Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
ഓര്‍മ്മശക്തി, ഹൃദയാരോഗ്യം; മീനിനുണ്ട് ഒട്ടേറെ ഗുണങ്ങള്‍, പതിവായി കഴിച്ചാല്‍ ശരീരം മാറുന്നത് ഇങ്ങനെ
ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ഭക്ഷ്യവിഭവമാണ് മത്സ്യം. ഇത് കഴിക്കുന്നതിലൂടെ ശരീരത്തിലെ പല പ്രശ്നങ്ങളും മാറുകയും ശരീരവും ആരോഗ്യത്തോടെ നിലനില്ക്കുകയും ചെയ്യും. സോഡിയം, പൊട്ടാസ്യം, ഇരുമ്പ്, പ്രോട്ടീന്‍, വൈറ്റമിന്‍ ഡി, വൈറ്റമിന്‍ സി തുടങ്ങി പല തരത്തിലുള്ള പോഷകങ്ങളും മത്സ്യത്തില്‍ കാണപ്പെടുന്നു.
ഇത് കഴിക്കുന്നതിലൂടെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിക്കുകയും ഓര്‍മശക്തി വര്‍ദ്ധിക്കുകയും നിങ്ങളുടെ ഹൃദയം ആരോഗ്യത്തോടെ നിലനില്ക്കുകയും ചെയ്യും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും മത്സ്യം ഗുണം ചെയ്യും. മത്സ്യം കഴിച്ചാല്‍ പല രോഗങ്ങളും എളുപ്പത്തില്‍ ഭേദമാക്കാനാകും. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ-3 കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. മീന്‍ നിങ്ങള്‍ക്ക് വറുത്തോ വേവിച്ചോ കഴിക്കാനാകും. പതിവായി മത്സ്യം കഴിക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിന് ലഭിക്കുന്ന അത്ഭുതകരമായ ഗുണങ്ങള്‍ എന്തൊക്കെ എന്നറിയാന്‍ ലേഖനം വായിക്കൂ.

നല്ല കൊഴുപ്പ്
മറ്റ് ഭക്ഷണ ഗ്രൂപ്പുകളില്‍ നിന്ന് വ്യത്യസ്തമായി സാല്‍മണ്‍, ട്രൗട്ട്, മത്തി, ട്യൂണ, അയല തുടങ്ങിയ കൊഴുപ്പ് അടങ്ങിയ മത്സ്യങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ്. നല്ല കൊഴുപ്പ് ആയ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ നിറഞ്ഞ മത്സ്യങ്ങള്‍ ശരീരത്തിന് ഗുണം ചെയ്യുന്നു. തലച്ചോറിന്റെയും കണ്ണുകളുടെയും ശരിയായ പ്രവര്‍ത്തനത്തിന് ഈ ഫാറ്റി ആസിഡുകള്‍ വളരെ പ്രധാനമാണ്. അതിനാല്‍ ഗര്‍ഭിണികള്‍ മത്സ്യം കഴിക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും.
ആരോഗ്യമുള്ള ഹൃദയം
മത്സ്യത്തില്‍ പൂരിത കൊഴുപ്പുകള്‍ ഇല്ലാത്തതിനാല്‍ ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തിനും വളരെ ഉത്തമമാണ്. ഹൃദയാരോഗ്യത്തിന്റെ ഏറ്റവും വലിയ ശത്രുക്കളിലൊന്നാണ് കൊളസ്ട്രോള്‍. നിങ്ങള്‍ പതിവായി മത്സ്യം കഴിക്കുന്നത് ചിക്കന്‍, മട്ടണ്‍ തുടങ്ങിയ കൊളസ്ട്രോള്‍ ഭക്ഷണങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിങ്ങളെ സഹായിക്കുന്നു. മറ്റ് പ്രോട്ടീന്‍ സ്രോതസ്സുകള്‍ക്ക് പകരമായും നിങ്ങള്‍ക്ക് മത്സ്യം കഴിക്കാം. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണ് ദിവസവും മത്സ്യം കഴിക്കുക എന്നത്.
