Latest Updates
-
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്!
പ്രണയിനിക്കായ് ഹൃദയപൂര്‍വം...

വാലന്റൈസ് ദിനത്തില്പ്രണയിനിക്കായി എന്തു നല്കുമെന്നോര്ത്ത് കഷ്ടപ്പെടേണ്ട. സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ചില പൊതു സാധനങ്ങളുണ്ട്. ഇതില്‍ ആദ്യസ്ഥാനം ആഭരണങ്ങള്‍ക്ക് തന്നെയാണ്. സാമ്പത്തികമുണ്ടെങ്കില്‍ മാത്രം ഈ വശത്തേക്കു ചിന്ത പോയാല്‍ മതി.
വസ്ത്രം, അക്ഷരപ്രേമിയാണെങ്കില് പുസ്തകം, പാട്ടിനോട് കമ്പമുണ്ടെങ്കില്‍ സിഡി(പ്രണയഗാനങ്ങളുടേതാണെങ്കില് വളരെ നല്ലത്) എന്നിവയും നല്കാവുന്നതു തന്നെ. വസ്ത്രം ഹൃദയനിറത്തില് തന്നെ വേണമെന്നില്ല. പ്രണയിനിയുടെ നിറത്തിലുള്ള ഇഷ്ടങ്ങള്‍ അറിയാമെങ്കില്‍ അതായിരിക്കും നല്ലത്.
പതിവു തെറ്റിക്കണമെന്ന താല്പര്യമുണ്ടെങ്കില് കൂട്ടുകാരിയെ ഡിന്നറിന് കൊണ്ടുപോകാം. അരണ്ട മെഴുകുതിരി വെട്ടത്തില്‍ സ്വകാര്യങ്ങള്‍ പങ്കു വച്ചുകൊണ്ടൊരു ഡിന്നര്‍ നല്ലൊരു വാലന്റൈന്‍ സമ്മാനമാകും.
സാധാരണ കാര്യമാണെങ്കിലും പൂക്കളും ചോക്ലേറ്റുകളും സ്ത്രീകള്ക്കിഷ്ടപ്പെടും. ചുവന്ന റോസാപ്പൂക്കള്‍ തന്നെ പ്രധാനം. ഹൃദയത്തിന്റെ ആകൃതിയുള്ള ചോക്ലേറ്റുകളും ലഭിക്കും.
ഇഷ്ടപ്പെട്ട സാധനങ്ങളെക്കുറിച്ച് അറിവില്ലെങ്കില്‍ ഒരു ഗിഫ്റ്റ് വൗച്ചര്‍ നല്‍കാം. ഇതു പക്ഷേ മറ്റ് ഐഡിയകളൊന്നും തോന്നിയില്ലെങ്കില്‍ മാത്രം.
ടെഡ്ഢി ബെയര്‍, കാര്‍ഡ് തുടങ്ങി ഈ സമ്മാനത്തിന്റെ നിര നീണ്ടു പോകുന്നുണ്ട്. സമ്മാനം കൊടുക്കുന്നയാളിന്റെ രുചിയറിഞ്ഞു ചെയ്യണമെന്നു മാത്രം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
