Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ആര്‍ത്തവ വിരാമം; ശരീരം മുന്‍കൂട്ടി കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവ
45 വയസ്സിന് ശേഷം ഇന്ന് സ്ത്രീകളില്‍ ആര്‍ത്തവ വിരാമത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാറുണ്ട്. ആര്‍ത്തവ വിരാമം അടുക്കുന്നതോടെ സ്ത്രീകളുടെ വികാരത്തിലും, അതുപോലെ, ആരോഗ്യപരമായ കാര്യത്തിലും പലവിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.

ആര്‍ത്തവത്തിലെ വ്യതിയാനം
ആര്‍ത്തവ വിരാമം അടുക്കുന്നതോടെ സ്ത്രീകളില്‍ പ്രധാനമായും കണ്ടുവരുന്ന ലക്ഷണങ്ങളില്‍ ഒന്നാണ് ആര്‍ത്തവത്തിലുണ്ടാകുന്ന വ്യതിയാനം. ചിലപ്പോള്‍ ദിവസങ്ങള്‍ തെറ്റാം. അതുപോലെ, ബ്ലീഡിംഗ് വന്നാലും അധികം രക്തം പോകാതിരിക്കുക, ചിലപ്പോള്‍ അമിതമായി രക്തം പോകാനും സാധ്യത. ചിലപ്പോള്‍ ആര്‍ത്തവ നാളുകളില്‍ അമിതമായിട്ടുള്ള വേദന വരാനും സാധ്യത വളരെ കൂടുതല്‍.
ചൂട്
ചില സ്ത്രീകള്‍ക്ക് ശരീരത്തില്‍ അമിതമായി ചൂട് അുഭവപ്പെടാം. നല്ലപോലെ വിയര്‍ക്കുക, ശരീരതാപം ഉയരുന്നത് കാരണം, ഉറക്കത്തിലുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍, അതുപോലെ, അമിതമായി വിയര്‍ക്കുകയും ഒപ്പം ക്ഷീണിക്കുകയും ചെയ്യുന്ന അവസ്ഥ ഉണ്ടായേക്കാം.
ഉറക്കകുറവ്
ചില സ്ത്രീകള്‍ക്ക് രാത്രിയില്‍ ഒട്ടും ഉറങ്ങാന്‍ സാധിക്കാത്ത അവസ്ഥ ഉണ്ടായേക്കാം. ചിലര്‍ക്ക് ദീര്‍ഘനേരം ഉറങ്ങാന്‍ സാധിക്കുകയില്ല. ഇത്തരത്തില്‍ ഉറക്കം തകൃത്യമായി ലഭിക്കാത്തത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നയിക്കും.
മാനസികാരോഗ്യം
പലതരത്തിലുള്ള വികാര വിക്ഷോഭങ്ങള്‍ ഇവരില്‍ ഉണ്ടായെന്ന് വരാം. പ്രത്യേകിച്ച്, പെട്ടെന്ന് ദേഷ്യം വരുന്നത്, നിസ്സാര കാര്യത്തിന് പോലും സങ്കടം അനുഭവപ്പെടുക, അതുപോലെ, അമിതമായിട്ടുള്ള ഉത്കണ്ഠ പ്രശ്നങ്ങള്‍ എന്നിവയെല്ലാം തന്നെ നിങ്ങളെ ബാധിച്ചേക്കാം.
യോനീ ഭാഗത്തെ പ്രശ്നങ്ങള്‍
യോനീ ഭാഗത്ത് അമിതമായി വരള്‍ച്ച ഉണ്ടാകുന്നതിനും അതുപോലെ, അണുബാധകള്‍ ഉണ്ടാകുന്നതിനും കാരണമാകും. അതുപോലെ, ശാരീരിക ബന്ധത്തിലെ തൃപ്തിക്കുറവുകളും ലക്ഷണങ്ങളായി കണ്ടുവരുന്നു.
ഓര്‍മ്മക്കുറവ്
ആര്‍ത്തവ വിരാമം അടുക്കുന്നതോടെ മിക്ക സ്ത്രീകളിലും ഓര്‍മ്മ കുറവ് ഒരു ലക്ഷണമായി കണ്ടുവരുന്നുണ്ട്. അതുപോലെ, കാര്യങ്ങളൊന്നും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയും വന്നുചേരാം.
മറ്റു ലക്ഷണങ്ങള്‍
കൈകാലുകളിലും പേശികളിലും വേദനകള്‍ അനുഭവപ്പെടാം. അതുപോലെ ശരീരത്തിന് അമിതമായിട്ടുള്ള ക്ഷീണം അനുഭവപ്പെടാനും ഇത് കാരണമാകുന്നുണ്ട്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