വിറ്റാമിന്റെ ഏറ്റവും മികച്ച ഉറവിടം
വിറ്റാമിന്‍ ഡിയുടെ സ്വാഭാവിക ഉറവിടമാണ് മത്സ്യം. മറ്റെല്ലാ പോഷകങ്ങളും ആഗിരണം ചെയ്യാനും മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താനും നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നതിനായി നിങ്ങള്‍ക്ക് വിറ്റാമിന്‍ ഡി വേണം. മത്സ്യം കഴിക്കുന്നതിലൂടെ ശരീരത്തിന്റെ ഈ ആവശ്യം നിറവേറുന്നു. വിറ്റാമിന്‍ ഡി അടങ്ങിയ മികച്ച ഭക്ഷണമാണ് മത്സ്യം.
വിഷാദം അകറ്റുന്നു
ഒമേഗ -3 ഫാറ്റി ആസിഡുകള്‍, ഡി.എച്ച്.എ, വിറ്റാമിന്‍ ഡി തുടങ്ങിയ മത്സ്യത്തിന്റെ എല്ലാ ഘടകങ്ങളും മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. ഒരു സ്വാഭാവിക ആന്റി-ഡിപ്രസന്റാണ് മത്സ്യം. ഇത് വിഷാദം, മോശം മാനസികാവസ്ഥ എന്നിവയ്ക്കെതിരെ പോരാടാന്‍ നിങ്ങളെ സഹായിക്കുന്നു. അതിനാല്‍, മത്സ്യം കഴിക്കുന്നത് നിങ്ങളെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും നിലനിര്‍ത്തും.
രോഗസാധ്യതകള്‍ കുറയ്ക്കുന്നു
പതിവായി മത്സ്യം കഴിക്കുകയാണെങ്കില്‍ പ്രമേഹം, റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ് തുടങ്ങിയ സ്വയം രോഗപ്രതിരോധ രോഗങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും. നിങ്ങളുടെ ശരീരത്തില്‍ ആരോഗ്യകരമായ സന്തുലിതാവസ്ഥ നിലനിര്‍ത്താനും എല്ലാത്തരം പ്രധാന രോഗങ്ങള്‍ക്കെതിരെ പോരാടാനും സഹായിക്കുന്ന നിരവധി സുപ്രധാന പോഷകങ്ങളുടെ ഉറവിടമാണ് മത്സ്യം.
ഓര്‍മ്മശക്തി കൂട്ടുന്നു
പലപ്പോഴും വാര്‍ദ്ധക്യത്തോടെ നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം കുറയുന്നു. നേരിയ ഓര്‍മ്മക്കുറവ് സാധാരണമാണെങ്കിലും, അല്‍ഷിമേഴ്സ് രോഗം പോലുള്ള ഗുരുതരമായ ന്യൂറോഡെജനറേറ്റീവ് അസുഖങ്ങളും നിലവിലുണ്ട്. പഠനങ്ങള്‍ കാണിക്കുന്നത് കൂടുതല്‍ മത്സ്യം കഴിക്കുന്ന ആളുകള്‍ക്ക് ഓര്‍മ്മശക്തി കാത്തുസൂക്ഷിക്കാമെന്നാണ്. മത്സ്യം നിങ്ങളുടെ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കുന്നു.
കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു
മാക്കുലാര്‍ ഡീജനറേഷന്‍ എന്നത് കാഴ്ച വൈകല്യത്തിനും അന്ധതയ്ക്കും ഒരു പ്രധാന കാരണമാണ്. ഇത് പ്രായമായവരെ കൂടുതലായി ബാധിക്കുന്നു. മത്സ്യവും ഒമേഗ -3 ഫാറ്റി ആസിഡുകളും കഴിക്കുന്നത് ഈ രോഗത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു.
മറ്റു ഗുണങ്ങള്‍
ഈ ഗുണങ്ങള്‍ കൂടാതെ, മത്സ്യം കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം, ഉറക്കത്തിന്റെ ഗുണനിലവാരം, ചര്‍മ്മത്തിന്റെ ആരോഗ്യം, ഏകാഗ്രത എന്നിവ മെച്ചപ്പെടുത്താനും സഹായിക്കും. വളരെയധികം ആരോഗ്യ ആനുകൂല്യങ്ങളും ഫ്ളേവര്‍ ഫാക്ടറും അടങ്ങിയിരിക്കുന്നതിനാല്‍ മത്സ്യം നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications