ലോക പുരുഷ ദിനം 2023: ശുചിത്വത്തില്‍ വിട്ടുവീഴ്ച വേണ്ട, പുരുഷന്‍മാര്‍ ശ്രദ്ധിക്കേണ്ട 8 കാര്യങ്ങള്‍

നമ്മുടെ ആരോഗ്യവും വ്യക്തിത്ത്വവും അടിസ്ഥാനപരമായി ആരോഗ്യത്തെ അടിസ്ഥാനമാക്കിയാണ് നിലകൊള്ളുന്നത്. പുറം മോഡി മാത്രമല്ല ആന്തരിക സൌന്ദര്യവും ശുചിത്വവും മികച്ച ആരോഗ്യവുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു എന്നതില്‍ തര്‍ക്കമില്ല. അതായത് സൌന്ദര്യം നിലനിര്‍ത്തണം എങ്കില്‍ നാം ചില ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരേണ്ടത് അത്യാവശ്യമാണ്. അതിനായി ചില ദൈന്യംദിന ജീവിതത്തില്‍ വൃതിയോടെയും വെടിപ്പോടെയും മോന്നോട്ടു പോകേണ്ടതിന്‍റെ പ്രാധാന്യമാണ് ഇവിടെ പരാമര്‍ശിക്കുന്നത്. എന്നാല്‍ പല പുരുഷന്മാരും ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അത്ര ബോധവാന്മാരല്ല, ചിലരൊക്കെയും ചില നല്ല ശീലങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യുന്നത് അവരുടെ ആരോഗ്യ ജീവിതത്തെ പതിയെ ബാധിക്കാറുണ്ട് എന്നതില്‍ തര്‍ക്കമില്ല.

അമേരിക്കന്‍ ക്ലീനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടും അമേരിക്കന്‍ മൈക്രോബയോളജി സൊസൈറ്റിയും ചേര്‍ന്ന് 2010-ൽ നടത്തിയ ഒരു പഠനത്തിൽ, ഭക്ഷണം കഴിക്കുകയോ മൃഗത്തെ ലാളിക്കുകയോ പ്രാഥമിക കൃത്യങ്ങള്‍ ഉള്‍പ്പടെ നടത്തുകയോ ചുമയ്ക്കുകയോ തുമ്മുകയോ ഒക്കെ ചെയ്തതിന് ശേഷവും മിക്ക പുരുഷന്മാരും കൃത്യമായ രീതിയില്‍ ശരീര ശുചീകരണം നടത്തുന്നില്ലെന്ന് കണ്ടെത്തി. ഓരോ മനുഷ്യനും അറിഞ്ഞിരിക്കേണ്ടതും പിന്തുടരേണ്ടതുമായ ശുചിത്വ ശീലങ്ങളെക്കുറിച്ച് ഇവിടെ വായിക്കുക.

mens health tips

എല്ലാ പുരുഷന്മാരും പാലിക്കേണ്ട ശുചിത്വ ശീലങ്ങള്‍

ശരീര ദുർഗന്ധത്തിനെതിരെ പോരാടുന്നത് മുതൽ വായ് നാറ്റം വരെ, ഓരോരുത്തരും സ്വീകരിക്കേണ്ട നിരവധി വ്യക്തിഗത ശുചിത്വ ശീലങ്ങളുണ്ട്. കൂടാതെ, ഓരോ മനുഷ്യനും വ്യക്തിഗത ശുചിത്വത്തിന്റെ പ്രാധാന്യം മനസ്സിലാക്കണം, അതിനായി പാലിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇതാ

1. കുളി

ആയാസകരമായ ജോലിയോ വ്യായാമമോ അമിതമായ വിയര്‍പ്പിന് കാരണമാകും, അത് ദുര്‍ഗന്ധം വമിപ്പിക്കും. കുളിച്ചാൽ ശരീര ദുർഗന്ധത്തെ ചെറുക്കാം. എല്ലാ പുരുഷന്മാരും കുളിക്കുന്നതില്‍ വിട്ടുവീഴ്ച ചെയ്യരുത്. ദിവസവും നന്നായി കുളിക്കുക എന്നത് പ്രധാനമാണ്. കുളിക്കുന്നതിനൊപ്പം വായ് നാറ്റം ഒഴിവാക്കാൻ വായുടെ ശുചിത്വം പാലിക്കേണ്ടതും പ്രധാനമാണ്.


2. മുടി വൃത്തിയായി സൂക്ഷിക്കുക :

മുടി വൃത്തിയായി സൂക്ഷിക്കുന്നതും വ്യക്തിശുചിത്വ ശീലങ്ങൾ പാലിക്കേണ്ട പ്രധാന ഘടകങ്ങളിലൊന്നാണ്. പ്രകൃതിദത്ത ഉൽപ്പന്നങ്ങള്‍ ഉപയോഗിച്ച് മുടി കഴുകുകയും കെമിക്കൽ ഷാംപൂ, കണ്ടീഷണറുകല്‍ എന്നിവ ഉപയോഗിക്കാതിരിക്കുകയും വേണം. കൂടാതെ, കൃത്യമായ ഇടവേളകളില്‍ നിങ്ങളുടെ മുഖത്തിന് അനുയോജ്യമായ ഒരു ഹെയര്‍സ്റ്റൈലിങ്ങ് നടത്തുകയും വേണം.

3. താടി സംരക്ഷിക്കുക :

നിങ്ങളുടെ മുടിയ്‌ക്കൊപ്പം താടി ട്രിം ചെയ്യുന്നതും പ്രധാനമാണ്. കൃത്യമായ ഇടവേളകളില്‍ ഷേപ്പിംഗ് നടത്തേണ്ടത് അത്യാവശ്യമാണ്. ഷേവിംഗ് ചെയ്യുന്നവര്‍ ആണെങ്കില്‍ കൃത്യസമയത്ത് ഷേവ് ചെയ്യുക. മാത്രമല്ല മുടിയിലെ പോലെ താടിയിലും അഴുക്കുകള്‍ അടിഞ്ഞു കൂടാം എന്നതിനാല്‍ കൃത്യമായി വൃത്തിയാക്കേണ്ടത് പ്രധാനമാണ്.

4. നഖങ്ങള്‍ മുറിക്കുക

സ്ത്രീകള്‍എങ്ങനെ നഖം പരിപാലിക്കുന്നുവോ അതുപോലെ പുരുഷന്മാരും നഖങ്ങള്‍ വൃത്തിയായും കൃത്യമായ ഷേപ്പിലും സൂക്ഷിക്കണം. നീളമുള്ള നഖങ്ങള്‍ വൃത്തിഹീനവും അനാരോഗ്യകരവുമായെക്കാം. ചില സന്ദര്‍ഭങ്ങളില്‍ നിങ്ങളുടെ പങ്കാളിക്ക് മുന്നില്‍ പോലും ഇത് ആരോജകമായെക്കാം. കാലിൽ ദുര്‍ഗന്ധം വമിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന് നഖങ്ങള്‍ക്കിടയില്‍ അടിഞ്ഞു കൂടുത്ത അഴുക്കും ഫംഗസ് അല്ലെങ്കില്‍ ബാക്റ്റീരിയ ബാധയുമാണ്. നിങ്ങളുടെ നഖങ്ങളുടെ അരികുകളിലെ ചര്‍മ്മത്തിന്റെ ഫ്ലാപ്പുകള്‍ ട്രിം ചെയ്യുന്നത് ഉറപ്പാക്കുക. കാല്‍ നഖങ്ങളില്‍ ഈര്‍പ്പവും മൃദുത്ത്വവും നിലനിര്‍ത്താന്‍ ലോഷനുകള്‍ ഉപയോഗിക്കാവുന്നതാണ്.

5. കഴുകാത്ത വസ്ത്രങ്ങളോ സോക്സോ ധരിക്കരുത് :

ചില പുരുഷന്മാരില്‍ നല്ലൊരു ശതമാനം പേരും ദിവസവും അടിവസ്ത്രങ്ങളും സോക്സും കഴുകുന്ന പതിവില്ല. ദുര്‍ഗന്ധം മാത്രമല്ല അണുബാധയും ഒരുപക്ഷെ ഇവ കാരണം ഉണ്ടായേക്കാം. നിങ്ങളുടെ വസ്ത്രങ്ങള്‍ പ്രത്യേകിച്ച് അടിവസ്ത്രങ്ങള്‍, സോക്സ്‌ മുതലായവ കഴുകാന്‍ നല്ല ഡിറ്റര്‍ജന്റുകള്‍ ഉപയോഗിക്കേണ്ടതാണ്. മാത്രമല്ല ലഭ്യമായ സന്ദര്‍ഭങ്ങളില്‍ സൂര്യപ്രകാശത്താല്‍ തന്നെ ഉണക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.

6. ലൈംഗിക ശുചിത്വം പാലിക്കുക :

ലൈംഗിക ശുചിത്വം സ്ത്രീകളെപ്പോലെ തന്നെ പുരുഷനും പ്രധാനമാണ്. നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ലൈംഗിക ശുചിത്വത്തിന് പ്രത്യേക പ്രാധാന്യം നല്‍കുക. സ്വകാര്യ ഭാഗങ്ങളിലെ രോമങ്ങള്‍ ട്രിം ചെയ്യുകയും വൃത്തിയാക്കുകയും ശരിയായി കൈകാര്യം ചെയ്യുകയും വേണം. അവിടെ നീണ്ട രോമങ്ങള്‍ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കും. മാത്രമല്ല സ്വകാര്യഭാഗങ്ങളിലെ നീണ്ട മുടി അമിത വിയര്‍പ്പിനും അതുവഴി ഫംഗസ് അല്ലെങ്കില്‍ ബാക്റ്റീരിയ ബാധയ്ക്കും ദുര്‍ഗന്ധത്തിനും കാരണമായേക്കാം. ശക്തി കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കെണ്ടതും അത്യാവശ്യമാണ്.

7. ദന്ത ശുചിത്വം :

എളുപ്പത്തില്‍ അവഗണിക്കപ്പെടുന്ന ഒരു മേഖലയാണ് വായ എന്നത്, എന്നാല്‍ വ്യക്തിപരമായ ശുചിത്വത്തിന്റെ ഒരു പ്രധാന ഭാഗമാണ് വായുടെ ആരോഗ്യം. ദിവസത്തിൽ രണ്ടുതവണ ബ്രഷ് ചെയ്യണം, അതോടൊപ്പം നാവിനും ശ്രദ്ധ നല്‍കേണ്ടതാണ്. ദിവസത്തില്‍ ഒരിക്കലെങ്കിലും നിങ്ങളുടെ നാവ് ഫ്ളോസ് ചെയ്യുക, സ്ക്രബ് ചെയ്യുക. ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ, വായില്‍ ബാക്ടീരിയകള്‍ അടിഞ്ഞുകൂടാനുള്ള സാധ്യത അധികമാണ്.. അതിനാല്‍, വായ്‌നാറ്റം ഒഴിവാക്കാനും പല്ലുകളുടെ ആരോഗ്യം ഉറപ്പാക്കാനും കൃത്യമായി ശ്രദ്ധിക്കുക.

8. മുഖ ശുചിത്വം :

മുഖം നമ്മുടെ ആകെ ആരോഗ്യത്തെ പ്രതിനിദാനം ചെയ്യുന്നു എന്നതിനാല്‍ മുഖത്തിന്റെ ആരോഗ്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. അതിനായി ഫേഷ്യല്‍ ഗ്ലെന്‍സറോ ഫേസ് വാഷോ ഉപയോഗിച്ച് ദിവസത്തിൽ രണ്ടുതവണയെങ്കിലും മുഖം കഴുകുക. മുഖത്ത് സോപ്പ്, ബോഡി ജെല്‍, ബോഡി സ്‌ക്രബ് എന്നിവ ഉപയോഗിക്കരുത്, കാരണം ഇത് നിങ്ങളുടെ മുഖത്തിന്റെ ചര്‍മ്മത്തിന് ആവശ്യമായ ഈര്‍പ്പം ഇല്ലാതാക്കുകയും അതിന്റെ സ്വാഭാവിക പിഎച്ച് ബാലന്‍സ് തകരാറിലാക്കുകയും വരണ്ടതാക്കുകയും ചെയ്യും. നിങ്ങള്‍ക്ക് കളിമണ്ണ്, ഓട്‌സ് പോലുള്ള മാസ്ക്കുകള്‍ ഉപയോഗിച്ച് മുഖത്ത് അടിഞ്ഞുകൂടിയ സൂക്ഷ്മ ഘടകങ്ങളെ ഇല്ലാതാക്കാവുന്നതാണ്. മാത്രമല്ല ബ്ലാക്ക് ഹെഡ്സ് അമിതമായി ഉണ്ടെങ്കില്‍ അവയും ഒഴിവാക്കാന്‍ ഇത്തരം മാസ്ക്കുകള്‍ ഉപയോഗിക്കാവുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Sunday, November 19, 2023, 10:30 [IST]
X
Desktop Bottom Promotion