Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ക്രിയാറ്റിന്‍ കൂടിയാല്‍ ആരോഗ്യം പണി തരും! കുറയ്ക്കാന്‍ ഇവ പതിവാക്കൂ
ശരീര പേശികള്‍ ഉല്പാദിപ്പിക്കുന്ന ഒരുതരം മാലിന്യമാണ് ക്രിയാറ്റിന്‍. നമ്മുടെ ശരീരത്തില്‍ നിന്നും ഈ മാലിന്യങ്ങള്‍ പുറംതള്ളുന്നത് വൃക്കയാണ്. എന്നാല്‍, വൃക്കയുടെ പ്രവര്‍ത്തനം താളം തെറ്റിയാല്‍, ക്രിയാറ്റിന്റെ അളവ് ശരീരത്തില്‍ വര്‍ദ്ധിക്കാന്‍ ആരംഭിക്കും. ക്രിയാറ്റിന്‍ വര്‍ദ്ധിച്ചാല്‍ പേശികള്‍ക്ക് ക്ഷതം, പേശികളില്‍ വീക്കം-വേദന, ഓര്‍മ്മക്കുറവ്, ആശയകുഴപ്പം, നെഞ്ചുവേദന, ശ്വാസിക്കാനുള്ള ബുദ്ധിമുട്ട്, ചര്‍മ്മ രോഗങ്ങളുടെ വര്‍ദ്ധനവ്, മൂത്രം ഒഴിക്കാനുള്ള ബുദ്ധിമുട്ട്, ഉറക്കക്കുറവ് എന്നിവയെല്ലാം ഉണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതിനാല്‍, ക്രിയാറ്റില്‍ നിയന്ത്രിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി പതിവായി ആഹാരത്തില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷ്യവസ്തുക്കള്‍ എന്തെല്ലാമെന്ന് നോക്കാം.

അളവ് ഇപ്രകാരം
കുട്ടികളില്‍ 0.3 mg/dL മുതല്‍ 0.7mg/dL വരെയും, സ്ത്രീകളില്‍ 0.6 mg/dL മുതല്‍ 1.1 mg/dL വരെയും, പുരുഷന്മാരില് 0.7 mg/dL മുതല്‍ 1.3mg/dL വരെയുമാണ് ക്രിയാറ്റിന്‍ ലെവല്‍ ഉണ്ടായിരിക്കേണ്ടത്. ഈ അളവിനേക്കാള്‍ അമിതമായാല്‍, വൃക്കരോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ ലക്ഷണമാകാം.
ഇവ കഴിച്ചാല്‍ പണി ഉറപ്പ്
ചില ആഹാരങ്ങള്‍ അമിതമായി കഴിച്ചാല്‍ ശരീരത്തില്‍ ക്രിയാറ്റിന്റെ അളവ് അമിതമായി വര്‍ദ്ധിക്കുന്നതാണ്. പ്രത്യേകിച്ച്, റെഡ് മീറ്റ് അമിതമായി കഴിക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍, നിങ്ങളില്‍ ക്രിയാറ്റിന്റെ അളവ് വര്‍ദ്ധിക്കാനുള്ള സാധ്യതയും കൂടുന്നു. പോത്ത്, പോര്‍ക്ക്, ആട്, സാല്‍മണ്‍ ഫിഷ്, ചൂര, പാല്, തൈര്, ചീസ് എന്നിവയെല്ലാം പതിവായി കഴിക്കുന്നവരില്‍ ക്രിയാറ്റിന്‍ വര്‍ദ്ധിക്കാനുള്ള സാധ്യതയും അമിതമാണ്.
കഴിക്കണ്ടത് ഇവ
ചില ആഹാരങ്ങള്‍ ശരീരത്തില്‍ നിന്നും ക്രിയാറ്റിന്റെ അളവ് കുറയ്ക്കാന്‍ വളരെയധികം സഹായിക്കും. പഴങ്ങള്‍ കഴിക്കുന്നവരില്‍ ക്രിയാറ്റിന്‍ വര്‍ദ്ധിക്കാനുള്ള സാധ്യത കുറവാണ്. പ്രത്യേകിച്ച്, ആപ്പിള്‍, പഴങ്ങള്‍, ബ്ലൂബെറി, കിവി, ഓറഞ്ച്, തണ്ണിമത്തന്, അവക്കാഡോ, സ്ട്രോബെറി എന്നിവയെല്ലാം ആഹാരത്തിന്റെ ഭാഗമാക്കുന്നത് നല്ലതാണ്. ഇവയില്‍ നാരുകള്‍, ആന്റിഓക്സിഡന്റ്സ് എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ, ഫ്ലേവനോയ്ഡും അടങ്ങിയിരിക്കുന്നു. ഇവ ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്.
പഴങ്ങള്‍ പോലെ തന്നെ, ചില പച്ചക്കറികളും ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നവയാണ്. പ്രത്യേകിച്ച്, കോളിഫ്ലര്‍, വെള്ളരി, വഴുതനങ്ങ, പാവയ്ക്ക, സവാള, ക്യാരറ്റ്, കാപ്സിക്കം എന്നിവയെല്ലാം ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു.
ഇവ കൂടാതെ, കറുവാപ്പട്ട വൃക്കയുടെ ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഒരു സുഗന്ധവ്യജ്ഞനമാണ്. കൂടാതെ, മഞ്ഞളില്‍ കര്ക്യുമിന് അടങ്ങിയിരിക്കുന്നതിനാല്‍, ഇതും ആരോഗ്യത്തിന് നല്ലതാണ്. ഇഞ്ചി, വെളുത്തുള്ളി, എന്നിവയും വൃക്കയുടെ ആരോഗ്യം കാത്ത് പരിപാലിക്കാന്‍ വളരെ നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കൃത്യമായ രീതിയില്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. വൃക്കരോഗങ്ങള്‍ ഉള്ളവരാണെങ്കില്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത് പ്രകാരം, വെള്ളം കുടിക്കുക. പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുന്നത് കുറയ്ക്കാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. ചെറിയ രീതിയില്‍ വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കുന്നതും നല്ലതാണ്. അതുപോലെ, വൃക്കരോഗങ്ങളുടെ ലക്ഷണം ശരീരത്തില്‍ പ്രകടമായാല്‍ ഡോക്ടറെ കാണിക്കാനും മറക്കരുത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications