Maha Shivratri 2025: ശിവരാത്രി വ്രതമെടുക്കുന്ന ഓരോരുത്തരും അറിയേണ്ടത്, അല്ലാതെ വ്രതമെടുത്തിട്ട് കാര്യമില്ല

Maha Shivratri 2025: മഹാശിവരാത്രി ദിനത്തിലേക്ക് കടക്കുമ്പോള്‍ ശിവരാത്രി വ്രതത്തിനും ഉപവാസത്തിനും ഉള്ള പ്രാധാന്യം നമുക്കറിയാം. മനുഷ്യ മനസ്സിലെ ഭക്തി അണപൊട്ടിയൊഴുകുന്ന ഒരു പുണ്യ ദിനമാണ് ശിവരാത്രി ദിനം. ഭഗവാന്റെ അനുഗ്രഹത്തിനായി ഭക്തര്‍ ഈ ദിനത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകളും വഴിപാടുകളും പൂജകളും അതോടൊപ്പം തന്നെ ഉപവാസവും അനുഷ്ഠിക്കുന്നു. ഈ ദിനത്തിന് അത്രയേറെ പ്രാധാന്യമുണ്ട് എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. മനസ്സിനേയും ആത്മാവിനേയും ഒരുപോലെ ശുദ്ധീകരിക്കുക എന്നതാണ് ശിവരാത്രി വ്രതത്തിന്റെ അര്‍ത്ഥവും

എന്നാല്‍ ശിവരാത്രി ദിനം വ്രതമെടുക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ ആരോഗ്യത്തിന് ദോഷം വരുത്താത്ത രീതിയില്‍ വേണം വ്രതം എടുക്കുന്നതിന്. മികച്ച ആരോഗ്യത്തിനും മാനസികാരോഗ്യത്തിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ നാം എപ്പോഴും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

Maha Shivratri 2025
Photo Credit: Meta Ai Generated

ശ്രദ്ധിക്കേണ്ടത്
ശിവരാത്രി വ്രതം എടുക്കുമ്പോള്‍ ആരോഗ്യകരമായ രീതിയില്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നതാണ് ആദ്യത്തെ കാര്യം. അതിനായി ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.അത് കൂടാതെ ഉപവാസം അനുഷ്ഠിക്കുന്ന വ്യക്തിയാണെങ്കില്‍ പഴങ്ങളും ജലാംശവും ശരീരത്തിന് അനിവാര്യമാണ്. പ്രത്യേകിച്ച് പ്രായാധിക്യം ഉള്ള വ്യക്തികളെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും വെള്ളം കുടിക്കണം. അല്ലാത്ത പക്ഷം അത് ക്ഷീണത്തിനും തലകറക്കം പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കും.

ലഘു ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക
നിങ്ങള്‍ പൂര്‍ണ ഉപവാസം അനുഷ്ഠിക്കാത്ത വ്യക്തിയാണെങ്കില്‍ പഴങ്ങള്‍, പച്ചക്കറികള്‍, തൈര് പോലുള്ള ലഘുവായതും എളുപ്പത്തില്‍ ദഹിക്കുന്നതുമായ ഭക്ഷണങ്ങള്‍ വേണം തിരഞ്ഞടുക്കുന്നതിന്. ഇത് നിങ്ങളുടെ ഊര്‍ജ്ജ നില നിലനിര്‍ത്തുകയും അതോടൊപ്പം തന്നെ മികച്ച ദഹനത്തിനും സഹായിക്കുന്നു. കൂടാതെ തടി കുറയ്ക്കാന്‍ ഡയറ്റെടുക്കുന്ന വ്യക്തികളെങ്കില്‍ ഇവര്‍ക്ക് അമിതഭാരത്തിലേക്ക കടക്കും എന്ന ഭയവും വേണ്ട. അതുകൊണ്ട് അതിന് അനുയോജ്യമായ രീതിയിലുള്ള ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കണം.

ഉപവാസത്തിന് ശേഷം
എപ്പോഴും ഉപവാസത്തിന് ശേഷം കഴിക്കുന്ന ഭക്ഷണത്തിലും വളരെയധികം പ്രാധാന്യം നല്‍കണം. ഉപവാസം കഴിഞ്ഞെന്ന് കരുതി ഉടന്‍ തന്നെ കനമുള്ള ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. പഴങ്ങള്‍ പോലുള്ളവയോ അല്ലെങ്കില്‍ സൂപ്പ് പോലുള്ളവയോ കഴിച്ചതിന് ശേഷം മാത്രമേ എണ്ണമയമുള്ള ഭക്ഷമവും കനത്ത ഭക്ഷണവും എല്ലാം കഴിക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് ദഹന സംബന്ധമായ അസ്വസ്ഥതകള്‍ ഉണ്ടാക്കും.

നന്നായി വിശ്രമിക്കുക
ഉപവാസം നിങ്ങളെ കൂടുതല്‍ ക്ഷീണിപ്പിക്കാതിരിക്കുന്നതിന് നല്ലതുപോലെ വിശ്രമിക്കുക. എന്നാല്‍ ശിവരാത്രി വ്രതമായതിനാല്‍ പകലുറക്കവും വ്രതത്തിന്റെ ഫലം കുറയ്ക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. കഠിനമായ കാര്യങ്ങള്‍ ചെയ്യരുത്. ഇത് നിങ്ങളെ കൂടുതല്‍ ക്ഷീണിപ്പിക്കുന്നു. അതുകൊണ്ട് തന്നെ നല്ലതുപോലെ വിശ്രമിക്കാന്‍ എപ്പോഴും ശ്രദ്ധിക്കണം.

പ്രകൃതിദത്ത പരിഹാരങ്ങള്‍ ഉപയോഗിക്കുക
നിങ്ങള്‍ക്ക് ബലഹീനതയും ക്ഷീണവും അനുഭവപ്പെടുകയാണെങ്കില്‍, ഹെര്‍ബല്‍ ടീ, നാരങ്ങ വെള്ളം, തേങ്ങാവെള്ളം തുടങ്ങിയവയാണ് കഴിക്കേണ്ടത്.ഇത് നിങ്ങള്‍ക്ക് ഉപവാസ സമയത്തുണ്ടാക്കുന്ന പോഷക നഷ്ടത്തേയും ആരോഗ്യ പ്രശ്‌നങ്ങളേയും പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ഇവ കഴിക്കുന്നത് ശാരീരികവും മാനസികവുമായ ഉന്മേഷവും നല്‍കുന്നു.

ചെയ്യരുതാത്തത്:
അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും പലരും ഉപവാസത്തിന് ശേഷം ഉടന്‍ തന്നെ ധാരാളം ഭക്ഷണം കഴിക്കുന്നു. ഇത് ദഹനക്കേടിനും ഉദര സംബന്ധമായ മറ്റ് പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. അതുകൊണ്ട് ഉപവാസത്തിന് ശേഷം എപ്പോഴും പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക.

വെള്ളം ഒഴിവാക്കരുത്
നിങ്ങള്‍ ഉപവസിക്കുകയാണെങ്കില്‍ പോലും ഒരു കാരണവശാലും വെള്ളം ഒഴിവാക്കരുത്. കാരണം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അനിവാര്യമാണ്. അതുകൊണ്ട് തന്നെ വെള്ളം ഒഴിവാക്കാതിരിക്കേണ്ടത് പ്രധാനമാണ്. നിങ്ങള്‍ ഭക്ഷണം ഉപേക്ഷിച്ച് വെള്ളം കുടിക്കുകയാണെങ്കില്‍ അവ ആവശ്യത്തിന് കുടിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ.

കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കുക
കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ നിര്ബന്ധമായും ഒഴിവാക്കണം. കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നു. പലപ്പോഴും കഫീന്‍ നിങ്ങളില്‍ നിര്‍ജ്ജലീകരണം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അത് മാത്രമല്ല ഉപവാസത്തിന്റെ സമയത്ത് കാപ്പി, ചായ, സോഡ എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്.

കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍
പലപ്പോഴും കഠിനമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഈ സമയം ചെയ്യരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. കഠിനമായ വ്യായാമമോ ഉയര്‍ന്ന ഊര്‍ജ്ജം ആവശ്യമുള്ള കാര്യങ്ങളോ ഒന്നും ഈ സമയം ചെയ്യരുത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Monday, February 24, 2025, 14:15 [IST]
X
Desktop Bottom Promotion