Latest Updates
-
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ!
ആര്‍ത്തവസമയം വേദന കൂടുതല്‍, രക്തസ്രാവമോ അതിലും കൂടുതല്‍: ഭാവിയില്‍ ഗുരുതരാവസ്ഥയുണ്ടാവാം
Menstrual Hygiene Day 2023: പലരും ആര്‍ത്തവ ശുചിത്വ ദിനത്തെ അത്ര പ്രാധാന്യത്തോടെ കാണുന്നില്ല എന്നതാണ് സത്യം. എന്നാല്‍ ആര്‍ത്തവം എന്നത് സ്ത്രീകളില്‍ ശാരീരികവും മാനസികവുമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ് എന്നത് നമുക്കെല്ലാം അറിയാം. ആര്‍ത്തവ സംബന്ധമായുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും പലര്‍ക്കും സാധിക്കുന്നു. പക്ഷേ ഗുരുതരമായ പ്രശ്നങ്ങള്‍ എങ്കില്‍ അതും അല്പം ശ്രദ്ധിക്കണം. ആദ്യമായി ആര്‍ത്തവം ഉണ്ടാവുന്ന നിമിഷം മുതല്‍ പലരിലും ആര്‍ത്തവ ക്രമക്കേടുകളും മറ്റ് പ്രതിസന്ധികളും വര്‍ദ്ധിക്കുന്നു. ഓരോ മാസവും ഇതിന്റെ മാറ്റം നിങ്ങളെ കൂടുതല്‍ പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നത്.
ആദ്യ ആര്‍ത്തവം മുതല്‍ തന്നെ ആരോഗ്യകരമായ ആര്‍ത്തവചക്രത്തെക്കുറിച്ചും ആര്‍ത്തവ ശുചിത്വം എങ്ങനെ വേണം എന്നതിനെക്കുറിച്ചും കൃത്യമായി മനസ്സിലാക്കേണ്ടതാണ്. ആര്‍ത്തവം എന്നത് ഒരു സാധാരണ പ്രക്രിയയാണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടത്. പലപ്പോഴും 28 ദിവസത്തിനുള്ളിലാണ് ആര്‍ത്തവം സംഭവിക്കുന്നത്. ചിലരില്‍ 21- 35 വരെയുള്ള ആര്‍ത്തവ ദിനങ്ങളായിരിക്കും ഉണ്ടായിരിക്കുന്നത്. ഇത് സാധാരണ സംഗതിയാണ് എന്നതാണ് സത്യം. എന്നാല്‍ ആര്‍ത്തവ ശുചിത്വം എന്നത് ആര്‍ത്തവം പോലെ തന്നെ പ്രധാനപ്പെട്ടതാണ്. അതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നമുക്ക് നോക്കാം.

ആര്‍ത്തവ ഉത്പന്നങ്ങള്‍ ശ്രദ്ധിക്കണം
ആര്‍ത്തവ ഉത്പ്പന്നങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. തിരഞ്ഞെടുക്കുന്ന സാനിറ്ററി നാപ്കിനുകളും മെന്‍സ്ട്രല്‍ കപ്പുകളും മുതല്‍ ടാംപണുകളും ആര്‍ത്തവ അടിവസ്ത്രങ്ങളും വരെ തിരഞ്ഞെടുക്കുമ്പോള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ഇവ ഓരോന്നും സിന്തറ്റിക് മുതല്‍ ബയോഡീഗ്രേഡബിള്‍ വരെയുള്ള വസ്തുക്കള്‍ ആണെന്നും ഉറപ്പ് വരുത്തണം. മാത്രമല്ല മെന്‍സ്ട്രുവല്‍ കപ്പ് തിരഞ്ഞെടുക്കുമ്പോള്‍ വലിപ്പം ഒരു പ്രധാന കാര്യം തന്നെയാണ്. അതും ശ്രദ്ധിക്കേണ്ടതാണ്.
ഡേറ്റ് അനുസരിച്ച് മാറ്റി ഉപയോഗിക്കുക
ആര്‍ത്തവ ശുചിത്വം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ എക്സ്പയറി ഡേറ്റ് കഴിഞ്ഞ വസ്തുക്കള്‍ ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടുതല്‍ അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. കൂടാതെ പാഡ് ഉപയോഗിക്കുന്നവരെങ്കില്‍ കൃത്യ സമയം കൂടുമ്പോള്‍ ഇവ മാറ്റി വെക്കുന്നതിന് ശ്രദ്ധിക്കണം. ആര്‍ത്തവ രക്തത്തിന്റെ ഒഴുക്കനുസരിച്ച് ഉപയോഗിക്കുന്ന പാഡുകളുടെ എണ്ണത്തിലും ശ്രദ്ധ വേണം. അല്ലാത്ത പക്ഷം, അത് കൂടുതല്‍ അപകടവും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാക്കുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

വൃത്തിയോടെ സംസ്കരിക്കുക
ആര്‍ത്തവ സമയം മാത്രമല്ല ആര്‍ത്തവത്തിന് ശേഷവും ഇവ എപ്രകാരം സംസ്കരിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ചില അവസരങ്ങളില്‍ അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. കാരണം ഉപയോഗിച്ച ടാംപൂണുകളും പാഡുകളും കത്തിച്ച് കളയുന്നത് അത്ര നല്ല ശീലമല്ല. എന്നാല്‍ ഉചിതമായ രീതിയില്‍ ഇവ ഡിസ്പോസ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഒരു കാരണവശാലും ടോയ്ലറ്റില് പാഡുകള്‍ ഡിസ്പോസ് ചെയ്യരുത്. ഇത് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. കപ്പ് ആണ് ഉപയോഗിക്കുന്നത് എന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഇത് ചൂടുവെള്ളത്തില്‍ സാനിറ്റൈസ് ചെയ്ത് കഴുകി വേണം ഉപയോഗിക്കുന്നതിന്.
ശരിയായ ശുചിത്വം പാലിക്കുക
ആരോഗ്യത്തിന്റെ കാര്യത്തില്‍ ശരിയായ ശുചിത്വം പാലിക്കേണ്ടതിന്റെ ആവശ്യകത നമുക്കറിയാം. അത് പോലെ തന്നെയാണ് ആര്‍ത്തവ സമയത്തും വ്യക്തിശുചിത്വം പാലിക്കേണ്ടത്. ആര്‍ത്തവ സമയത്തും അല്ലാത്തപ്പോഴും ശുചിമുറി ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ വൃത്തിയായി കഴുകിക. കൂടാതെ ഉപയോഗിക്കുന്ന വസ്തുക്കളും വൃത്തിയുള്ളതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അല്ലാത്ത പക്ഷം അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

അയഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക
ആര്‍ത്തവ സമയത്ത് എപ്പോഴും അയഞ്ഞ വസ്ത്രങ്ങളും കോട്ടണ്‍ കൊണ്ടുള്ള അടിവസ്ത്രങ്ങളും ധരിക്കുന്നതിന് ശ്രദ്ധിക്കുക. ഇത് ആര്‍ത്തവ ശുചിത്വത്തിന്റെ അടിസ്ഥാന പാഠങ്ങളില്‍ ഒന്നാണ്. ഇറുകിയതും കൃത്രിമമായതുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന് ആര്‍ത്തവ സമയം അസ്വസ്ഥതയുള്ളതാക്കുന്നു. ഇതിലൂടെ പലപ്പോഴും യീസ്റ്റ് അണുബാധ പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. ഇത കൂടുതല്‍ അപകടമുണ്ടാക്കും. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. കൂടാതെ സ്വകാര്യഭാഗം കഴുകുന്നതിനും ശ്രദ്ധിക്കണം. എപ്പോഴും മുന്നില്‍ നിന്ന് പുറകിലേക്ക് കഴുകുന്നതിന് ശ്രദ്ധിക്കുക.
ഡോക്ടറെ കാണേണ്ടതെപ്പോള്?
ഡോക്ടറെ കാണേണ്ടത് എപ്പോഴാണ് എന്ന കാര്യവും അറിഞ്ഞിരിക്കേണ്ടതാണ്. കാരണം ആര്‍ത്തവ സംബന്ധമായ തകരാറുകള്‍ പലരും മൂടി വെക്കുന്നു. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും കൃത്യമായ പരിഹാരത്തിന് വേണ്ടിയും ഡോക്ടറെ കാണുന്നതിനും ആര്‍ത്തവ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. കൂടാതെ ഇടക്കിടെയുള്ള പരിശോധന എന്തുകൊണ്ടും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications