ആര്‍ത്തവ സമയം ഒരു പാഡ് എത്ര സമയം? 4 മണിക്കൂറില്‍ കൂടുതലെങ്കില്‍ സ്വകാര്യഭാഗത്തെ അപകടം

ലോക ആര്‍ത്തവ ശുചിത്വ ദിനമാണ് മെയ് 28-ന്. എന്നാല്‍ ആര്‍ത്തവ ശുചിത്വം ഈ ദിനത്തില്‍ മാത്രം നോക്കിയാല്‍ പോര എന്നതാണ് സത്യം. കാരണം അത് അപകടകരമായ പല സാഹചര്യങ്ങളും നിങ്ങളില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ് ഓരോ ആര്‍ത്തവ ദിനങ്ങളും. പലപ്പോഴും ആര്‍ത്തവ ശുചിത്വത്തെക്കുറിച്ച് പലര്‍ക്കും അറിയാത്തത് പല വിധത്തിലുള്ള ഗുരുതര അപകടങ്ങളും ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും കൃത്യമായ അവബോധം ഇല്ലാത്തതാണ് അപകടത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത്.

ആര്‍ത്തവം ആരംഭിക്കുന്ന ദിനങ്ങളില്‍ ചിലരില്‍ ആര്‍ത്തവ രക്തം കുറവായിരിക്കും, എന്നാല്‍ ചിലരില്‍ ആര്‍ത്തവ രക്തം കൂടുതലായിരിക്കും. എന്ത് തന്നെയായാലും ദീര്‍ഘനേരം ഒരേ പാഡ് തന്നെ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ എന്തുകൊണ്ട് ഒരേ പാഡ് കൂടുതല്‍ നേരം ധരിക്കരുത് എന്ന് പറയുന്നതെന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് കടുത്ത അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതായത് കൊണ്ട് തന്നെയാണ് ഇത്തരത്തില്‍ ചെയ്യരുത് എന്ന് പറയുന്നത്.

periods

എന്തുകൊണ്ട് ഒരേ പാഡ് ധരിക്കരുത്
എന്തുകൊണ്ടാണ് ഒരേ പാഡ് ദീര്‍ഘനേരം ആര്‍ത്തവ സമയത്ത് ധരിക്കരുത് എന്ന് പറയുന്നതെന്ന് നമുക്ക് നോക്കാം. അതിന് പിന്നിലുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതെല്ലാമാണ്. നിങ്ങള്‍ക്ക് ആര്‍ത്തവ രക്തം വളരെ കുറച്ചാണെങ്കില്‍ പോലും ഇടക്കിടെ അതായത് ചുരുങ്ങിയത് ആറ് മണിക്കൂര്‍ എങ്കിലും കൂടുമ്പോള്‍ പാഡ് മാറ്റുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ ആര്‍ത്തവ രക്തം കൂടുതലാണ് എന്നുള്ളവര്‍ നാല് മണിക്കൂര്‍ കൂടുമ്പോഴെങ്കിലും പാഡ് മാറ്റുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

അണുബാധ വര്‍ദ്ധിപ്പിക്കുന്നു
സ്വാഭാവികമായും നിങ്ങളില്‍ ആര്‍ത്തവ രക്തം അടിവസ്ത്രത്തേയും പാഡിനേയും ഈര്‍പ്പമുള്ളതാക്കുന്നതിന് കാരണമാകുന്നു. എന്നാല്‍ ഇത്തരം ഈര്‍പ്പം ദീര്‍ഘനേരം നില്‍ക്കുമ്പോള്‍ അത് പലപ്പോഴും ബാക്ടീരിയകള്‍ വര്‍ദ്ധിക്കുന്നതിനും ഫംഗസ് അണുബാധയിലേക്കും നിങ്ങളെ എത്തിക്കുന്നു.. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ ബാക്ടീരിയ വളരുന്നതിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇതെല്ലാം അപകടകരമായ അവസ്ഥയും ചര്‍മ്മത്തിലും സ്വകാര്യഭാഗത്തും ചൊറിച്ചിലും അസ്വസ്ഥതയും ഉണ്ടാക്കുന്നു.

menses

യീസ്റ്റ് അണുബാധ
യീസ്റ്റ് അണുബാധ നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. .അത് പലപ്പോഴും സാനിറ്ററി പാഡ് ഇടക്കിടെ മാറ്റാത്തതിന്റെ ഫലമായി സംഭവിക്കുന്നതാണ. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള കോംപ്രമൈസും ഇക്കാര്യത്തില്‍ വേണ്ട. ഈര്‍പ്പം നിറഞ്ഞ പാഡ് ഉടന്‍ തന്നെ മാ്റ്റുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ആരോഗ്യബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു. ഇതിനെ ഒരിക്കലും അവഗണിക്കരുത്.

ആര്‍ത്തവ രക്തം പുറത്തേക്ക് വരുന്നു
പലപ്പോഴും കൂടുതല്‍ ആര്‍ത്തവ രക്തം ഉള്ള വ്യക്തികള്‍ ആണെങ്കില്‍ അവരില്‍ ആര്‍ത്തവ രക്തം പുറത്തേക്ക് വരുന്ന അവസ്ഥ ഉണ്ടാവുന്നു. ഇത്തരം അവസ്ഥയില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം അത് വസ്ത്രത്തിലും മറ്റും പകരുന്നതിനും കറ മാറാതെ നില്‍ക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ഇതോടൊപ്പം ദുര്‍ഗന്ധവും ഉണ്ടാവുന്നത് അല്‍പം ശ്രദ്ധിക്കണം.

stomach pain

ലുക്കോറിയ
ലുക്കോറിയ എന്ന പേര് പലര്‍ക്കും അപരിചിതമാണെങ്കിലും സ്വകാര്യ ഭാഗത്ത് നിന്ന് വരുന്ന വെളുത്ത നിറത്തിലുള്ള ഡിസ്ചാര്‍ജ് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അമിതമായ അളവില്‍ നിങ്ങളില്‍ വെളുത്ത ഡിസ്ചാര്‍ജ് പുറത്തേക്ക് വരുന്നതിനെയാണ് ലുക്കോറിയ എന്ന് പറയുന്നത്. ഇത് പലപ്പോഴും സ്ത്രീകളില്‍ അമിതമായ ക്ഷീണവും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകളില്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. പലപ്പോഴും പാഡ് മാറ്റുന്നതിലെ പരാജയം ഇത്തരം അവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലേക്ക് പിന്നീട് എത്തിക്കുന്നു.

ചര്‍മ്മത്തില്‍ തിണര്‍പ്പ്
ആര്‍ത്തവ സമയം സ്ത്രീകളില്‍ പാഡ് മാറ്റാതിരിക്കുന്നത് പലപ്പോഴും ചര്‍മ്മത്തില്‍ തിണര്‍പ്പ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതിന് കാരണം എന്ന് പറയുന്നത് വ്യക്തിശുചിത്വം പാലിക്കാത്തത് തന്നെയാണ്. പാഡ് മാറ്റാതിരിക്കുമ്പോള്‍ അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതിന്റെ ഭാമായി പലപ്പോഴും ചര്‍മ്മത്തില്‍ തിണര്‍പ്പുകളും അസ്വസ്ഥതകളും വര്‍ദ്ധിപ്പിക്കുന്നു.

മൂത്രാശയ അണുബാധ
മൂത്രാശയ അണുബാധക്ക് പല കാരണങ്ങളും ഉണ്ട്, എന്നാല്‍ അതിന്റെ നിരവധി കാരണങ്ങളില്‍ ഒന്നാണ് എപ്പോഴും ഇടക്കിടക്ക് പാഡ് മാറ്റാത്തത്. കാരണം ഇത് കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രത്യേകിച്ച് വൃക്കകള്‍, മൂത്രാശയങ്ങള്‍, മൂത്രസഞ്ചി, മൂത്രനാളി എന്നിവ ഉള്‍പ്പെടുന്ന മൂത്രാശയ സംവിധാനത്തില്‍ അണുബാധ ഉണ്ടാക്കുന്നതിലേക്ക് ഇത് എത്തുന്നു. ഇതിന്റെ ഭാഗമായി മൂത്രമൊഴിക്കുമ്പോള്‍ പൊള്ളല്‍, അടിവയറ്റിലെ വേദന, യോനിയില്‍ നിന്ന് ദുര്‍ഗന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Thursday, May 25, 2023, 13:52 [IST]
X
Desktop Bottom Promotion