Latest Updates
-
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ
ഹൃദയസ്തംഭനവും ഹൃദയാഘാതവും ഒന്നല്ല, ഏതാണ് അപകടകാരി എന്നറിയാം
മലയാളത്തിന്റെ പ്രിയ കഥാകാരന് എം ടി വാസുദേവന്‍ നായര്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലാണ് എന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് മലയാളികള്‍. കഴിഞ്ഞ ഒരാഴ്ചയായി ശ്വാസസംബന്ധമായ പ്രശ്നങ്ങളടക്കം പലവിധ ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയസ്തംഭനം ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് ഹൃദയസ്തംഭനം ഉണ്ടാകുന്നതെന്നും ഹൃദയാഘാതവും ഹൃദയസ്തംഭവും തമ്മിലുള്ള വ്യത്യാസമെന്താണെന്നും പരിശോധിക്കാം.

ഹൃദയസ്തംഭനവും ഹൃദയാഘാതവും
വലിയ തോതില്‍ തെറ്റിദ്ധരിക്കപ്പെടുന്ന രണ്ട് പദങ്ങളാണ് ഹൃദയാഘാതവും ഹൃദയസ്തംഭനവും. പലപ്പോഴും അര്‍ത്ഥമറിയാതെ ഇവ രണ്ടും മാറി മാറി ഉപയോഗിക്കാറുണ്ട് ആളുകള്‍. പക്ഷേ അവ രണ്ടും വളരെ വ്യത്യസ്തമായ ആരോഗ്യ അവസ്ഥകളാണ്. ഹൃദയത്തിലേക്കുള്ള രക്തത്തിന്റെ ഒഴുക്ക് തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. എന്നാല്‍ പെട്ടെന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുന്നതാണ് ഹൃദയസ്തംഭനം. ഹൃദയാഘാതം രക്തയോട്ടവുമായി ബന്ധപ്പെട്ട പ്രശ്നമാണെങ്കില്‍ ഹൃദയ സ്തംഭനം ഹൃദയത്തിനുള്ളിലെ തകരാറ് കൊണ്ടുണ്ടാകുന്ന പ്രശ്നമാണ്. ഇത് രണ്ടും അടിയന്തരശ്രദ്ധയും ചികിത്സയും ആവശ്യമുള്ള ആരോഗ്യാവസ്ഥകളാണ്. ഇവ തമ്മിലുള്ള വ്യത്യാസം വിശദമായി പരിശോധിക്കാം.
എന്താണ് ഹൃദയാഘാതം
ശരീരത്തിലേക്ക് മുഴുവനുമുള്ള ശുദ്ധരക്തം പമ്പ് ചെയ്യുന്ന ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിനും ഓക്സിജന്‍ അടങ്ങിയ രക്തം ആവശ്യമാണ്. ഹൃദയത്തിലേക്ക് ഓക്സിജന്‍ സമ്പുഷ്ടമായ രക്തമെത്തിക്കുന്ന കൊറോണറി ധമനികളില്‍ ബ്ലോക്ക് ഉണ്ടാകുന്നത് കൊണ്ട് ഹൃദയത്തിലേക്ക് രക്തം എത്താത്ത അവസ്ഥയാണ് ഹൃദയാഘാതം. തടസ്സപ്പെട്ട ധമനി പെട്ടെന്ന് തന്നെ തുറന്ന് രക്തമൊഴുക്ക് പുനസ്ഥാപിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആ ധമനിയില്‍ നിന്നും രക്തം ലഭിക്കുന്ന ഹൃദയപേശികളുടെ പ്രവര്‍ത്തനം നിലയ്ക്കാം. അടിയന്തര ചികിത്സ നല്‍കാതെ വന്നാല്‍ ജീവന് ആപത്തുണ്ടാകും.
ചിലപ്പോള്‍ വളരെ പെട്ടെന്ന് തന്നെ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ അനുഭവപ്പെടാം. എന്നാല്‍ ചിലപ്പോള്‍ വളരെ പതുക്കെ, തുടക്കത്തില്‍ അത്ര സാരമല്ലെന്ന് തോന്നുന്ന ലക്ഷണങ്ങളും ഹൃദയാഘാതം കാണിച്ചേക്കാം. ചില ഘട്ടങ്ങളില്‍ ഹൃദയാഘാതത്തിന് ലക്ഷണങ്ങള്‍ തന്നെ ഉണ്ടായിക്കൊള്ളണമെന്നില്ല. സ്ത്രീകളിലും പുരുഷന്മാരിലും ഹൃദയാഘാത ലക്ഷണങ്ങള്‍ വ്യത്യസ്തമാകാം. ഹൃദയാഘാത സമയത്ത് സാധാരണയായി ഹൃദയമിടിപ്പ് നിലയ്ക്കാറില്ല.
എന്താണ് ഹൃദയസ്തംഭനം
ഒരു മുന്നറിയിപ്പും ഇല്ലാതെ വളരെ പെട്ടെന്നാണ് മിക്ക അവസരങ്ങളിലും ഹൃദയസ്തംഭനം സംഭവിക്കുന്നത്. ഹൃദയത്തില്‍ ഇലക്ട്രിക്കല്‍ തകരാറുകള്‍ സംഭവിക്കുന്നതാണ് ഹൃദയസ്തംഭനത്തിന് കാരണമാകുന്നത്. ഇതുമൂലം ഹൃദയമിടിപ്പിന്റെ താളം തെറ്റും. തലച്ചോറ്, ശ്വാസകോശം എന്നിവയടക്കമുള്ള ശരീരഭാഗങ്ങളിലേക്ക് രക്തം പമ്പ് ചെയ്യാന്‍ ഹൃദയത്തിന് കഴിയാതെ വരും. ഇങ്ങനെയുള്ള അവസ്ഥയില്‍ ആ വ്യക്തിക്ക് ബോധം നഷ്ടപ്പെടുകയും പള്‍സ് നഷ്ടപ്പെടുകയും ചെയ്യും. മിനിട്ടുകള്‍ക്കുള്ളില്‍ വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ മരണമുണ്ടാകും.
ഇവ തമ്മിലുള്ള ബന്ധം
വ്യത്യസ്തമായ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്ന ആരോഗ്യ അവസ്ഥകള്‍ ആണെങ്കിലും ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മില്‍ ചില ബന്ധങ്ങള്‍ ഉണ്ട്. ഹൃദയാഘാതം ഹൃദയസ്തംഭന സാധ്യത വര്‍ധിപ്പിക്കുന്ന ഒരു ഘടകമാണ്. ഹൃദയാഘാതത്തിന് ശേഷം അല്ലെങ്കില്‍ ഹൃദയാഘാതത്തില്‍ നിന്ന് രോഗമുക്തി നേടിയ ശേഷം ഹൃദയസ്തംഭനം സംഭവിക്കാം. ഹൃദയാഘാതം കൊണ്ട് ഹൃദയമിടിപ്പിന്റെ താളം ക്രമരഹിതമാകുന്നതാണ് കാരണം. ഹൃദയാഘാതം ഉണ്ടായി അപ്പോള്‍ തന്നെ ഹൃദയസ്തംഭനം ഉണ്ടാകണമെന്നില്ല. പക്ഷേ പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന് ഒരു പ്രധാന കാരണം നേരത്തെ സംഭവിച്ച ഹൃദയാഘാതം ആകാം.
കാര്‍ഡിയോമയോപതി, ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കല്‍, അറിതമിയാസ് (പ്രത്യേകിച്ച് വെന്‍ട്രിക്കുലര്‍ ഫൈബ്രിലേഷന്), ജന്മനായുള്ള ഹൃദയ തകരാറുകള്‍, അണുബാധകള്‍ എന്നിവയും പെട്ടെന്നുള്ള ഹൃദയസ്തംഭനത്തിന്റെ കാരണങ്ങളാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications