Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ആര്‍ത്തവ ശുചിത്വ ദിനം: മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്നവര്‍ ഇവിടെ ശ്രദ്ധിക്കൂ
എല്ലാ വര്‍ഷവും ആര്‍ത്തവ ശുചിത്വ ദിനം എന്ന രീതിയില്‍ ആഘോഷിക്കപ്പെടുന്ന ദിനം മെയ് 28 ആണ്. സ്ത്രീകള്‍ക്ക് ആര്‍ത്തവ സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങളുടേയും പ്രതിസന്ധികളുടേയും കാഠിന്യം കുറക്കുകയും ആര്‍ത്തവവുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകള്‍ കുറക്കുക എന്നതുമാണ് ഈ ദിനത്തിന്റെ പ്രാധാന്യം. എന്നാല്‍ ചില അവസരങ്ങളില്‍ സ്ത്രീകളില്‍ പലരും ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നില്ല. പാഡ് ഉപയോഗിക്കുമ്പോള്‍ എത്ര സമയത്തിനുള്ളില്‍ അത് മാറ്റണം, മെന്‍സ്ട്രുവല്‍ കപ്പ് എപ്രകാരം ഉപയോഗിക്കണം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല.
ആര്‍ത്തവ സംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകള്‍ ഓരോ സ്ത്രീകളിലും വ്യത്യസതമാണ്. ചിലരില്‍ അതിന്റെ കാഠിന്യവും വേദനയും കൂടുതലായിരിക്കും. ചിലരില്‍ അത് അല്പം കുറവായിരിക്കും. ആര്‍ത്തവ ദിനത്തില്‍ സാനിറ്ററി പാഡും, മെന്‍സ്ട്രുവല്‍ കപ്പും, പിരിഡ് പാന്റീസും, ടാംപണുകളും എല്ലാം ഉപയോഗിക്കുന്നവരുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ചെല്ലാം പല വിധത്തിലുള്ള തെറ്റിദ്ധാരണകളും നിലനില്ക്കുന്നു എന്നതും സത്യമാണ്. പലപ്പോഴും മെന്‍സ്ട്രുവല്‍ കപ്പിനെക്കുറിച്ചാണ് ഇത്തരം ഒരു തെറ്റിദ്ധാരണ കൂടുതല്‍ ഉള്ളത്. സാനിറ്ററി പാഡ് ആണോ കപ്പ് ആണോ ഉപയോഗത്തില്‍ മികച്ചത് എന്ന് നോക്കാം.

എന്താണ് മെന്‍സ്ട്രുവല്‍ കപ്പ്?
ആര്‍ത്തവ ദിനങ്ങളില്‍ ആര്‍ത്തവ രക്തത്തിന്റെ ഒഴുക്കിനെ നിയന്ത്രിക്കുന്നതിന് വേണ്ടി സാനിറ്ററി പാഡ് ഉപയോഗിക്കുന്നവരാണ് പലരും. എന്നാല്‍ ഇപ്പോള്‍ പലരും മെന്‍സ്ട്രുവല്‍ കപ്പിലേക്ക് തിരിഞ്ഞിട്ടുണ്ട്. ഇത് എപ്രകാരം ഉപയോഗിക്കാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, എന്നതിനെക്കുറിച്ചും ഈ ലേഖനത്തില്‍ വായിക്കാം. സിലിക്കണ്‍ ഉപകരണമാണ് മെന്‍സ്ട്രല്‍ കപ്പ്. ഈ കപ്പുകള്‍ സാധാരണയായി മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഉപയോഗിക്കാനും വൃത്തിയാക്കാനും എളുപ്പമാണ് എന്നത് തന്നെയാണ് ഇതിന്റെ പ്രത്യേകതയും. നാല് മുതല്‍ എട്ട് മണിക്കൂര്‍ വരെ യാതൊരു ഭയവും കൂടാതെ കപ്പ് ഉപയോഗിക്കാവുന്നതാണ്. പിന്നീട് അതിന്റെ നോബില്‍ പിടിച്ച് താഴേക്ക് വലിച്ച് വൃത്തിയാക്കി വീണ്ടും ഉപയോഗിക്കാം.
പാഡുകളേക്കാള്‍ മികച്ചത്?
ഒരു കാലത്ത് നല്ലൊരു ശതമാനം ആളുകളും പാഡുകളാണ് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പിന്നീട് പാഡ് മാറി ചെറിയൊരു ശതമാനം സ്ത്രീകളും കപ്പിലേക്ക് മാറിയിട്ടുണ്ട്. പലപ്പോഴും എന്തുകൊണ്ടാണ് സാനിറ്ററി പാഡുകളേക്കാള്‍ മെന്‍സ്ട്രല്‍ കപ്പുകള്‍ മികച്ചത് എന്നത് പലര്‍ക്കും ഉണ്ടാവുന്ന ഒരു ചോദ്യമാണ്. മെന്‍സ്ട്രല്‍ കപ്പുകള്‍ പാഡുകളും ടാംപണുകളും പോലുള്ള ഖരമാലിന്യങ്ങള്‍ ഉണ്ടാക്കുന്നതിനെ തടയുകയാണ് ചെയ്യുന്നത്. ഒരു കപ്പ് തന്നെ നമുക്ക് വര്‍ഷങ്ങളോളം ഉപയോഗിക്കാവുന്നതാണ്. ഇനി ഇവ കളയണം എന്നുണ്ടെങ്കില്‍ അവ പരിസ്ഥിതി സൗഹൃദമാണ് എന്നതും പ്രത്യേകതയാണ്. അതുകൊണ്ട് തന്നെയാണ് പലരും കപ്പിലേക്ക് മാറുന്നതും.

മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകള്‍
പലപ്പോഴും മെന്‍സ്ട്രല്‍ കപ്പിനെക്കുറിച്ച് ഉപയോഗിക്കാത്തവരില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകളാണ് ഇവ ഉപയോഗിക്കുന്നതില്‍ നിന്ന് പലരേയും വിലക്കുന്നത്. പലപ്പോഴും കൃത്യമായി ഉപയോഗിക്കാന്‍ അറിയാത്തതാണ് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്. ഇതില്‍ ആദ്യത്തേതാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ ഉപയോഗിക്കാന്‍ ബുദ്ധിമുട്ടുള്ളതും വളരെ അസുഖകരവുമാണ് എന്നതാണ് പലരുടേയും ധാരണ. എന്നാല്‍ കൃത്യമായി വെക്കുന്നതിനന് ആദ്യത്തെ ഒന്നോ രണ്ടോ പ്രാവശ്യമുള്ള ബുദ്ധിമുട്ടുകള്‍ ഒഴിച്ചാല്‍ ഇത്രയേറെ സൗകര്യപ്രദമായ ഉപകരണം ഇല്ലെന്ന് പറയാം.
വൃത്തിയുടെ കാര്യത്തിലും പല വിധത്തിലുള്ള തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. അതില്‍ ഒന്നാണ് വൃത്തിയില്ലായ്മ ഉണ്ടാക്കുന്നു എന്നത്. എന്നാല്‍ സ്വകാര്യ ഭാഗം വളരെയധികം സെന്‍സിറ്റീവ് ഭാഗമായത് കൊണ്ട് തന്നെ മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കുന്നതിന് മുന്‍പ് അണുബാധ ഇല്ലാതാക്കാന്‍ കൈകള്‍ വൃത്തിയായി കഴുകേണ്ടതാണ്. മാത്രമല്ല ഈര്‍പ്പം പൂര്‍ണമായും ഒഴിവാക്കുന്നതിനും ശ്രദ്ധിക്കുക. ശരീരത്തിനുള്ളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള സുരക്ഷിതമായ മെഡിക്കല്‍ ഗ്രേഡ് സിലിക്കണ്‍ കൊണ്ടാണ് മെന്‍സ്ട്രല്‍ കപ്പുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്.

ആര്‍ത്തവ രക്തം ലീക്ക് ആവുന്നു എന്നുള്ളതാണ് പലപ്പോഴും മറ്റൊരു കാര്യം. എന്നാല്‍ ഇത് കൃത്യമായി വെക്കാത്തതിന്റെ ഫലമായാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. ഇത് ശരിയായി നീക്കം ചെയ്യുകയും ഫിറ്റ് ചെയ്യുകയും ചെയ്താല്‍ ഇത്രയേറെ സൗകര്യത്തില്‍ ആര്‍ത്തവ ദിനത്തെ കൈകാര്യം ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ഉപയോഗിക്കാന്‍ പറ്റുന്ന വസ്തുക്കള്‍ ഇല്ല എന്ന് തന്നെ പറയാന്‍ സാധിക്കും.
ശരീരത്തില്‍ കുടുങ്ങിപ്പോവുന്നു എന്നുള്ളതാണ് മറ്റൊരു കാര്യം. എന്നാല്‍ ഇത് ഒരിക്കലും സംഭവിക്കുന്ന ഒന്നല്ല എന്നതാണ. ഒരിക്കലും ഇത് ശരീരത്തില്‍ കുടുങ്ങിപ്പോവുകയോ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നില്ല. ഇത് മാത്രമല്ല പ്രസവിച്ചവര്‍ക്കും വിവാഹിതര്‍ക്കും മാത്രമല്ല ആര്‍ക്കും ആര്ത്തക ദിനത്തില്‍ മെന്‍സ്ട്രുവല്‍ കപ്പ് ഉപയോഗിക്കാന്‍ സാധിക്കുന്നുണ്ട്. മലമൂത്ര വിസര്‍ജന സമയത്തും മറ്റും സാനിറ്ററി പാഡ് പോലെ യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നില്ല എന്നതാണ് സത്യം. ഇത്തരം മിഥ്യാധാരണകള്‍ ഒഴിവാക്കി ആരോഗ്യമുള്ള ആര്‍ത്തവ കാലത്തിന് വേണ്ടി മെന്‍സ്ട്രുവല്‍ കപ്പുകള്‍ ഉപയോഗിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
