന ആര്‍ത്തവ ദിനങ്ങളായിരിക്കും. അത് മാത്രമല്ല ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പോലും ചെയ്യാന്‍ സാധിക്കാത്ത വിധത്തില്‍ കഠിനമായ വേദനയുണ്ടാവും. ദുര്‍ഗന്ധത്തോടെയുള്ള ഡിസ്ചാര്‍ജ്. അല്ലെങ്കില്‍ ചിലപ്പോള്‍ ഗര്‍ഭിണിയല്ലെങ്കില്‍ പോലും ആര്‍ത്തവമില്ലാത്ത അവസ്ഥ എന്നിവയുണ്ടാവുന്നു.
നിസ്സാരമാക്കരുത്
മുകളില്‍ പറഞ്ഞ എന്തെങ്കിലും ലക്ഷണങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ നല്ലൊരു ഗൈനക്കോളജിസ്റ്റുമായി സംസാരിച്ച് അതിന് വേണ്ട പരിഹാരം തേടേണ്ടത് അനിവാര്യമാണ്. കൂടാതെ ആരോഗ്യകരമായ ആര്‍ത്തവത്തിന് വേണ്ടി ചില പരിശോധനകളും ടെസ്റ്റുകളും നടത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ആര്‍ത്തവ ക്രമക്കേടുകള്‍ പലപ്പോഴും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുന്നു. ഇത്തരം കാര്യങ്ങളെല്ലാം തന്നെ മനസ്സിലാക്കുന്നതിന് കൃത്യമായ പരിശോധന അനിവാര്യമാണ്.
ആര്‍ത്തവ ശുചിത്വം പാലിക്കാന്‍
ആര്‍ത്തവ ശുചിത്വം പാലിക്കുന്നതിന് വേണ്ടി പലപ്പോഴും പല വിധത്തിലുള്ള കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആര്‍ത്തവ ശുചിത്വ നുറുങ്ങുകള്‍ മനസ്സിലാക്കാം. ഇത് ഈ സമയത്തെ അണുബാധ തടയുന്നതിനും ആരോഗ്യകരമായ ആര്‍ത്തവ കാലത്തിനും സഹായിക്കുന്നു. ഓരോ നാല് അല്ലെങ്കില്‍ ആറ് മണിക്കൂറിനുള്ളില്‍ പാഡുകള്‍ മാറ്റുന്നതിന് ശ്രദ്ധിക്കുക. പാഡുകളല്ല ടാപുണകള് ആണ് ഉപയോഗിക്കുന്നതെങ്കിലും അവ മാറ്റാന്‍ ശ്രദ്ധിക്കണം. കൂടാതെ ഇവ മാറ്റുന്നതിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയായി കഴുകേണ്ടതാണ്. അത് കൂടാതെ സ്വകാര്യ ഭാഗം ഒരിക്കലും കഠിനമായ സോപ്പുകള്‍ ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വെള്ളം അല്ലെങ്കില്‍ ഇളം ചൂടുള്ള വെള്ളം എന്നിവ മാത്രം ഉപയോഗിക്കുക. എപ്പോഴും വൃത്തിയുള്ളതും ഉണങ്ങിയതുമായ അടിവസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications