Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
Menstrual Hygiene Day 2025: സ്ത്രീകളറിയണം ആര്‍ത്തവ മാറ്റങ്ങള്‍, പാലിക്കേണ്ട കാര്യങ്ങളും - ഡോ. ജീന്‍ മേരി ജോസ്
ഇന്ന് ആര്‍ത്തവ ശുചിത്വ ദിനം, ഇന്നത്തെ ദിവസം സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം എന്ന് മാത്രമല്ല എല്ലാ വിധത്തിലും സ്ത്രീകളുടെ ആരോഗ്യത്തെ ബാധിക്കുന്ന ചില കാര്യങ്ങള്‍ കൂടി ഓര്‍ത്തിരിക്കണം. ആര്‍ത്തവദിനത്തില്‍ ശുചിത്വം പാലിക്കുന്നതിന് വളരെയധികം പ്രാധാന്യമുണ്ട് എന്ന് നമുക്ക് അറിയാം. അതുപോലെ തന്നെ അമിത വൃത്തിയാക്കലും പലപ്പോഴും കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു.
സ്ത്രീ ശരീരത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. പലപ്പോഴും ചിലര്‍ക്കെങ്കിലും ഇത് ആശങ്കയുടേയും ഭീതിയുടേയും വേദനയുടേയും നാളുകളായിരിക്കാം. ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് കൃത്യമായി ഓരോ സ്ത്രീകളും അറിഞ്ഞിരിക്കണം. അതിനെക്കുറിച്ചും ശുചിത്വം പാലിക്കേണ്ട പ്രാധാന്യത്തെക്കുറിച്ചും ഗോവ, SMRC ഹോസ്പിറ്റലിലെ ഗൈനക്കോളജസ്റ്റ്, ഡോ. ജീന്‍ മേരി ജോസ് വിശദീകരിക്കുന്നു.

Menstrual hygiene -മായി ബന്ധപ്പെട്ട് സ്ത്രീകള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് സ്വകാര്യ ഭാഗത്തെ ദുര്‍ഗന്ധം, ചൊറിച്ചില്‍, ഡിസ്ചാര്‍ജ് എന്നിവ. സാധാരണ നാം ഉപയോഗിക്കുന്ന നാപ്കിനുകള്‍ ഇതിന് ഒരു കാരണമായേക്കാം. പ്ലാസ്റ്റിക് അടങ്ങിയ പാഡുകള്‍ വിപണിയില്‍ ധാരാളമുണ്ട്. ഇതുപയോഗിക്കുന്നത് മൂലം ഇത്തരം പ്രതിസന്ധികള്‍ ആര്‍ത്തവത്തിന് ശേഷം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി സോഫ്റ്റ് കോട്ടണ്‍ പാഡുകള്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അത് 4-6 മണിക്കൂറിനുള്ളിലെങ്കിലും മാറ്റുന്നതിനും ശ്രദ്ധിക്കണം.
സ്വകാര്യഭാഗങ്ങള്‍ കഴുകുമ്പോള്‍ സോപ്പുപയോഗിക്കണം എന്നുള്ള തെറ്റിദ്ധാരണ പല സ്ത്രീകള്‍ക്കും ഉണ്ട്. എന്നാല്‍ ഒരു കാരണവശാലും സോപ്പുപയോഗിച്ച് സ്വകാര്യഭാഗങ്ങള്‍ കഴുകരുത്. ഇത് ആ ഭാഗത്തുള്ള ആരോഗ്യകരമായ അസിഡിക് ആയ ബാക്ടീരിയകളെ തകര്‍ക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും അണുബാധ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. സാധാരണ വെള്ളം മാത്രമേ കഴുകാന്‍ ഉപയോഗിക്കാവൂ. ഇന്നത്തെ കാലത്ത് ആര്‍ത്തവം എന്നത് ഒരു സാധാരണ കാര്യമായി കണക്കാക്കണം, ഒരിക്കലും പഴയ ചിന്തയില്‍ ആര്‍ത്തവത്തെ കണക്കാക്കരുത്.
പാഡ്, ടാംപണ്‍, കപ്പ് എന്നിവ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാം?
കൈകള്‍ നല്ലതുപോലെ കഴുകിയതിന് ശേഷം മാത്രമേ പാഡ് ,ടാംപണ്‍, കപ്പ് എന്നിവ ഉപയോഗിക്കാവൂ. കൃത്യമായി പാഡ് നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അതുപോലെ തന്നെ അടിവസ്ത്രങ്ങള്‍ നല്ലതുപോലെ കഴുകുന്നതിനും വെയിലത്തിട്ട് നല്ലതുപോലെ ഉണക്കിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ. ആര്‍ത്തവ സമയത്ത് കപ്പ് വളരെയധികം ഉപകാരപ്രദമാണ്.

കപ്പ് ഉപയോഗിക്കുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് മെന്‍സ്ട്രുവല്‍ കപ്പിന്റെ സൈസ് ആണ്. കൃത്യമായ സൈസ് എടുക്കുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. അത് മാത്രമല്ല കപ്പ് ഉപയോഗിക്കുന്നത് മുന്‍പായി ആദ്യം ചൂടുവെള്ളത്തില്‍ 3-4 മിനിറ്റ് ഇട്ടുവെക്കുക എന്നതാണ് പ്രധാമായും ശ്രദ്ധിക്കേണ്ടത്. കപ്പിലും 4-6 മണിക്കൂറിനുള്ളില്‍ മാറ്റേണ്ടതാണ്. ഒരിക്കലും സോപ്പ് ഉപയോഗിച്ച് കഴുകരുത് എന്നതാണ് പ്രധാന കാര്യം. അത് മാത്രമല്ല കപ്പ് മാറ്റുമ്പോള്‍ ഒരിക്കലും അതിന്റെ സ്റ്റെമ്മില്‍ പിടിച്ച് വലിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്. എപ്പോഴും കപ്പില്‍ പിടിച്ച് മാത്രം പുറത്തേക്ക് എടുക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവം തുടങ്ങിയതിന് ശേഷം മാത്രമേ കപ്പ് വെക്കാവൂ എന്ന കാര്യവും പ്രധാനപ്പെട്ടതാണ്.. ആര്‍ത്തവത്തിന് ശേഷവും അതുപോലെ തന്നെ പൈപ്പ് വെള്ളത്തില്‍ കഴുകി പിന്നീട് തിളച്ച വെള്ളത്തില്‍ 3-4 മിനിറ്റ് ഇട്ട് എടുത്ത് വെക്കാവുന്നതാണ്.
സാധാരണയായി ആര്‍ത്തവ സമയത്തുണ്ടാവുന്ന ലക്ഷണങ്ങളേക്കാള്‍ അസാധാരണമായി സ്ത്രീകള്‍ അനുഭവിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാം?
ഡിപ്രഷന്, ഉറക്കക്കുറവ്, അമിത ക്ഷീണം, സ്തനങ്ങളില്‍ അസ്വസ്ഥത, വിട്ടുമാറാതെ നില്ക്കുന്ന തലവേദന എന്നിവയെല്ലാം ആര്‍ത്തവത്തിന് മുന്നോടിയായി ഉണ്ടാവുന്ന ലക്ഷണങ്ങളാണ്. അതുപോലെ തന്നെ ആര്‍ത്തവത്തോട് അനുബന്ധിച്ചുണ്ടാവുന്ന വേദനകളും ശ്രദ്ധിക്കണം. ആര്‍ത്തവം തുടങ്ങിയതിന് ശേഷം മാത്രമേ വേദനകള്‍ കാണപ്പെടുകയുള്ളൂ. എന്നാല്‍ അതിന് രണ്ട് മൂന്ന് ദിവസം വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് ശ്രദ്ധിക്കണം. സാധാരണ അവസ്ഥയില്‍ ആര്‍ത്തവം തുടങ്ങി രണ്ടാമത്തെ ദിവസം വേദനകളും അവസാനിക്കും. എന്നാല്‍ ആറ് ദിവസത്തോളം വേദന നില്ക്കുന്നുണ്ടെങ്കില് അത് ശ്രദ്ധിക്കണം.

ഈ സമയത്ത് പി എം എസ് പോലുള്ളവ എത്രത്തോളം എങ്ങനെകൈകാര്യം ചെയ്യണം?
ഗുരുതരമായതും സാധാരണ അവസ്ഥയിലുള്ളതുമായ പിഎംഎസ് ഉണ്ട്. എന്നാല്‍ അതിന്റെ ഗൗരവവും കാഠിന്യവും കൂടുന്നതിന് അനുസരിച്ച് ഹോര്‍മോണ്‍ ചികിത്സയും ചിലപ്പോള്‍ സര്‍ജറി തന്നേയും വേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കാണുക എന്നിട്ട് അതിനെ തരം തിരിക്കുക എന്നതാണ് ആദ്യത്തെ കാര്യം.
അധികം ഗൗരവതരമല്ലാത്ത അവസ്ഥയാണെങ്കില്‍ എയറോബിക്സ് പോലുള്ളവ ചെയ്യുന്നതിലൂടേയും പരിഹാരം കാണാവുന്നതാണ്. കൂടാതെ ഡയറ്റിലും ശ്രദ്ധിക്കാം, അതിനായി ബ്രൗണ്‍ റൈസ്, സ്വീറ്റ്പൊട്ടറ്റോ എന്നിവയെല്ലാം ധാരാളം കഴിക്കാവുന്നതാണ്. കൂടാതെ കാല്‍സ്യം, വൈറ്റമിന്‍ ഡി സപ്ലിമെന്റ്സ് എന്നിവയെല്ലാം കഴിക്കാവുന്നതാണ്. ഇതല്ലാതെ അടുത്ത ഘട്ടം എന്ന് പറഞ്ഞാല്‍ ആന്റിഡിപ്രസന്റ്സ് എല്ലാമാണ്. ഇതെല്ലാം പക്ഷേ നല്ലൊരു ഗൈനക്കോളജിസ്റ്റിനെ കണ്ടതിന് ശേഷം മാത്രമേ എടുക്കാവൂ. അവസാനമായാണ് പലരും സര്‍ജറിയിലേക്ക് എത്തുന്നത്. എന്നാല്‍ ആദ്യം ഡോക്ടറെ കണ്ട് ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രമേ ഇത്തരം കാര്യങ്ങള്‍ ചെയ്യാവൂ. നിങ്ങള്‍ക്ക് തന്നെ എന്തെങ്കിലും തരത്തിലുള്ള അസാധാരണ ലക്ഷണങ്ങള്‍ തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണുന്നതിനും വേണ്ട ചികിത്സ എടുക്കുന്നതിനും വൈകേണ്ടതില്ല.



Click it and Unblock the Notifications
