Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഭക്ഷണമോ, സ്ട്രെസ്സ് നിയന്ത്രണമോ അല്ല, ആയുസ്സ് നൂറ് കടക്കാന്‍ ഒരേയൊരു രഹസ്യം
Longevity: ആയുസ്സ് കൂടാനുള്ള വഴി തേടിയുള്ള മനുഷ്യന്റെ യാത്ര ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. പുരാണങ്ങളില്‍ പോലും ആയുസ്സിന്റെ രഹസ്യം അന്വേഷിച്ചിറങ്ങിയോ എത്രയോ പേരുണ്ട്. ഇന്നും ആ അന്വേഷണം തുടരുന്നു. നൂറ് വയസ്സില്‍ കൂടുതല്‍ ജീവിച്ച ആളുകള്‍ ആയുസ്സിന്റെ രഹസ്യം പങ്കുവെക്കുമ്പോള്‍ ലോകം അത് കേള്‍ക്കും. കാരണം അവര്‍ പറയുന്നത് അവരുടെ ജീവിതാനുഭവം തന്നെയാണ്.

ഡോ. ജോണ്‍ സ്കാര്ഫെന്ബര്ഗ് എന്ന പ്രിവന്റീവ് മെഡിസന് സ്പെഷ്യലിസ്റ്റ് നൂറുകളിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ആരോഗ്യത്തോടെ ഈ ലോകത്ത് ദീര്‍ഘകാലം ജീവിക്കുന്നതിനായി ഡോക്ടര്‍ ചില രഹസ്യങ്ങള്‍ പങ്കുവെച്ചിരുന്നു. എല്ലാവരും കരുതുന്നത് പോലെ അത് ഭക്ഷണ നിയന്ത്രണമോ സമാധാനത്തോടെ ഇരിക്കലോ മാത്രമല്ല. പകരം വളരെ പ്രായോഗികവും എല്ലാവരും കാണാതെ പോകുന്നതുമായ ചില കാര്യങ്ങളുമാണ്.
വ്യായാമം
ആയുസില്‍ വ്യായാമം വളരെ പ്രധാനമാണെന്ന് ഡോ. ജോണ്‍ പറയുന്നു. ദിവസവും വ്യായാമം ചെയ്യുന്നത് ഫിറ്റനസ്സിന് വേണ്ടി മാത്രമല്ല, ദീര്‍ഘകാലം ജീവിക്കുന്നതിനും വ്യായാമം വേണം. എന്നും വ്യായാമം ചെയ്യുന്ന പൊണ്ണത്തടിയുള്ള ഒരാള്‍ ഒരുപക്ഷേ വ്യായാമം ചെയ്യാത്ത വണ്ണം കുറഞ്ഞ ആളേക്കാള്‍ കൂടുതല്‍ കാലം ജീവിച്ചേക്കുമെന്ന് ഡോക്ടര്‍ പറയുന്നു. രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ എന്നിവ ഉണ്ടെങ്കിലും പോലും എന്നും ശരീരം അനങ്ങിയാല്‍ ആയുസ് കൂടുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അതേസമയം വ്യായാമം ഇല്ലാതിരുന്നാല്‍ ആരോഗ്യം നശിക്കും, കാണാന്‍ ഫിറ്റ് ആണെങ്കില്‍ പോലും. ദിവസവും ആക്ടീവ് ആയിരിക്കുന്നത് ആയുസ്സിനെ സ്വാധീനിക്കുന്ന പ്രധാന ഘടകമാണ്.
പാരമ്പര്യം മാത്രമല്ല
ഒരേ പാരമ്പര്യം ഉള്ള ആളുകള്‍ ആണെങ്കിലും ജീവിക്കുന്ന രീതി അനുസരിച്ച് അവരുടെ ആയുസ്സ് വ്യത്യാസുപ്പെടാം. ജീവിതത്തിലുടനീളം ആക്ടീവ് ആയിരുന്നാല്‍ ആയുസ്സ് കൂട്ടാം. പാരമ്പര്യം ആയുസ്സില്‍ ഒരു ഘടകമാണെങ്കിലും ആരോഗ്യകരമായി ജീവിക്കുകയും ചെയ്തെങ്കിലേ ആയുസ്സ് നീട്ടിക്കിട്ടൂ.
തെറ്റിദ്ധാരണകള്‍
ശരിയായി ആഹാരം കഴിക്കുന്നതും മാനസിക സമ്മര്‍ദ്ദം ഇല്ലാതെ ജീവിക്കുന്നതും മാത്രമാണ് ആരോഗ്യത്തിലേക്കുള്ള വഴിയെന്നാണ് മിക്കവരുടെയും ധാരണ. ഇത് ഒരിക്കലും തെറ്റല്ലെങ്കിലും വ്യായാമം അതിനൊപ്പം തന്നെ വലിയ കാര്യമാണ്. ശരീരത്തിലെ കലോറി എരിച്ചുകളയാന്‍ മാത്രമല്ല, ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും മൂഡ മെച്ചപ്പെടുത്താനും എല്ലുകള്‍ക്ക് ബലമേകാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും. അസുഖങ്ങള്‍ വന്നാല്‍ ആരോഗ്യം വീണ്ടെടുക്കാനും വ്യായാമം സഹായിക്കും.
സന്തോഷവും ആയുസ്സും
പാരമ്പര്യം, ജീവിതശൈലി, ആരോഗ്യപരിപാലനം എന്നിങ്ങനെ പല ഘടകങ്ങള്‍ ആയുസ്സിനെ സ്വാധീനിക്കുന്നുണ്ടെങ്കിലും സന്തോഷവും ആയുസില്‍ പ്രധാനഘടകമാണ്. സന്തോഷത്തിലൂടെ പോസിറ്റീവായ വികാരങ്ങളും മൊത്തത്തിലുള്ള ക്ഷേമവും ഉറപ്പാക്കാം. മാനസിക സമ്മര്‍ദ്ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഹോര്‍മോണ്‍നില സന്തുലിതമാക്കാനും സന്തോഷം നിര്‍ണ്ണായകമാണ്.
സന്തോഷമുള്ളവര്ക്ക് നല്ല, ആരോഗ്യകരമായ ശീലങ്ങള്‍ സ്വീകരിക്കാന്‍ മടിയുണ്ടാകില്ല. അവര്‍ വ്യായാമം ചെയ്യാനും സമീകൃതാഹാരം കഴിക്കാനും സമൂഹികമായി മറ്റുള്ളവരോട് ഇടപെടാനും ഇവര്‍ക്ക് സാധിക്കും.
ആയുസ്സിന് വേണ്ട നല്ല ശീലങ്ങള്‍
ആയുസ്സ് നീട്ടാനുള്ള വഴികള്‍ തേടുന്നവരാണ് മിക്കവരും. അതിനുള്ള ഏറ്റവും നല്ല വഴികള്‍ പതിവായ വ്യായാമം, സമീകൃതമായ ആഹാരം, മാനസിക പിരിമുറുക്കം ഇല്ലാതിരിക്കല്‍ എന്നിവയാണ്. അതോടൊപ്പം മൈന്‍ഡ്ഫുള്‍നസ്സ്, ധ്യാനം പോലുള്ള ഘടകങ്ങളെയും ആളുകള്‍ ആശ്രയിക്കുന്നു.
ആയുസ്സിന് മുതല്‍ക്കൂട്ടാകുന്ന ഭക്ഷണം
നട്ട്സ്, കൂണ്, ഗ്രീന്‍ ടീ, ബെറിപ്പഴങ്ങള്‍, മത്സ്യം, ഇലക്കറികള്‍, അവക്കാഡോ എന്നിവയെല്ലാം ആയുസ്സിന് ഗുണകരമാകുന്ന ഭക്ഷണങ്ങളാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
