Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കഷ്ടപ്പെട്ട് കുറച്ച വണ്ണം റോക്കറ്റ് പോലെ തിരിച്ചെത്തിയോ, കാരണമിതാണ്, പരിഹാരമറിയാം
വളരെ കഷ്ടപ്പെട്ട് വണ്ണം കുറച്ചിട്ട് അധികസമയം കഴിയുന്നതിന് മുമ്പ് വണ്ണം വെക്കുമ്പോഴുണ്ടാകുന്ന നിരാശയും സങ്കടവും പറഞ്ഞാല്‍ തീരില്ല. ചിലര്‍ക്കെങ്കിലും അങ്ങനെയൊരു അനുഭവം ഉണ്ടാകും. ഇത്രയും കഷ്ടപ്പെട്ട് മെലിഞ്ഞിട്ടും ഇതെങ്ങനെ സംഭവിച്ചുവെന്ന് എത്ര ആലോചിച്ചാലും അവര്‍ക്ക് ഉത്തരം കിട്ടില്ല. അതിനുള്ള ഉത്തരം കണ്ടുപിടിച്ചിരിക്കുകയാണ് സ്വിറ്റ്സര്‍ലന്‍ഡിലെ ഇടിഎച്ച് സൂറിച്ചില്‍ നിന്നുള്ള ഗവേഷകര്‍. ഇവര്‍ നടത്തിയ പഠനം മെലിഞ്ഞതിന് ശേഷമുള്ള വണ്ണംവെക്കലിന്റെ കാരണത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു.

ആരുമറിയാത്ത ആ കാരണം
കൊഴുപ്പ് കോശങ്ങളുടെ ഓര്‍മ്മയാണ് മെലിഞ്ഞതിന് ശേഷം വീണ്ടും വണ്ണംവെക്കുന്ന പ്രതിഭാസത്തിന് കാരണമാകുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. കൊഴുപ്പ് കോശങ്ങള്‍ പൊണ്ണത്തടിയുടെ ഓര്‍മ്മ നിലനിര്‍ത്തുന്നത് എങ്ങനെയാണെന്നും അതുമൂലം കുറച്ച വണ്ണം തിരിച്ചെത്തുന്നത് എങ്ങനെയാണെന്നും ഇവരുടെ പഠനം വിശദീകരിക്കുന്നുണ്ട്.
കൊഴുപ്പ് കോശങ്ങളുടെ ഓര്‍മ്മ
എലികളിലും മനുഷ്യരിലും ഉള്ള കൊഴുപ്പ് കോശങ്ങളുടെ പ്രവര്‍ത്തനമാണ് പ്രഫസര്‍ ഫെര്‍ഡിനാഡ് വോണ്‍ മെയെനിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ പഠനവിധേയമാക്കിയത്. കൊഴുപ്പ് കോശങ്ങളില്‍ പൊണ്ണത്തടി കാരണം ചില മാറ്റങ്ങള്‍ ഉണ്ടാകുന്നു (Epigenetic Changes). ഡിഎന്‍എ വിന്യാസത്തില്‍ മാറ്റങ്ങളൊന്നും വരാതെ തന്നെ ജീനുകളുടെ സ്വഭാവത്തില്‍ വരുന്ന മാറ്റമാണിത്. വണ്ണം കുറഞ്ഞതിന് ശേഷവും ഈ മാറ്റങ്ങള്‍ ജീനുകളില്‍ നിലനില്ക്കുന്നു. പിന്നീട് കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ കോശങ്ങളില്‍ കൊഴുപ്പ് സൂക്ഷിക്കുന്നതിനെ ഈ മാറ്റം സ്വാധീനിക്കുന്നു.
എലികളില്‍, ഈ മാറ്റം കാരണം കൊഴുപ്പ് കൂടിയ ഭക്ഷണം ഭക്ഷണം കഴിക്കുമ്പോള്‍ വേഗം തന്നെ അവ വണ്ണം വെക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. അതുപോലെ ഗ്യാസ്ട്രിക് ബൈപ്പാസ് ശസ്ത്രക്രിയ കഴിഞ്ഞ ആളുകളുടെ കൊഴുപ്പ് കോശങ്ങളിലെ ബയോപ്സിയിലും ഈ മാറ്റം കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. കൊഴുപ്പ് കോശങ്ങള്‍ മാത്രമല്ല, തലച്ചോറും രക്തക്കുഴലും പൊണ്ണത്തടിയുടെ ഓര്‍മ്മ സൂക്ഷിക്കുന്നതില്‍ ഒരു പങ്ക് വഹിക്കുന്നുണ്ടെന്നാണ് നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഇവരുടെ പഠനം വ്യക്തമാക്കുന്നത്.
