Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
എണ്ണപ്പലഹാര പ്രിയര്‍ അറിയാന്‍ ദുരന്തം കൈയ്യെത്തിപ്പിടിക്കരുത്, അറിയണം ഇതെല്ലാം- ഡോ. സുല്‍ഫി നൂഹു
കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് നിന്ന് പ്ലാസ്റ്റിക് ഉരുക്കിച്ചേര്‍ത്ത് പലഹാരമുണ്ടാക്കിയതിനെത്തുടര്ന്ന് ബേക്കറി ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നന്നേക്കുമായി അടച്ചത്. എന്നാല്‍ ഒരു കട അടച്ചത് കൊണ്ടോ അല്ലെങ്കില്‍ ലൈസന്‍സ് റദ്ദാക്കിയത് കൊണ്ടോ മാത്രം പ്രശ്നങ്ങള്‍ അവിടെ തീരുന്നില്ല. ആരോഗ്യത്തിന് വളരെ വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥയിലേക്കാണ് പലപ്പോഴും ഇത്തരം കാര്യങ്ങള്‍ എത്തുന്നത്. ഉഴുന്ന് വടയും, പഴം പൊരിയും, ഉള്ളിവടയും എല്ലാം പൊരിക്കാന്‍ ഇത്രയും കാലം ഉപയോഗിച്ചിരുന്നത് പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത എണ്ണയാണ് എന്നതാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
അത് മാത്രമല്ല പ്ലാസ്റ്റിക് ചേര്‍ന്ന പലഹാരങ്ങള്‍ കഴിക്കുന്നതിലൂടെ അത് ആരോഗ്യത്തെ വളരെയധികം തന്നെ ഗുരുതരമായി ബാധിക്കുകയും ചെയ്യും എന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ കൂട്ടിചേര്‍ക്കുന്നു. ക്യാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് ഇതിന്റെ ഫലമായി ഉണ്ടാവുന്നു. നാട്ടുകാര്‍ ഇക്കാര്യം കണ്ടെത്തിയതോടെ ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥലത്തെത്തി പരിശോധന നടത്തുകയും കടക്ക് താഴിടുകയും ചെയ്തു. ഇത്തരത്തിലുള്ള ഗുരുതരമായ വീഴ്ചയെക്കുറിച്ചും അതുണ്ടാക്കാന്‍ ഇടയുള്ള ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും പ്രമുഖ ഇഎന്‍ടി സര്‍ജനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് മുന്‍ സംസ്ഥാന പ്രസിഡന്റുമായ ഡോ. സുല്ഫിനൂഹു മലയാളം ബോള്‍ഡ്സ്കൈയോട് ചില കാര്യങ്ങള്‍ വിശദീകരിക്കുന്നു.

1. പ്ലാസ്റ്റിക് ഉരുക്കി ചേര്‍ത്ത എണ്ണ ഉപയോഗിച്ചാല്‍ ഉണ്ടാവാന്‍ ഇടയുള്ള ആരോഗ്യ പ്രശ്നങ്ങള്‍?
ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളാണ് പ്ലാസ്റ്റിക് ലയിപ്പിച്ച എണ്ണ ഉപയോഗിക്കുന്നത് വഴി ഉണ്ടാവുന്നത്. ഏറ്റവും അടിസ്ഥാനപരമായി പറയുകയാണെങ്കില്‍ കാര്സനോജനിക് ആയി മാറുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ക്യാന്‍സര്‍ ഉണ്ടാക്കുന്ന തരത്തിലേക്ക് ഇത് എത്തുന്നതിനാല്‍ അത്യന്തം അപകടകരമായ അവസ്ഥയാണ് ഇത് വഴി സൃഷ്ടിക്കപ്പെടുന്നത്. അത് തന്നെയാണ് ഏറ്റവും ഗുരുതരമായ അവസ്ഥയും. അത് വഴി ആരോഗ്യം വളരെയധികം പ്രതിസന്ധികളിലേക്ക് എത്തുകയും ചെയ്യും.
2. എണ്ണയില്‍ പ്ലാസ്റ്റിക് ഉരുകി ചേരുമ്പോള്‍ അത് എന്തൊക്കെ തരത്തിലുള്ള പ്രതിപ്രവര്‍ത്തനമാണ് ഉണ്ടാക്കുന്നത്?
പ്ലാസ്റ്റിക് എണ്ണയില്‍ ഉരുകി ചേര്‍ക്കുമ്പോള്‍ അത് പൂര്‍ണമായും അതിലേക്ക് ദ്രവിച്ച് ചേരുന്നു എന്നതാണ്. മാത്രമല്ല പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ പുക ശ്വസിക്കുന്നതും പ്ലാസ്റ്റിക് പാത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അത് ശരീരത്തിനുണ്ടാക്കുന്നതുമായ ആഘാതത്തിനേക്കാള് ഇരട്ടിയായിരിക്കും ഇത്തരത്തില്‍ നമ്മുടെ അകത്ത് ചെല്ലുന്ന പ്ലാസ്റ്റിക് ഉണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍. അതെല്ലാം തന്നെ വളരെയധികം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ മനുഷ്യരിലുണ്ടാക്കും എന്നതില്‍ സംശയം വേണ്ട. ക്യാന്‍സറുകള്‍ പോലുള്ള രോഗാവസ്ഥകളും കൂടാതെ കുട്ടികളില്‍ ജനനവൈകല്യങ്ങളും എന്‍ഡോക്രൈന്‍ അതായത് ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്കുള്ള പാത തുറക്കുകയാണ് ഇത് വഴി ചെയ്യുന്നത്.
3. കൊച്ചു കുട്ടികള്‍, ഗര്‍ഭിണികള്‍, എന്നിവരുടെ ആരോഗ്യത്തെ എത്രത്തോളം ഇത് ബാധിക്കും?
കൊച്ചുകുട്ടികളിലും ഗര്‍ഭിണികളിലുമാണ് ഇതിന്റെ പ്രത്യാഘാതം കൂടുതലുണ്ടാവാന്‍ സാധ്യതയുള്ളത്. ജനനവൈകല്യമുള്പ്പടെയുള്ള പ്രശ്നങ്ങള്‍ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ എന്നിവയെല്ലാം തന്നെ ബാധിക്കും. അതിഭീകരമായ നമുക്ക് ചിന്തിക്കാന്‍ സാധിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗുരുതരമായ അവസ്ഥയാണ് അത്. ശരീരത്തിലുള്ള വിവിധ ഹോര്‍മോണുകള്‍, തൈറോയ്ഡ് ഹോര്‍മോണുകള്‍ ഓവറിസ് ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ തലച്ചോറ് ഉത്പാദിപ്പിക്കുന്ന ഹോര്‍മോണുകള്‍ മുതല്‍ എല്ലാ തരത്തിലുള്ള ഹോര്‍മോണുകളേയും ഇത് ബാധിക്കുന്നു. കുട്ടികളില്‍ ജന്മനാ തന്നെ വൈകല്യങ്ങള്‍ ഉണ്ടാവുന്നതിനും ഉള്ള സാധ്യത വളരെ കൂടുതലാണ്.
4. നിലവില്‍ ഏതെങ്കിലും തരത്തിലുള്ള രോഗവസ്ഥ ഉള്ളവരില്‍ എത്രത്തോളം ശ്രദ്ധിക്കണം. ഇപ്പോള്‍ ഈ ഭക്ഷണം കഴിച്ചവരില്‍ ശ്രദ്ധിക്കേണ്ടതായ എന്തെങ്കിലും ഉണ്ടോ?
ഇതില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇത്തരം വൃത്തിഹീനവും മലീമസവുമായ അന്തരീക്ഷത്തില്‍ നിന്നുള്ള ഭക്ഷണം പാടേ ഒഴിവാക്കുക എന്നതാണ്. മാത്രമല്ല ഇത്തരം കടകള്‍ നിര്‍ബന്ധമായും ഇടക്കിടെ പരിശോധന നടത്തേണ്ടതുമാണ്. ഇത്തരത്തിലുള്ള അപകടകരമായ കാര്യങ്ങള്‍ ശരീരത്തിനകത്ത് ചെന്ന് കഴിഞ്ഞാല്‍ അതിന്റെ പാര്‍ശ്വഫലങ്ങളെ പിന്നീട് നേരിടുക എന്നത് ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യങ്ങളില്‍ അല്പം കൂടി ജാഗ്രത പുലര്‍ത്തേണ്ടതിന്റെ അനിവാര്യതയും ഡോക്ടര്‍ പറഞ്ഞു വെക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications