Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
പ്രണയത്തെ തിരിച്ചു പിടിക്കൂ

വിവാഹത്തിനു മുന്‍പ് ചെറിയ ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തിയവരായിരിക്കും പിന്നീട് പ്രാരാബ്ധങ്ങളോര്ത്ത് എപ്പോഴും നെടുവീര്പ്പിടുന്നവര്. ഒരുമിച്ചുണ്ടായിരുന്ന നല്ല മുഹൂര്‍ത്തങ്ങളെക്കുറിച്ചുള്ള ഓര്‍മകള്‍ മതിയാകും നഷ്ടപ്പെട്ട പുഞ്ചിരി തിരിച്ചുകൊണ്ടുവരാന്‍. ഒരുമിച്ചുണ്ടായ തമാശകളും സംഭവങ്ങളും ദമ്പതികള്‍ ഒരുമിച്ചുരുന്നു സംസാരിക്കുന്നത് പ്രണയം തിരിച്ചു കിട്ടാന്‍ സഹായിക്കുന്ന നല്ലൊരു കാര്യമാകും.
പരസ്പരം മനസു തുറന്ന് സംസാരിക്കാത്തതാണ് പല പ്രശ്നങ്ങളുടേയും തുടക്കം. എല്ലാ ദിവസവും ഒരുമിച്ചിരുന്ന് സംസാരിക്കാനുള്ള സമയവും സന്ദര്‍ഭവും ഉണ്ടാക്കിയെടുക്കുക തന്നെ വേണം. ഇത് പങ്കാളികള്ക്കിടിയിലുള്ള സ്നേഹവും പരസ്പരവിശ്വാസവും ഊട്ടിയുറപ്പിക്കും. അവധി ദിവസങ്ങളിലെങ്കിലും ഒരുമിച്ചു സമയം പങ്കിടാന്‍ ശ്രമിക്കുക. ഭര്‍ത്താവ് ഒരു വഴിക്കും ഭാര്യ മറുവഴിക്കും പോകാതെ ഒരുമിച്ചു പുറത്തുപോവുക. ഇത് സിനിമയോ ബീച്ചോ പാര്‍ക്കോ ഷോപ്പിംഗ് മോളോ എന്തുവേണമെങ്കിലുമാകാം. വ്യക്തികള്‍ക്കാണ് പ്രാധാന്യം.
പ്രധാന തീയതികള്‍ ഓര്‍ത്തുവച്ച് പരസ്പരം സമ്മാനങ്ങള്‍ നല്‍കുന്നത് ബന്ധത്തെ ഊട്ടിയുറപ്പിക്കും. ജന്മദിനമോ ആദ്യം കണ്ട ദിവസമോ വെഡിംഗ് ആനിവേഴ്സറയോ ആയിക്കോട്ടെ, സ്നേഹത്തോടെ നല്കുന്ന ഒരു ചെറിയ സമ്മാനം പോലും പരസ്പരം സന്തോഷിപ്പിക്കും.
സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ ഒരുമിച്ചു യാത്രകള്‍ ചെയ്യുന്നതും മുന്‍പ് ഒരുമിച്ചു പോയിരുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതും പ്രണയത്തെ തിരിച്ചു കൊണ്ടുവരാന്‍ സഹായിക്കുന്ന കാര്യങ്ങളാണ്.
വിവാഹത്തോടെ പ്രണയത്തിന് ചരമഗീതം പാടുന്നതു നിര്‍ത്തി ജീവിക്കാനുള്ള വഴികള്‍ തേടുന്നതല്ലേ നല്ലത്?
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