ഇവരുടെ പഠനം മുന്നോട്ടുവെക്കുന്ന പ്രധാന കണ്ടെത്തലുകള്‍ എന്തെല്ലാമാണെന്ന് നോക്കാം.
വണ്ണം കുറഞ്ഞതിന് ശേഷവും കൊഴുപ്പ് കോശങ്ങളില്‍ ഉണ്ടായ മാറ്റം നിലനില്ക്കുന്നു.
ഈ മാറ്റം നിലനില്‍ക്കുന്നവരില്‍ വണ്ണം കുറച്ചതിന് ശേഷവും ഭക്ഷണ നിയന്ത്രണമില്ലാതായാല്‍ അതിവേഗം വണ്ണം തിരിച്ചെത്തിയേക്കാം.
കൊഴുപ്പ് കോശങ്ങളെ കൂടാതെ മറ്റ് കോശങ്ങളും ഈ ഓര്‍മ്മയില്‍ ഒരു പങ്ക് വഹിക്കുന്നുണ്ടാകാം.
പരിഹാരങ്ങള്‍
കുട്ടിക്കാലത്തോ മുതിര്‍ന്നതിന് ശേഷമോ പൊണ്ണത്തടി ഉണ്ടാകാതിരിക്കാന്‍ പരമാവധി ശ്രദ്ധിക്കുക എന്നതാണ് ഈ പ്രശ്നത്തിനുള്ള ഏറ്റവും മികച്ച പോംവഴി. ഉയരത്തിന് അനുസരിച്ച് ആവശ്യമായ വണ്ണം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുക. തവിട് കളയാത്ത ധാന്യങ്ങളും പോഷകസമ്പുഷ്ടമായ പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. സംസ്കരിച്ചതും പൂരിത കൊഴുപ്പ് അടങ്ങിയതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ഇവ ശരീരത്തിലെത്തിയാല്‍ കൊഴുപ്പ് കോശങ്ങള്‍ ആ പഴയ ഓര്‍മ്മ പൊടി തട്ടിയെടുത്ത് കൊഴുപ്പ് സൂക്ഷിക്കും.
വ്യായാമം മുടങ്ങാതെ ചെയ്യുക. കലോറി എരിച്ചുകളയുന്നതിനും പേശീവളര്‍ച്ചയ്ക്കും വേണ്ട വ്യായാമ മുറുകള്‍ സ്വീകരിക്കുക. വ്യായാമം ആയാലും ഡയറ്റ് ആയാലും കുറച്ചുകാലത്തേക്ക് മാത്രമായി ഒതുക്കാതിരിക്കുക. വ്യായാമം ജീവിതകാലത്തേക്കുള്ള ശീലമാക്കുക. വിശപ്പ് അറിഞ്ഞ് കഴിക്കുക. രുചിയോ ആഗ്രഹമോ കാരണം ഭക്ഷണം കഴിക്കാതിരിക്കുക.
വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ ഒറ്റയടിക്ക് ഒരുപാട് കിലോ കുറയ്ക്കുക എന്ന ലക്ഷ്യത്തിന് പകരം ഘട്ടം ഘട്ടമായി വണ്ണം കുറയ്ക്കുക. പെട്ടെന്ന് ഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഡയറ്റുകള്‍ അതിവേഗം വണ്ണം കുറയ്ക്കുമെങ്കിലും അതുപോലെ വണ്ണം തിരികെ എത്താനും സാധ്യതയുണ്ട്. ഭക്ഷണനിയന്ത്രണവും വണ്ണം കുറയുന്നതും കൃത്യമായി നിരീക്ഷിക്കുക.
വണ്ണം കുറയ്ക്കാന്‍ താത്കാലിക മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിന് പകരം ജീവിതശൈലിയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ടുവരിക. ഉറക്കത്തിനും വെള്ളം കുടിക്കുന്നതിനും മാനസിക സമ്മര്‍ദ്ദം ഇല്ലാതിരിക്കുന്നതിനും മുന്‍തൂക്കം നല്‍കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications
