Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
പാല് വെറുതേ കുടിച്ചാല്‍ പോര! ഗുണങ്ങള്‍ ലഭിക്കാന്‍ ഈ വിധം കുടിക്കണം
ഒരു സമീകൃത ആഹാരമായി പലപ്പോഴും പലരും കണക്കാക്കി കഴിക്കുന്ന ഒരു പാനീയമാണ് പാല്. പാല് ആരോഗ്യത്തിന് നല്ലതാണെന്നും, എന്നാല്‍, പാല് പതിവായി കഴിക്കുന്നത് കാന്‍സറിന് കാരണമാകും എന്നിങ്ങനെ നിരവധി വാദപ്രതിവാദങ്ങള്‍ പാലിനെ പറ്റിയുണ്ട്. മറ്റൊരു മൃഗത്തിന്റെ പാല് കുടിക്കുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യന്. പാലിലെ പോഷകങ്ങള്‍ മുന്‍നിര്‍ത്തിയാണ് മനുഷ്യന് പാല് കുടിക്കുന്നത്. എന്നാല്‍, ശരിയായ വിധത്തിലല്ല നിങ്ങള്‍ പാല് കുടിക്കുന്നത് എങ്കില്‍, ഗുണത്തേക്കാളധികം ദോഷമാണ് ഫലം.

പാലിന്റെ ഗുണങ്ങള്‍
പാലില്‍ കാല്‍സ്യം അടങ്ങിയിരിക്കുന്നു. അതിനാല്‍, മുതിര്‍ന്നവരെക്കാള്‍ കുട്ടികള്‍ പാല് കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. പുതിയതായി പുറത്തിറങ്ങിയ പഠനങ്ങള്‍ പ്രകാരം, കാല്‍സ്യം ലഭിക്കാന്‍ മുതിര്‍ന്നവര്‍ പാല്കുടിക്കുന്നത് നല്ലതല്ലെന്നും, ശരീരത്തിലേയ്ക്ക് കാല്‍സ്യം ലഭിക്കുകയില്ലെന്നും കണ്ടെത്തിയിരുന്നു. അതിനാല്‍ കുട്ടികള്‍ക്ക് എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്താന്‍ പാല് നല്‍കാവുന്നതാണ്.
പാലില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. ഇത് പേശികളുടെ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ, കൃത്യമായ ഉറക്കം ലഭിക്കുന്നതിനും, പൊട്ടാസ്യം, വിറ്റമിന്‍ ബി12 എന്നിവ ശരീരത്തില്‍ ലഭിക്കാനും പാല് വളരെയധികം സഹായിക്കുന്നു.
പാല്കുടിക്കേണ്ട വിധം
സാധാരണ പശുവിന് പാല് കുടിച്ചാല്‍ ഒട്ടനവധി ആളുകളില്‍ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് കാണാം. കാരണം, ലാക്ടോസ് ഇന്‍ടോളറന്‍സ് ഉള്ളവരിലാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. അതിനാല്‍, പാല് തിരഞ്ഞെടുക്കുമ്പോള്‍ ലാക്ടോസ് ഇല്ലാത്ത പാല് തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. അതിനാല്‍, ബദാം മില്‍ക്ക്, സോയാ മില്‍ക്ക്, എന്നിവ തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇവ ദഹനപ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
ഈ സമയങ്ങളില്‍ കഴിക്കരുത്
പാല് കുടിക്കാനും ഒരു സമയമുണ്ട്. രാവിലെ പാല് കുടിക്കുന്നത് നല്ലതാണ് അതുപോലെ രാത്രി കിടക്കുന്നതിന് മുന്‍പ് ചെറുചൂടോടുകൂടി പാല് കുടിക്കുന്നതും വളരെ നല്ലതാണ്. എന്നാല്‍, ആഹാരം കഴിച്ചതിനുശേഷമോ, ആഹാരം കഴിക്കുന്നതിന് ഇടയിലോ പാല് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ചിലര്‍, പലഹാരങ്ങളും പാലും കഴിക്കുന്നത് കാണാം. ഇത് തെറ്റായ ശീലമാണ്. ഇത്തരത്തില്‍ കഴിക്കുന്നത് കഴിക്കുന്ന ആഹാരത്തില്‍ നിന്നും പോഷകങ്ങള്‍ ശരീരത്തില്‍ എത്താതിരിക്കുന്നതിന് കാരണമാകുന്നു. കൂടാതെ, ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇത് ഒരു കാരണമാണ്.
രൂപമാറ്റം
പാല് വെറുതേ കുടിച്ചാല്‍ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍, ഇതേ പാല് പലരൂപത്തില്‍ മറ്റു വസ്തുക്കളുടെ കൂടെ ചേര്‍ത്ത് കഴിക്കുന്നത് വളരെ നല്ലതാണ.് ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഇവ സഹായിക്കുന്നതാണ്. അതിനാല്‍, പാല് കഞ്ഞി, സ്മൂത്തീസ് എന്നിങ്ങനെ പലതരത്തില്‍ പാല് ശരീരത്തിലേയ്ക്ക് എത്തിക്കാവുന്നതാണ്.
തിളപ്പിക്കുമ്പോള്‍
പശുവില്‍ പാലാണ് ഉപയോഗിക്കുന്നതെങ്കില്‍, അതും ഫ്രഷ് പാലാണ് ഉപയോഗിക്കുന്നതെങ്കില്‍ നല്ലതുപോലെ ചൂടാക്കി ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. പാല് തിളച്ച് പൊന്തിയാലും, ചെറുതീയില്‍ വെച്ച് ചൂടാക്കുക. അതിനുശേഷം മാത്രം ഉപയോഗിക്കുക. പാല് തുറന്ന് വെച്ച് ഉപയോഗിക്കാതിരിക്കുക. കാരണം, പാല് തിളപ്പിച്ചില്ലെങ്കില്‍, അല്ലെങ്കില്‍ തുറന്ന് വെച്ചാല്‍ അതില്‍ ബാക്ടീരിയ പെരുകാനുള്ള സാധ്യതയും കൂടുതലാണ്. അതുപോലെ, പാക്കറ്റ് പാല് ആണെങ്കില്‍ അത് പാസ്ച്വറൈസേഷന്‍ കഴിഞ്ഞാണ് എത്തുന്നത്. അതിനാല്‍, വീണ്ടും തിളപ്പിക്കേണ്ട ആവശ്യം ഇല്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications