Latest Updates
-
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചതയത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്‍കുന്ന 3 രാശി
വിവാഹശേഷം സ്ത്രീകളിലല്ല, പുരുഷന്മാരില്‍ പൊണ്ണത്തടി വര്‍ദ്ധിക്കുന്നു; പഠനങ്ങള്‍ പറയുന്നത് നോക്കൂ
Marriage and obesity in men: പൊതുവില്‍ വിവാഹം കഴിഞ്ഞാല്‍ സ്ത്രീകള്‍ വണ്ണം വെയ്ക്കും എന്ന വിശ്വാസം പലരിലും കാണാം. ' ഇപ്പോള്‍ മെലിഞ്ഞിരുന്നാലും പ്രശ്‌നമില്ല, വിവാഹശേഷം വണ്ണം വെയ്ക്കും' എന്ന ചൊല്ല് കേള്‍ക്കാത്ത പെണ്‍കുട്ടികളും സ്ത്രീകളും കുറവായിരിക്കും. കൂടാതെ, പുരുഷന്മാര്‍ ഫിറ്റ്‌നസ്സ് ഫ്രീക്കാണെന്നും, സ്ത്രീകള്‍ പ്രസവശേഷം ശരീരം ശ്രദ്ധിക്കാത്തതാണ് അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്നത് എന്ന കുറ്റപ്പെടുത്തലുകള്‍ക്കും ഒട്ടും കുറവില്ല.

എന്നാല്‍, പുതിയ പഠനങ്ങള്‍ പറയുന്നത് പ്രകാരം, വിവാഹം പുരുഷന്മാരില്‍ പ1ണ്ണത്തടി വര്‍ദ്ധിക്കുന്നൂ എന്നാണ്. ഇതിനു പിന്നിലെ കാരണങ്ങളായി ചൂണ്ടികാണിക്കുന്ന വസ്തുകള്‍ എന്തെല്ലാമെന്ന് നോക്കാം.
പുരുഷന്മാരിലെ അമിതവണ്ണം
പണ്ടുകാലത്ത് സ്ത്രീകളും പുരുഷന്മാരും ഒരുപോലെ കായികാധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍, ഈ പ്രവണത കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ഓഫീസ് ജോലികളോടാണ് പലര്‍ക്കും പ്രിയം. ഇത്തരം ജോലികളില്‍ ഏര്‍പ്പെടുമ്പോള്‍ കുറഞ്ഞത് 9 മണിക്കൂറോളം നിരന്തരം ഇരുന്ന് പ്രവര്‍ത്തിക്കേണ്ടതായി വരുന്നു. ഇടയ്ക്കിടയ്ക്ക് ആഹാരം കഴിക്കാനുള്ള പ്രവണതയും വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ, സ്‌ട്രെസ്സ് വര്‍ദ്ധിക്കാനും, ശരീരത്തിന് വ്യായാമം തീരെ ലഭിക്കാത്ത അവസ്ഥയും ഉണ്ടാകുന്നു. ഇതെല്ലാം ഒത്തുചേരുമ്പോള്‍, ഒരു വ്യക്തിയില്‍ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യതയും വര്‍ദ്ധിക്കുന്നു.
ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍
യാതൊരു കായികാധ്വാനവും വ്യായാമവും ഇല്ലാത്ത ജീവിതശൈലി (Sedentary Lifestyle) പിന്തുടരുന്നവരില്‍ അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ജോലികളും ഇത്തരത്തില്‍ ദീര്‍ഘനേരം ഇരുന്ന് ചെയ്യുന്നവയാണ്. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന് കാരണാകുന്നു. കൂടാതെ, നമ്മുടെ ശരീരത്തില്‍ നിന്നും എത്രത്തോളം കാലറി ഉരുകി പോകുന്നുവോ, അതിനനുസരിച്ച് വേണം ആഹാരം കഴിക്കാന്‍. എന്നാല്‍, മിക്കവരും ഇതിനേക്കാള്‍ കൂടുതല്‍ അളവില്‍ കാലറി ദിവസേന കഴിക്കുന്നു. ഇത് അമിതവണ്ണത്തിന്റെ മറ്റൊരു കാരണമാണ്.
വിശന്നാല്‍, സാലഡ് കഴിക്കാന്‍ താല്‍പര്യപ്പെടുന്നതിനേക്കാളധികം, ചിപ്‌സ്, അല്ലെങ്കില്‍ മധുര പാനീയങ്ങള്‍ എന്നിവയായിരിക്കും തിരഞ്ഞെടുക്കുക. ഇത്തരം തിരഞ്ഞെടുപ്പുകള്‍ ആരോഗ്യത്തിന് ദോഷം വരുത്തുന്നതാണ്. ഇവ കൂടാതെ, ചിലരില്‍ പാരമ്പര്യമായും, ശരീരത്തില്‍ ഉണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലവും അമിതവണ്ണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
വിവാഹവും അമിതവണ്ണവും
നിലവില്‍ പുറത്തിറങ്ങിയ പുതിയ പഠനങ്ങള്‍ പ്രകാരം, വിവാഹശേഷം പുരുഷന്മാരില്‍ പൊണ്ണത്തടി വരാന്‍ മൂന്നിരട്ടി സാധ്യതകളുണ്ടെന്നാണ് പറയുന്നത്. The lancent എന്ന പേജില്‍ പ്രസിദ്ധീകരിച്ച, ' Global, regional, and national prevalence of child and adolescent overweight and obesity, 1990- 2021, with forecasts to 2050: a forecasting study for the global burden of disease study 2021' പ്രകാരം, 1990 വര്‍ഷം മുതല്‍ ആഗോളതലത്തില്‍ പൊണ്ണത്തടി ഉള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതായി പറയുന്നു. 2050 ആകുമ്പോഴേയ്ക്കും ലോകത്തിലെ പകുതിയോളം ചെറുപ്പക്കാരും, അതുപോലെ, കുട്ടികളും പൊണ്ണത്തടിയിലേയ്ക്ക് നയിക്കപ്പെടും എന്നും പഠനം പറയുന്നു.
കൂടാതെ, ഏത് വിഭാഗത്തില്‍ പെടുന്ന വ്യക്തികളിലാണ് അമിതവണ്ണം കാണപ്പെടുന്നത് എന്ന്, സ്‌പെയ്‌നില്‍ നടത്തിയ ഒരു പഠനത്തില്‍ വിവാഹം കഴിക്കാത്ത പുരുഷന്മാരെ അപേക്ഷിച്ച്, വിവാഹം കഴിഞ്ഞ പുരുഷന്മാരില്‍ മൂന്നിരട്ടി പൊണ്ണത്തടി ഉള്ളതായി കണ്ടെത്തി. ഇവ കൂടാതെ, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ പൊണ്ണത്തടി കുറവാണെന്നും കണ്ടെത്തി. വിവാഹം കഴിഞ്ഞ 62 ശതമാനത്തോളം പുരുഷന്മാരിലും 39 ശതമാനം സ്ത്രീകളിലുമാണ് പൊണ്ണത്തടി കണ്ടെത്തിയത്. 2024-ല്‍ ചൈനയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ അമിതമായി കാലറി അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതും, വ്യായമക്കുറവുമാണ് വിവാഹിതരായ പുരുഷന്മാരെ അമിതവണ്ണത്തിലേയ്ക്ക് നയിക്കുന്ന കാരണമായി ചൂണ്ടികാണിച്ചിരിക്കുന്നത്. ഇവ കൂടാതെ, യൂണിവേഴ്‌സിറ്റി ഓഫ് ബാത്ത് പ്രസിദ്ധീകരിച്ച ഒരു പഠനത്തിലും ഇതേ കാര്യം ചൂണ്ടികാണിക്കുന്നു. വിവാഹശേഷം പുരുഷന്മാരില്‍ വണ്ണം കൂടുന്നതായി ഈ പഠനവും പൂണ്ടികാണിക്കുന്നു.
അമിതവണ്ണം മൂലം ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍
അമിതവണ്ണം പലതരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കാം. അമിതവണ്ണം ഉള്ളവരില്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇവ കൂടാതെ, ഉയര്‍ന്ന ബിപി, ഹൃദ്രോഗങ്ങള്‍, പക്ഷാഘാതം, ഫാറ്റി ലിവര്‍ എന്നീ രോഗാവസ്ഥകളും വരാം. അമിതവണ്ണം കരളില്‍ കാന്‍സര്‍ വരുന്നതിനും തൈറോയ്ഡ് ഗ്രന്ഥിയില്‍ കാന്‍സര്‍ വരുന്നതും കാരണമാകാം. ഇവ കൂടാതെ, പലതരത്തിലുള്ള കാന്‍സര്‍ വരാന്‍ അമിതവണ്ണം ഒരു കാരണമാകാറുണ്ട്.
വൃക്കരോഗങ്ങള്‍ വര്‍ദ്ധിക്കാനുള്ള സാധ്യത ഇവരില്‍ കൂടുതലാണ്. അതുപോലെ, എല്ലുതേയ്മാനം, വന്ധ്യതാ പ്രശ്‌നങ്ങള്‍, മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയും അമിതവണ്ണം മൂലം ഉണ്ടാകാം. അതിനാല്‍ വണ്ണം കുറയ്‌ക്കേണ്ടത് അനിവാര്യമാണ്.
വണ്ണം കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ജീവിതശൈലിയില്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പ്രധാനമായും ആഹാരം കഴിക്കുമ്പോള്‍ കാലറി കുറഞ്ഞ ആഹാരങ്ങള്‍ കഴിക്കാന്‍ തിരഞ്ഞെടുക്കുക. സാധാരണ രീതിയില്‍ സ്ത്രീകള്‍ക്ക് ഒരു ദിവസം 1200 മുതല്‍ 1500 കാലറിയും, പുരുഷന്മാര്‍ക്ക് 1500 മുതല്‍ 1800 കാലറിയുമാണ് അനിവാര്യമായി വരുന്നത്. ശരീരത്തിന് വേണ്ട പോഷകങ്ങള്‍ നല്‍കുന്ന ആഹാരങ്ങള്‍ പതിവാക്കാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. കാര്‍ബോഹൈഡ്രേറ്റ് അമിതമായി അടങ്ങിയ ആഹാരങ്ങള്‍ ഒഴിവാക്കുക.
വയര്‍ അമിതമായി നിറയുന്നത് വരെ ആഹാരം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ആഹാരം കഴിക്കുന്നതുപോലെ തന്നെ, ശരീരത്തിലേയ്ക്ക് ആവശ്യമായ വെള്ളവും ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടത് അനിവാര്യമാണ്. വിശക്കുമ്പോള്‍ മാത്രം ആഹാരം കഴിക്കുന്നതും നല്ല ശീലമാണ്. 5 നേരമായി ഒരു ദിവസം ആഹാരം കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും, കാലറി ശരീരത്തില്‍ എത്തുന്നത് കുറയ്ക്കാനും സഹായിക്കും.
ആഹാരം തിരഞ്ഞെടുക്കുമ്പോള്‍, അതില്‍ പ്രോട്ടീനും, നാരുകളും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്താന്‍ മറക്കരുത്. പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരത്തില്‍ നിന്നും അമിതമായിട്ടുള്ള കൊഴുപ്പ് കുറയ്ക്കാന്‍ സാധിക്കുന്നതാണ്. മധുരം, കാര്‍ബണേറ്റഡ് ഡ്രിങ്ക്‌സ്, സംസ്‌കരിച്ച ആഹാരങ്ങള്‍ എന്നിവ കുറയ്ക്കുക. വ്യായാമം ചെയ്യുക. സ്‌ട്രെസ്സ് കുറയ്ക്കുക. ശരിയായ വിധത്തില്‍ ഉറങ്ങുക. ഇത്രയും കാര്യങ്ങള്‍ ശരിയായ വിധത്തില്‍ ശ്രദ്ധിച്ചാല്‍ വണ്ണം കുറയ്ക്കാന്‍ സാധിക്കുന്നതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഡയറ്റ് എടുക്കുമ്പോള്‍ സോഷ്യല്‍ മീഡിയ നോക്കി ഡയറ്റ് എടുക്കുന്നതിന് പകരം, ഡയറ്റീഷ്യനെ കണ്ട് ശരിയായ വിധത്തില്‍ ആഹാരങ്ങള്‍ ക്രമീകരിക്കുക. ഓരോ വ്യക്തികളുടെയും ആരോഗ്യം വ്യത്യസ്തമായിരിക്കും. അതിനാല്‍, നിങ്ങളുടെ ആരോഗ്യവും, രോഗങ്ങളും മനസ്സിലാക്കി വേണം ഡയറ്റ് തീരുമാനിക്കാന്‍. ഇതിന് ഏറ്റവുമധികം സഹായിക്കുന്നത് ഡയറ്റീഷ്യനാണ്. ഇന്ന് സര്‍ക്കാര്‍ ആശുപത്രികളില്‍ വരെ, ഡയറ്റീഷ്യന്മാര്‍ ലഭ്യമാണ്. അതിനാൽ, ശ്രദ്ധയോടെ ഓരോ കാര്യങ്ങളും ചെയ്യുന്നത് ശരിയായ ഫലം നൽകാൻ സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











