Latest Updates
-
കഠിനമായ ഡയറ്റുകൾ വേണ്ട! തടി കുറയ്ക്കാൻ സർജൻ നിർദ്ദേശിക്കുന്ന ഈ ലളിതമായ വഴികൾ അറിഞ്ഞോ? -
ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! ആയുഷ്മാൻ യോഗവും മാസശിവരാത്രിയും ഒത്തുചേരുന്ന ഈ അപൂർവ്വ ദിനം വെറുതെ കളയരുത് -
കാൻ ഫെസ്റ്റിവലിനായി ആലിയയുടെ കിടിലൻ മേക്കോവർ; ഈ വർക്കൗട്ട് പ്ലാൻ നിങ്ങളും പരീക്ഷിക്കൂ! -
കഠിനമായ ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; ഉഷ്ണതരംഗത്തെ നേരിടാൻ നിങ്ങൾ തയ്യാറാണോ? -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഈ കാര്യങ്ങൾ അറിയാതെ പോകരുത്! -
പിസിഒഎസ് (PCOS) ഇനി ചരിത്രം? പേര് മാറുന്നു, ഒപ്പം നിങ്ങളുടെ ചികിത്സാ രീതിയും; അറിയേണ്ടതെല്ലാം! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടമോ? ഈ തെറ്റുകൾ ചെയ്താൽ പണി പാളും, ശ്രദ്ധിക്കൂ! -
47 ഡിഗ്രി ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ക്യാൻസറിനെയും ക്ഷയരോഗത്തെയും തോൽപ്പിച്ചു; സുനൈന റോഷന്റെ ഈ കിടിലൻ മേക്ക് ഓവർ കണ്ട് ഞെട്ടി ആരാധകർ! -
ഇടവം രാശിയിലേക്ക് സൂര്യൻ മാറുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാൻ തയ്യാറാണോ?
പുരുഷന്മാരിലും ആര്‍ത്തവ വിരാമമുണ്ട്; ആന്‍ഡ്രോപോസ്: ലക്ഷണങ്ങളും കാരണങ്ങളും
സ്ത്രീകളിലേത് പോലെ പുരുഷന്മാരിലും ആര്‍ത്തവ വിരാമമുണ്ടോ? ആ പേര് അതിന്റെ അര്‍ത്ഥവുമായി ഒട്ടും പൊരുത്തപ്പെടില്ലെങ്കിലും, ആര്‍ത്തവ വിരാമത്തിന് സമാനമായ അവസ്ഥയിലൂടെ പുരുഷന്മാരും കടന്നുപോകുന്നുണ്ടോ. ഉണ്ടെന്നാണ് പറയപ്പെടുന്നത്. വൈദ്യശാസ്ത്രലോകം അധികമൊന്നും ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഈ അവസ്ഥയെ കുറിച്ച് ചില കാര്യങ്ങള്‍ പരിശോധിക്കാം.

പുരുഷന്മാരുടെ ആര്‍ത്തവ വിരാമം
സ്ത്രീകളുടെ അണ്ഡാശയങ്ങളില്‍ നിശ്ചിത അളവ് അണ്ഡങ്ങളാണ് ഉള്ളത്. കാലാന്തരത്തില്‍ ഇതിന്റെ എണ്ണം ക്രമേണ കുറഞ്ഞുവരുമ്പോഴാണ് സ്ത്രീകളില്‍ ആര്‍ത്തവ വിരാമം സംഭവിക്കുന്നത്. ഈ സമയത്ത് സ്ത്രീകളുടെ ശരീരത്തില്‍ പലതരത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. പുരുഷന്മാരില് ഇതുപോലെ ആര്‍ത്തവ വിരാമമുണ്ടാകുമോ.
വണ്ണം വെക്കുക, ശരീര താപനില ഉയരുക, ലൈംഗിക താല്രപ്പര്യം കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ നിശ്ചിത പ്രായത്തില്‍ പുരുഷന്മാരിലും ഉണ്ടാകാറുണ്ട്. എന്നാലിതിനെ ആര്‍ത്തവ വിരാമമെന്ന് വിളിക്കാന്‍ പറ്റില്ല. പക്ഷേ, പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് പെട്ടെന്ന് കുറയുന്നത് മൂലം പുരുഷന്മാരിലും സ്ത്രീകളിലെ ആര്‍ത്തവ വിരാമത്തിന് സമാനമായ ലക്ഷണങ്ങള്‍ ഉണ്ടാകാറുണ്ട്. ആന്‍ഡ്രോപോസ് എന്നാണ് ഇതിനെ വിളിക്കുന്നത്.
പുരുഷന്മാര്ക്ക് പ്രായമാകുമ്പോള്‍, പേശീപിണ്ഡത്തില് ഇടിവ്, തല നരയ്ക്കല്‍ പോലെ പല വ്യത്യാസങ്ങളും അവരുടെ ശരീരത്തിലുണ്ടാകും. ഇതിനൊപ്പം ടെസ്റ്റോസ്റ്റിറോണിന്റെ അളവിലും കാര്യമായ ഇടിവുണ്ടാകും. ഈ ഹോര്‍മോണ്‍ ഇടിവാണ് പ്രധാനമായും പുരുഷന്മാരിലെ ആര്‍ത്തവ വിരാമമായി അറിയപ്പെടുന്നത്.
എന്തുകൊണ്ടാണ് പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ ഇടിവുണ്ടാകുന്നത്.
ആന്ഡ്രോപോസിനെ കുറിച്ച് കാര്യമായ ഗവേഷണങ്ങളൊന്നും വൈദ്യശാസ്ത്ര ലോകത്ത് നടന്നിട്ടില്ല. ആര്‍ത്തവ സമയത്ത് സ്ത്രീകളിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം പോലെ വലിയ ശാരീരിക പ്രശ്നങ്ങള്‍ ആന്‍ഡ്രോപോസ് ഉണ്ടാക്കത്തത് കൊണ്ടായിരിക്കും ഇത്. പുരുഷന്മാരില് ആര്‍ത്തവ വിരാമത്തിന് സമാനമായ ശാരീരിക അവസ്ഥയുണ്ടാക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിലുള്ള ഇടിവിനൊപ്പം മാനസിക പിരിമുറുക്കം, ജോലിസമ്മര്‍ദ്ദം, വിവാഹജീവിതത്തിലെ പ്രശ്നങ്ങള്‍, ജീവിതത്തിലെ മറ്റ് പ്രശ്നങ്ങള്‍, ജീവിതശൈലിയിലെ മാറ്റങ്ങള്‍ എന്നിവ കൊണ്ടാണ്.
എന്താണ് യഥാര്‍ത്ഥത്തില്‍ ആന്‍ഡ്രോപോസ്
പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നതിനെയാണ് ആന്‍ഡ്രോപോസ് എന്ന് വിളിക്കുന്നത്. പ്രായമാകുന്നതിനനുസരിച്ച് ടെസ്റ്റോസ്റ്റിറോണിന്റെ അളവില്‍ ഇടിവുണ്ടാകും. അതുകൂടാതെ, പ്രമേഹം പോലുള്ള പ്രശ്നങ്ങളും ടെസ്റ്റോസ്റ്റിറോണ്‍ കുറയാന്‍ കാരണമാകും. സ്ത്രീകളില്‍ നിന്നും വിഭിന്നമായി പെട്ടെന്നൊരു ദിവസം ആണ്ഡോല്പ്പാദനം നിലയ്ക്കുകയും ഹോര്‍മോണ്‍ ഉല്‍പ്പാദനം കുറയുകയും ചെയ്യുന്ന ആര്ത്തവവിരാമല്ല പുരുഷന്മാരില് സംഭവിക്കുന്നത്. ഇത് വളരെ ക്രമേണ സംഭവിക്കുന്ന ഒരു പ്രക്രിയയാണ്.
പുരുഷന്മാരിലെ ആര്‍ത്തവ വിരാമ ലക്ഷണങ്ങള്‍
ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവിലുണ്ടാകുന്ന കുറവ് മൂലം പുരുഷന്മാരില് പ്രധാനമായും കാണുന്ന ലക്ഷണങ്ങള്‍
- ക്ഷീണം, ലൈംഗിക താല്‍പ്പര്യമില്ലായ്മ,
- ഏകാഗ്രതക്കുറവ്, മാനസികമായ വ്യക്തതക്കുറവ്
- ഊര്ജ്ജശേഷിയിലും ബലത്തിലും ഇടിവ്
- പേശീബലം കുറയുക, വണ്ണം വെക്കുക
- നിരാശ, അസ്വസ്ഥത
- പേശീ വേദനകള്‍
- അമിത വിയര്‍പ്പ്, ശരീരതാപനില കൂടല്‍
- കൈകളും കാലുകളും തണുക്കുക
- ചൊറിച്ചില്‍
- ഉയരം കുറയുക
എന്തുകൊണ്ടാണ് ആന്‍ഡ്രോപോസ് സംഭവിക്കുന്നത്?
ലൈംഗിക താല്‍പ്പര്യം, പേശീപിണ്ഡം, ബീജോല്പ്പാദനം അങ്ങനെപുരുഷന്മാരില് പല ശരീരപ്രക്രിയകളും നിയന്ത്രിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ആണ്. എല്ലുകളുടെ ആരോഗ്യത്തിനും രക്തോല്പ്പാദനത്തിനും ടെസ്റ്റോസ്റ്റിറോണ്‍ അത്യാവശ്യമാണ്. അഡ്രീനല്‍ ഗ്രന്ഥിയിലും വൃഷണങ്ങളിലുമാണ് ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്. പ്രായം കൂടുമ്പോള്‍, പുരുഷന്മാരിലെ ബീജോല്‍പ്പാദന ശേഷിയും ടെസ്റ്റോസ്റ്റിറോണിന്റെ തോതും കുറയുന്നു. ഇതാണ് ആന്‍ഡ്രോപോസിന് കാരണം.
നാല്‍പ്പത് വയസ്സിനോടടുത്താണ് പുരുഷന്മാരില് ആന്‍ഡ്രോപോസ് കണ്ടുവരുന്നത്. എന്നാല്‍ ഇതിന് മുമ്പോ എഴുപത് വയസ്സിനിടയിലോ ഇത് സംഭവിക്കാം.
പല ആരോഗ്യവിദഗ്ധരും സൈക്കോളജിസ്റ്റുകളും പുരുഷന്മാര്ക്ക് ആര്‍ത്തവ വിരാമത്തിന് സമാനമായ അവസ്ഥയുണ്ടെന്ന് സമ്മതിക്കാറില്ല. കാരണം എല്ലാ പുരുഷന്മാരിലും ഈ അവസ്ഥ അനുഭവപ്പെടാറില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications