Latest Updates
-
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശ്വാസകോശത്തിന്റെ ആയുസ്സിന് ഭീഷണി: ഈ അപകട സൂചന അവഗണിക്കരുത്
ശ്വാസകോശത്തിന്റെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും നമ്മുടെ ചെറിയ അശ്രദ്ധ പോലും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെ എത്തിക്കുന്നു. ശ്വാസകോശത്തിന്റെ ആരോഗ്യത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ശ്വാസകോശം അനാരോഗ്യകരമാണെങ്കില്‍ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
രോഗാവസ്ഥയുണ്ടെങ്കില്‍ അത് ഉടനേ മനസ്സിലാക്കേണ്ടതാണ് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ശ്വാസകോശ അണുബാധയെക്കുറിച്ച് മനസ്സിലാക്കുന്നതിന് മുന്‍പ് അതിന്റെ ലക്ഷണങ്ങളും സൂചനകളും മനസ്സിലാക്കുകയും അതിന് വേണ്ട പരിഹാരം തേടുകയും ചെയ്യേണ്ടതാണ്.

കാരണങ്ങള്‍
ശ്വാസകോശ അണുബാധയുണ്ടാക്കുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയെന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. ഒരു വൈറസ്, ബാക്ടീരിയ, ചിലപ്പോള്‍ ഒരു ഫംഗസ് എന്നിവ കാരണം ഇത്തരത്തിലുള്ള അണുബാധ സംഭവിക്കാവുന്നതാണ്. പലപ്പോഴും ഇത് ന്യൂമോണിയ ആയി മാറുന്നതിനുള്ള സാധ്യതയും വളരെ കൂടുതലാണ്. ജീവന് തന്നെ അപകടപ്പെടുത്തുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തുന്നു. അണുബാധ പെട്ടെന്ന് തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് ഗുരുതരാവസ്ഥയുണ്ടാക്കും എന്നതില്‍ സംശയം വേണ്ട.
ലക്ഷണങ്ങള്‍ തിരിച്ചറിയാം
രോഗാവസ്ഥയുടെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ തിരിച്ചറിയണം. കട്ടിയുള്ള കഫത്തോടെയുള്ള സ്ഥിരമായി വിടാതെയുള്ള ചുമ വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോഴും ശ്വാസകോശ അണുബാധയെയാണ് സൂചിപ്പിക്കുന്നത്. ഇത് പലപ്പോഴും മ്യൂക്കസ് ഉണ്ടാക്കുന്നു. ചുമച്ച് കളയുന്നതിലൂടെ ഇത്തരം കഫം ഇല്ലാതാവുകയും ചെയ്യുന്നു. ബ്രോങ്കൈറ്റിസ് അല്ലെങ്കില്‍ ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ഇത്തരത്തില്‍ അതികഠിനമായ ചുമക്ക് കാരണമായേക്കാം.
കഫത്തിന്റെ നിറം
കഫത്തിന്റെ നിറം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം മഞ്ഞ കലര്‍ന്ന നിറവും ചാരനിറവും പച്ചയും ഉള്ളതാണെങ്കില്‍ അല്പം ശ്രദ്ധിക്കണം. ശ്വാസകോശ അണുബാധയുള്ളവരില്‍ പലപ്പോഴും കഫത്തില്‍ രക്തം കാണുന്നതിനുള്ള സാധ്യതയും ഉണ്ട്. പലപ്പോഴും ആഴ്ചകളോളം ഇത്തരം ചുമ നിലനില്ക്കുന്നു. ഈ കാര്യം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അപകട ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. അപകടലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് വേണം പരിഹാരം കാണുന്നതിന്.
ശ്വാസതടസ്സവും നെഞ്ചുവേദനയും
ശ്വാസകോശ അണുബാധയുള്ളവരില്‍ ശ്വാസതടസ്സവും നെഞ്ച് വേദനയും വളരെ കൂടുതലായിരിക്കും. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് ഹൃദയാഘാതം ഉള്‍പ്പടെയുള്ള ആരോഗ്യപ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും കൃത്യസമയത്ത് രോഗനിര്‍ണയം നടത്താത്തതാണ് ഇത്തരം അപകടങ്ങളിലേക്ക് എത്തിക്കുന്നത്. ശ്വാസം മുട്ടലിന് പലപ്പോഴും ഇത്തരം അണുബാധകള്‍ കാരണമാകാം. ഇതൊന്നും ഒരിക്കലും നിസ്സാരമാക്കി വിടരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.
വിട്ടുമാറാത്ത ശ്വാസംമുട്ടല്‍
ശ്വാസം മുട്ടല്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്, നിങ്ങളില്‍ വിട്ടുമാറാതെ ശ്വാസകോശ അണുബാധയുണ്ടെങ്കില്‍ പലപ്പോഴും ശ്വാസം മുട്ടല്‍ വിട്ടുമാറുകയില്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഉയര്‍ന്ന പിച്ചിലുള്ള വിസില്‍ ശബ്ദം പോലെയായിരിക്കും നിങ്ങള്‍ ശ്വാസമെടുക്കുന്നത്. ഇത് ഒരു കാരണവശാലും നിസ്സാരമാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. നേരത്തെ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ അപകടകരമായ അവസ്ഥ നിങ്ങളില്‍ ഉണ്ടാക്കുന്നു എന്നതാണ്.
പനിയും വിറയലും ക്ഷീണവും
പനി, വിറയല്‍, ക്ഷീണം എന്നി വിടാതെ പിടികൂടുകയാണെങ്കില്‍ ശ്വാസകോശ അണുബാധയെ ഒന്ന് സംശയിക്കുന്നത് നല്ലതാണ്. പലപ്പോഴും ഇത്തരം അണുബാധകള്‍ ശരീരത്തില്‍ ഗുരുതരമായ വീക്കം ഉണ്ടാക്കുകയും അതിതീവ്രമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ശ്വാസകോശത്തിലെ അണുബാധ ഒരിക്കലും അവഗണിക്കാന്‍ പാടില്ല. ഇത് പനി, വിറയല്‍, ക്ഷീണം എന്നിവയ്ക്കൊപ്പം കൂടുതല്‍ ശക്തിയോടെ വരുന്നു.
ചികിത്സ നിര്‍ബന്ധം
മുകളില്‍ പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ വിടാതെ പിന്തുടര്ന്നാല് ഉടന്‍ തന്നെ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം അത് ഗുരുതരാവസ്ഥ സൃഷ്ടിക്കുന്നു. ഡോക്ടര്‍മാര്‍ ആന്റിബയോട്ടിക്കുകള്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി തരുന്നു. എത്രയും പെട്ടെന്ന് വൈദ്യസഹായം ലഭ്യമാക്കുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. എന്നിരുന്നാലും, ഒരു വൈറസ് മൂലമുണ്ടാകുന്ന അണുബാധക്ക് പരിഹാരം കാണുന്നതിന് ഒരു കാരണവശാലും വൈകരുത്. എന്ന് മാത്രമല്ല വീട്ടു വൈദ്യങ്ങള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ പരീക്ഷിക്കരുത്.
ശ്രദ്ധിക്കേണ്ട കാര്യം
രോഗാവസ്ഥയുടെ തീവ്രത കുറക്കുന്നതിന് വേണ്ടി നമുക്ക് ധാരാളം വെള്ളം കുടിക്കാവുന്നതാണ്. ഇത് കൂടാതെ വിശ്രമവും അത്യാവശ്യമാണ്. ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുക. അതോടൊപ്പം തന്നെ ചൂടുള്ള പാനീയങ്ങള്‍ കുടിക്കുന്നതിന് ശ്രദ്ധിക്കാം. പുകവലിക്കുന്നവരെങ്കില്‍ ആ ശീലത്തെ പാടേ ഉപേക്ഷിക്കുക, അതോടൊപ്പം പുകവലിക്കുന്നവരോടൊപ്പം ഇരിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കണം. ഉറങ്ങുമ്പോള്‍ നെഞ്ചില്‍ കഫം വര്‍ദ്ധിക്കാതിരിക്കുന്നതിന് തല ഉയര്‍ത്തി വെച്ച് കിടക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications