Latest Updates
-
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം
ആഹാരം പാചകം ചെയ്യുമ്പോള്‍ നഷ്ടമാകുന്നത് ഈ പോഷകങ്ങള്‍
ശരീരത്തിലേയ്ക്ക് പോഷകങ്ങള്‍ ലഭിക്കാനും, ആരോഗ്യം നിലനിര്‍ത്താനും വേണ്ടിയാണ് ആഹാരം കഴിക്കുന്നത്. എന്നാല്‍, പലപ്പോഴും ചില ആഹാരങ്ങള്‍ പാചകം ചെയ്യുമ്പോള്‍ ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ അവയില്‍ നിന്നും നഷ്ടമാവുകയാണ്. ഇത്തരത്തില്‍ ഏതെല്ലാം ആഹാരങ്ങള്‍ പാചകം ചെയ്യുമ്പോള്‍ ഏതെല്ലാം പോഷകങ്ങള്‍ ശരീരത്തില്‍ നിന്നും നഷ്ടമാകുന്നു എന്ന് നോക്കാം.

പച്ചക്കറികള്‍ പുഴുങ്ങരുത്
പലരും ഗ്യാസ് ലാഭിക്കുന്നതിനും, വളരെ വേഗത്തില്‍ കറി തയ്യാറാക്കുന്നതിനുമായി പച്ചക്കറികള്‍ കുക്കറില്‍ ഇട്ട് വേവിക്കുന്നത് കാണാം. എന്നാല്‍, ഇലകള്‍, അതുപോലെ വിറ്റമിന്‍ സി അടങ്ങിയ പച്ചക്കറികള്‍ ഇത്തരത്തില്‍ വേവിക്കുമ്പോള്‍, അല്ലെങ്കില്‍ തിളപ്പിച്ചെടുക്കുമ്പോള്‍ അതിലെ വിറ്റമിന്‍ സി ഇല്ലാതാകുന്നു. നമ്മുടെ ശരീരത്തിന് ഏറ്റവും പ്രധാനപ്പെട്ട പോഷകമാണ് വിറ്റമിന്‍ സി. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ചര്‍മ്മത്തിലെ കൊളാജന്‍ വര്‍ദ്ധിക്കുന്നതിനും വിറ്റമിന്‍ സി വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ വിറ്റമിന്‍ സി അടങ്ങിയ ആഹാരങ്ങള്‍ പരമാവധി തിളപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. പകരം, വെള്ളം ചേര്‍ക്കാതെ ആവി കയറ്റി വേവിച്ച് കഴിക്കുന്നത് നല്ലതായിരിക്കും.
ഫോലേറ്റ്
കോശങ്ങളുടെ ആരോഗ്യത്തിന് ഫോലേറ്റ് പ്രാധാന്യം അര്‍ഹിക്കുന്നു. ഡിഎന്‍എ കൃത്യമാക്കാനും ഫോലേറ്റ് വളരെയധികം സഹായിക്കുന്നുണ്ട്. ബ്രോക്കോളി, കടല, ഇലക്കറികള്‍ എന്നിവയിലെല്ലാം ഫോലേറ്റ് അടങ്ങിയിരിക്കുന്നു. അമിതമായി ചൂടാക്കുമ്പോള്‍ ഈ പച്ചക്കറികളില്‍ നിന്നും ഫോലേറ്റ് ഇല്ലാതാകുന്നു.
പൊട്ടാസ്യം
പേശികളുടെയും ഞരമ്പുകളുടെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് പൊട്ടാസ്യം അനിവാര്യമാണ്. ഹൃദയാഘാതം വരാതിരിക്കാനും, സ്ട്രോക്ക് നിയന്ത്രിക്കാനും പൊട്ടാസ്യം അടങ്ങിയ ആഹാരങ്ങള്‍ കഴിക്കണം. രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പൊട്ടാസ്യം സഹായിക്കുന്നുണ്ട്. ധാരാളം പച്ചക്കറികളില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. എന്നാല്‍, പച്ചക്കറികള്‍ വേവിക്കുമ്പോള്‍ പൊട്ടാസ്യത്തിന്റെ സാന്നിധ്യം അവയില്‍ നിന്നും ഇല്ലാതാകുന്നു. അതിനാല്‍, വളരെ കുറച്ച് വെള്ളത്തില്‍ മാത്രം പച്ചക്കറികള്‍ പാചകം ചെയ്യുക. അതുപോലെ, മുളപ്പിച്ച പയര്‍ വര്‍ഗ്ഗങ്ങള്‍ കഴിക്കുക. പച്ചക്കറി വേവിച്ച വെള്ളം കളയാതെ കുടിക്കുന്നതും നല്ലതാണ്.
അയേണ്‍
ശരീരത്തിന് ഏറ്റവും അനിവാര്യമായിട്ടുള്ള ഒരു പോഷകമാമ് അയേണ്‍. ശരീരത്തില്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ദ്ധിക്കണമെങ്കില്‍ അയേണ്‍ അനിവാര്യമാണ്. അയേണ്‍ കുറയുന്നത്, അനീമിയ പോലെയുള്ള രോഗങ്ങളിലേയ്ക്കും നയിക്കുന്നു. അതിനാല്‍ അയേണ്‍ അടങ്ങിയ ആഹാരങ്ങള്‍ വേവിക്കുമ്പോള്‍ അമിതമായി വെള്ളം ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ആവിയില്‍ വേവിച്ച് കഴിക്കുന്നത് വളരെ നല്ലതായിരിക്കും. അതുമല്ലെങ്കില്‍ സൂപ്പ് വെച്ച് കഴിക്കാവുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ചിലര്‍ എല്ലാ പച്ചക്കറികളും പച്ചയ്ക്ക് കഴിക്കുന്നത് കാണാം. അല്ലെങ്കിൽ ജ്യൂസ് അടിച്ച് കുടിക്കും. എന്നാല്‍, ചില പച്ചക്കറികള്‍ വേവിച്ചാൽ മാത്രമാണ് അതിന്റെ ഗുണങ്ങള്‍ ലഭിക്കുകയുള്ളൂ. പ്രത്യേകിച്ച്, ക്യാരറ്റ്, ചീര എന്നിവയെല്ലാം വേവിച്ച് കഴിക്കേണ്ട ആഹാരങ്ങള്‍ തന്നെയാണ്. അതുപോലെ, പച്ചക്കറികള്‍ ജ്യൂസ് അടിച്ച് കുടിക്കാതിരിക്കാനും ശ്രദ്ധിക്കുക. ജ്യൂസ് അടിക്കുന്നത് അതിലെ നാരുകളുടെ സാന്നിധ്യം ഇല്ലാതാക്കുന്നു. കൂടാതെ, പതിവായി ഇത്തരം ജ്യൂസുകള്‍ കുടിക്കുന്നത് വൃക്കയുടെ ആരോഗ്യത്തിന് നല്ലതല്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
