Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ആര്‍ത്തവ ദിനത്തിലെ വൃത്തിയില്ലായ്മ അതിഗുരുതരാവസ്ഥകളുണ്ടാക്കും
ആര്‍ത്തവ ദിനത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ സ്ത്രീകള്‍ അനുഭവിക്കുന്നു. ഇതില്‍ പലപ്പോഴും വേദന തന്നെയാണ് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്. ആര്‍ത്തവം എന്നത് പലപ്പോഴും സ്ത്രീകളില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ഇത് ഒരു സ്വാഭാവിക പ്രക്രിയയെങ്കിലും വളരെയധികം ശ്രദ്ധയോടെ വേണം മുന്നോട്ട് പോവുന്നതിന്. കാരണം ആര്‍ത്തവ ദിനത്തിലുണ്ടാവുന്ന അസ്വസ്ഥതകള്‍ പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
ഒരു സത്രീയുടെ പ്രത്യുത്പാദന ആരോഗ്യത്തില്‍ പലപ്പോഴും ആര്‍ത്തവം എന്നത് വളരെ അനിവാര്യമായ ഒന്നാണ്. പലപ്പോഴും സ്വാഭാവികമായ ആര്‍ത്തവ ചക്രത്തില്‍ ഉണ്ടാവുന്ന അസ്വസ്ഥതകള്‍ എല്ലാം ഉണ്ടാവുമെങ്കിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭധാരണം സാധ്യമാക്കുന്നതിനും ആര്‍ത്തവം അത്യാവശ്യമാണ്. എന്നാല്‍ ഈ സമയം നമ്മള് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം, എന്തൊക്കെയാണ് പ്രധാനപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് എന്ന് നമുക്ക് നോക്കാം.

ആര്‍ത്തവചക്രം ട്രാക്ക് ചെയ്യുന്നില്ല
നിങ്ങളുടെ ആര്‍ത്തവ ചക്രം ട്രാക്ക് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം നിങ്ങള്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരെങ്കില്‍ ആര്‍ത്തവ ചക്രം ട്രാക്ക് ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഗര്‍ഭധാരണത്തിന് മാത്രമല്ല ആര്‍ത്തവ സമയം, അതിന്റെ ദൈര്‍ഘ്യം, രക്തസ്രാവം, ആര്‍ത്തവ വേദന എന്നിവയെക്കുറിച്ചെല്ലാം അറിയുന്നതിന് ആര്‍ത്തവ ചക്രം ട്രാക്ക് ചെയ്യുന്നത് നല്ലതാണ്. ഇത് ശരീരത്തെ കൂടുതല്‍ അടുത്തറിയുന്നതിനും സമയാസമയങ്ങളില്‍ പാഡ് മാറ്റുന്നതിനും സഹായിക്കുന്നു.
സാനിറ്ററി പാഡ് മാറ്റുമ്പോള്‍
പലരും തിരക്കിലും മറ്റും മറന്ന് പോവുന്നതാണ് സാനിറ്ററി പാഡ് മാറ്റുക എന്നത്. എന്നാല്‍ ഓരോ നാല് മണിക്കൂറിലും സാനിറ്ററി പാഡ് മാറ്റുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത സമയം അത് അലര്‍ജിയും മറ്റ് അസ്വസ്ഥതകളും വര്‍ദ്ധിപ്പിക്കുന്നു. അണുബാധകള്‍ ഇല്ലാതാക്കുന്നതിന് ഇത് ശ്രദ്ധിക്കേണ്ടതാണ്. കൃത്യ സമയത്ത് പാഡുകള്‍ മാറ്റുന്നതിന് ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടകരമായ അവസ്ഥയുണ്ടാക്കുന്നു.

ആര്‍ത്തവ സമയത്ത് വാക്സിംഗ്
ആര്‍ത്തവ സമയത്ത് പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങള്‍ ശരീരത്തില്‍ സംഭവിക്കുന്നു. ഇത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചര്‍മ്മം സെന്‍സിറ്റീവ് ആയി മാറുന്നതിനും ആര്‍ത്തവ സമയത്ത് വാക്സിംങ് ചെയ്യുന്നതും അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. വേദനാജനകമായ ചര്‍മ്മത്തിന് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.
സുഗന്ധ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കാതിരിക്കുക
പലരും സ്വകാര്യഭാഗത്ത് ആര്‍ത്തവ സമയത്ത് ദുര്‍ഗന്ധത്തെ അകറ്റുന്നതിന് വേണ്ടി സുഗന്ധ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നു. എ്ന്നാല്‍ ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. ഇത് സെന്‍സിറ്റീവ് ചര്‍മ്മമുള്ളവരാണെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. എന്നാല്‍ സ്വകാര്യഭാഗം വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം.മറ്റ് വസ്തുക്കള്‍ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല.

നല്ല ഉറക്കം ലഭിക്കുന്നില്ല
ഉറക്കക്കുറവ് പലപ്പോഴും സാധാരണയായി ഉണ്ടാവുന്ന ഒന്നാണ്. അത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ആര്‍ത്തവ സമയം നല്ലതുപോലെ ഉറങ്ങുന്നതിന് ശ്രദ്ധിക്കുക. അല്ലാത്ത അവസ്ഥയില്‍ ഇത് ഉത്കണ്ഠ, ദേഷ്യം, മലബന്ധം, വേദന, അസ്വസ്ഥത എന്നിവയുണ്ടാവുന്നു. അതുകൊണ്ട് എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നതിന് ശ്രദ്ധിക്കുക.
വളരെയധികം കഫീന്‍ കുടിക്കുന്നത്
ആര്‍ത്തവ സമയം കഫീന്‍ കുടിക്കുന്നത് വേദനയെ കുറക്കുമെങ്കിലും പലപ്പോഴും ഉത്കണ്ഠ പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ കഫീന്‍ കഴിക്കുന്നതിന് പകരം ധാരാളം വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ നിര്‍ജ്ജലീകരണം ഇല്ലാതിരിക്കുന്നതിന് ശ്രദ്ധിക്കുക. പരമാവധി ഉത്കണ്ഠ ഒഴിവാക്കുന്നതിന് വേണ്ടിയും ആര്‍ത്തവ അസ്വസ്ഥതയെ കുറക്കുന്നതിനും വേണ്ടി ശ്രദ്ധിക്കുക.

വ്യായാമത്തില്‍ ശ്രദ്ധിക്കുക
എന്നാല്‍ വ്യായാമം ഒഴിവാക്കുന്നത് പലപ്പോഴും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. ഈ സമയം ശാരീരിക പ്രവര്‍ത്തനങ്ങള്‍ ചെറിയ രീതിയില്‍ ചെയ്യുന്നതിന് ശ്രദ്ധിക്കാം. ഇത് ശരീര വേദന, മൂഡ് സ്വിങ്സ്, മലബന്ധം എന്നീ പ്രശ്നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് പരിഹാരം നല്കുന്നു. ദിവസവും അരമണിക്കൂറോളം വ്യായാമം ചെയ്യുന്നത് ആര്‍ത്തവ വേദനയെ ലഘൂകരിക്കും
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

