Latest Updates
-
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!
ആര്‍ത്തവത്തില്‍ പാഡ് ഒരു തവണയെങ്കിലും മാറ്റാന്‍ മറന്നോ? കാത്തിരിക്കുന്നത് ഇതെല്ലാം
ആര്‍ത്തവ ശുചിത്വ ദിനത്തെക്കുറിച്ച് പലര്‍ക്കും അറിയാം. എന്നാല്‍ ആര്‍ത്തവ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളെക്കുറിച്ചും പലര്‍ക്കും അറിയില്ല എന്നതും സത്യമാണ്. ഓരോരുത്തരിലും ആര്‍ത്തവ ദിനങ്ങള്‍ വളരെയധികം വ്യത്യസ്തമാണ് . എന്നാല്‍ ആര്‍ത്തവ ശുചിത്വ രീതികള്‍ പാലിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ കൃത്യമായി പാലിക്കാത്തത് ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ശരിയായതും ആരോഗ്യകരവുമായ ആര്‍ത്തവ ദിനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ഈ സമയം ആരോഗ്യകരമായ രീതിയില്‍ മുന്നോട്ട് പോവണമെങ്കില്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ആര്‍ത്തവ ശുചിത്വം പാലിക്കേണ്ട അവസ്ഥയില്‍ നാം അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. സ്ഥിരമായ പാഡ് മാറ്റുന്നത്, സ്വകാര്യ ഭാഗം വൃത്തിയാക്കേണ്ടത് എല്ലാം അല്പം ശ്രദ്ധിക്കണം. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയാം. പലപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്നമാണ് ഇതിന്റെ ഫലമായി ഉണ്ടാവുന്നത്. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്തൊക്കെയാണ് ആരോഗ്യ പ്രശ്നങ്ങള്‍ എന്ന് നമുക്ക് നോക്കാം.

യീസ്റ്റ് അണുബാധ
ആര്‍ത്തവ സംബന്ധമായ അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളെ ബാധിക്കുന്നതാണ്. എന്നാല്‍ ആര്‍ത്തവ ശുചിത്വം ഇല്ലാത്ത അവസ്ഥയില്‍ നിങ്ങള്‍ക്ക് ഉണ്ടാവുന്ന അപകടകരമായ അവസ്ഥയാണ് യീസ്റ്റ് അണുബാധ. സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിച്ച ശേഷം സ്വകാര്യഭാഗവും കൈകളും വൃത്തിയായി കഴുകിയില്ലെങ്കില്‍ ഇത്തരം അപകടം ഉണ്ടാവുന്നു. ഇതിന്റെ ഫലമായി യീസ്റ്റ് അണുബാധ പോലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിക്കുന്നു. ഈ അവസ്ഥ അല്പം ശ്രദ്ധിക്കണം. അതുകൊണ്ട് തന്നെ ആര്‍ത്തവ ശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്.

ഫംഗസ് അണുബാധ
വൃത്തിഹീനമായ സാനിറ്ററി പാഡുകള്‍ ഉപയോഗിക്കുകയോ ദീര്‍ഘനേരം അവ മാറ്റാതിരിക്കുകയോ ചെയ്യുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. ഇതിന്റെ ഫലമായി നിങ്ങളില്‍ ഫംഗസ് അണുബാധയുണ്ടാവുന്നു. ഇത് നിങ്ങളില്‍ സ്വകാര്യഭാഗത്ത് ചൊറിച്ചില്‍, കത്തുന്നത് പോലുള്ള അസ്വസ്ഥത, സംവേദനം, പ്രകോപനം എന്നിവയെല്ലാം ഫംഗസ് അണുബാധയുടെ ലക്ഷണങ്ങള്‍ മൂലം ഉണ്ടാവുന്ന അസ്വസ്ഥതകളാണ്.
ബാക്ടീരിയ അണുബാധ
ആരോഗ്യസംരക്ഷണവും ആര്‍ത്തവ ശുചിത്വവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. എന്നാല്‍ ചില അവസരങ്ങളില്‍ കൃത്യമായി ആര്‍ത്തവ ശുചിത്വം പാലിക്കപ്പെടാത്തവരില് ഗുരുതരമായ പ്രതിസന്ധികള്‍ ഉണ്ടാവുന്നു. നിങ്ങള്‍ കൃത്യമായ ആര്‍ത്തവ ശുചിത്വം പാലിച്ചില്ലെങ്കില്‍ പലപ്പോഴും അത് ബാക്ടീരിയല്‍ വജൈനോസ്സ് എന്ന അവസ്ഥയിലേക്ക് എത്തുന്നു. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ആര്‍ത്തവ ശുചിത്വം പാലിക്കേണ്ടതാണ്.

സെര്‍വ്വിക്കല്‍ ക്യാന്‍സര്‍
സെര്‍വ്വിക്കല്‍ ക്യാന്‍സര്‍ ആര്‍ത്തവ ശുചിത്വമില്ലായ്മ മൂലം സംഭവിക്കുന്നോ? എന്നാല്‍ അതില്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. കാരണം ഗര്‍ഭാശയത്തിന്റെ ഏറ്റവും താഴ് ഭാഗമാണ് സെര്‍വിക്സ് എന്ന് പറയുന്നത്. എന്നാല്‍ ആര്‍ത്തവ ശുചിത്വമില്ലാത്ത അവസ്ഥയില്‍ നിങ്ങള്‍ക്ക് ഇത്തരം രോഗാവസ്ഥകള്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ഒരു ദിവസം പോലും ആര്‍ത്തവദിനത്തില്‍ പാഡ് മാറ്റാതിരിക്കരുത്. ഇത് കൂടുതല്‍ അപകടകരമായി മാറുന്നു.
മൂത്രനാളി അണുബാധ (UTI)
സ്ത്രീകളിലും പുരുഷന്മാരിലും മൂത്രനാളി അണുബാധ ഉണ്ടാവുന്നു. എന്നാല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് ഇത്തരം അവസ്ഥകള്‍ കൂടുതല്‍ കാണുന്നത്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ആര്‍ത്തവ ശുചിത്വം പാലിക്കേണ്ടതും അത്യാവശ്യമാണ്. ആര്‍ത്തവ പ്രായത്തിലുള്ള പെണ്‍കുട്ടികളിലും സ്ത്രീകളിലും ഏറ്റവും സാധാരണമായ അണുബാധകളില്‍ ഒന്നാണ് മൂത്രനാളിയിലെ അണുബാധ. ഇത് വൃത്തിഹീനമായ പ്രശ്നങ്ങളില്‍ നിന്നാണ് ഉണ്ടാവുന്നത്. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
