Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
പ്രമേഹം പിടി വിട്ടു പോയോ? മഗ്നീഷ്യം അടങ്ങിയ ഭക്ഷണം ശീലമാക്കണം
ഇന്നത്തെ ജീവിത ശൈലി രോഗങ്ങളില്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒന്നാണ് പ്രമേഹം. ജീവിത ശൈലി മാറ്റങ്ങളും ആരോഗ്യ പ്രശ്നങ്ങളും ഭക്ഷണത്തിന്റെ മാറ്റങ്ങളും എല്ലാം പലപ്പോഴും പ്രമേഹത്തെ വര്‍ദ്ധിപ്പിക്കും. എന്നാല്‍ ഇത്തരം അവസ്ഥകളില്‍ അതിന് പരിഹാരം കാണേണ്ടതിന്റെ ആവശ്യകത നിസ്സാരമല്ല. മഗ്നീഷ്യം അടങ്ങിയ ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ പ്രമേഹത്തെ പ്രതിരോധിക്കുന്നു എന്നാണ് പറയുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമാക്കുന്നതിന് സഹായിക്കുന്നതാണ് മഗ്നീഷ്യം.
അനാരോഗ്യകരമായ ജീവിത ശൈലി പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കും. പ്രമേഹം മാത്രമല്ല പലപ്പോഴും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥകള്‍ക്ക് ഇത്തരത്തില്‍ അനാരോഗ്യകരമായ ജീവിത ശൈലി കാരണമാകുന്നു. പ്രമേഹം നിയന്ത്രിക്കുന്നതില്‍ മഗ്നീഷ്യത്തിന്റെ അളവ് വളരെയധികം പ്രധാനപ്പെട്ടതാണ്. എപ്രകാരം ഇത് പ്രമേഹത്തെ നിയന്ത്രിക്കുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

മഗ്നീഷ്യവും പ്രമേഹവും
മഗ്നീഷ്യവും പ്രമേഹവും എപ്രകാരം ബന്ധപ്പെട്ട് കിടക്കുന്നുഎന്ന് നോക്കാം. ഇത് ശരീരത്തിലെ കോശങ്ങളെ ഇന്‍സുലിനോട് കൂടുതല്‍ സംവേദന ക്ഷമതയുള്ളതാക്കുന്നു. മഗ്നീഷ്യത്തിന്റെ കുറവ് പലപ്പോഴും ശരീരത്തില്‍ നിങ്ങളുടെ ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അതിന്റെ ഫലമായി ഗ്ലൂക്കോസ് രക്തത്തില്‍ അടിഞ്ഞ് കൂടുകയും ഇത് രക്തത്തിലെ ഗ്ലൂക്കോസ് അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വഴി നിങ്ങള്‍ പ്രമേഹ രോഗത്തിലേക്ക് എത്തും. എന്നാല്‍ മഗ്നീഷ്യത്തിന്റെ അളവ് കൃത്യമാണെങ്കില്‍ ഇത് ഗ്ലൂക്കോസ് മെറ്റബോളിസത്തെ കൃത്യമാക്കുന്നു. അത് മാത്രമല്ല ഇന്‍സുലിന്‍ ഉത്പാദനത്തിന് ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.
മഗ്നീഷ്യം കുറഞ്ഞാല്‍
മഗ്നീഷ്യം കുറഞ്ഞാല്‍ പലപ്പോഴും അത് ലക്ഷണങ്ങള്‍ കാണിക്കുന്നു. അതിന്റെഫലമായി ക്ഷീണം, പേശിവലിവ്, ക്രമരഹിതമായ ഹൃദയമിടിപ്പ്, അത് കൂടാതെ ശാരീരിക അസ്വസ്ഥതകള്‍ എന്നിവയെല്ലാം നിങ്ങളില്‍ കാണുന്നു. ഇതെല്ലാം അപകടകരമായ അവസ്ഥകള്‍ പലപ്പോഴും നിങ്ങളില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. ഒരു തരത്തിലുള്ള ലക്ഷണങ്ങളും അവഗണിക്കരുത് എന്നതാണ് പ്രധാനപ്പെട്ടത്.

ഭക്ഷണത്തിലൂടെ മഗ്നീഷ്യം?
ഏതൊക്കെ തരത്തിലുള്ള ഭക്ഷണത്തിലൂടെ നിങ്ങള്‍ക്ക് മഗ്നീഷ്യം ശരീരത്തില്‍ എത്തിക്കാം എന്ന് നോക്കാവുന്നതാണ്. അതിനായി സ്ഥിരമായി നിങ്ങള്‍ക്ക് ചീര, കടുകില, ബ്രോക്കോളി തുടങ്ങിയവ കഴിക്കാുന്നതാണ്. അത് മാത്രമല്ല ഇലക്കറികളില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അതോടൊപ്പം തന്നെ നട്സുകളായ ബദാം, കശുവണ്ടി എന്നിവയും മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടങ്ങളാണ്. മത്തങ്ങവിത്ത്, സൂര്യകാന്തിവിത്ത്, എള്ള് എന്നിവയും മഗ്നീഷ്യം ധാരാളമുള്ളതാണ്. ഇതെല്ലാം സ്ഥിരമായി കഴിക്കുന്നത് വഴി നിങ്ങള്‍ക്ക് ശരീരത്തില്‍ ആവശ്യമായ മഗ്നീഷ്യം നല്കുന്നു.
ഇവയും ശീലമാക്കാം
റാഗി, ഗോതമ്പ്, ഓട്സ് തുടങ്ങിയനവയിലും മഗ്നീഷ്യത്തിന്റെ അളവ് ഉണ്ട്. അത് മാത്രമല്ല തവിടുള്ള അരിയും ബാര്‍ലിയും എല്ലാം ഉപയോഗിക്കാവുന്നതാണ്. പയര്‍ വര്‍ഗ്ഗങ്ങളായ ചെറുപയര്‍, ബാര്‍ലി, ചോളം, സോയാബീന്‍ എന്നിവയിലും മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ കൊക്കോ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ്, നേന്ത്രപ്പഴം, അവോക്കാഡോ തുടങ്ങിയ പഴങ്ങളും സ്ഥിരമായി കഴിക്കാവുന്നതാണ്. കൂടാതെ മത്സ്യങ്ങളില്‍ സാല്‍മണ്‍, അയല പോലുള്ള മത്സ്യങ്ങളും കഴിക്കാവുന്നതാണ്. ഇത് വഴി നിങ്ങള്‍ക്ക് പ്രമേഹ നിയന്ത്രണവും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
അവോക്കാഡോയും ചീരയും ശീലമാക്കാം
ഒരു അവോക്കാഡോയില്‍ 58 മില്ലിഗ്രാം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട് എന്നാണ് പഠനങ്ങള്‍ പറയുന്നത്. അത് കൂടാതെ ഇവയില്‍ ചെമ്പ്, ഫൈബര്‍, മാംഗനീസ്, സിങ്ക്, പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം തുടങ്ങിയ ധാതുക്കളും വിറ്റാമിനുകളും എല്ലാം ആവക്കാഡോയിലും ചീരയിലും അടങ്ങിയിട്ടുണ്ട്. അത് കൂടാതെ വിറ്റാമിന്‍ എ, സി, കെ, ഇരുമ്പ്, ഫൈബര്‍, പൊട്ടാസ്യം എന്നിവയും ചീരയിലുള്ളതിനാല് ഇവയെല്ലാം തന്നെ പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കും. നിയന്ത്രണാതീതമായ അവസ്ഥയെങ്കില്‍ ഭക്ഷണ നിയന്ത്രണത്തോടൊപ്പം തന്നെ ഡോക്ടറെ കാണുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ നമുക്ക് പ്രമേഹത്തെ പ്രതിരോധിക്കാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications