For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രണയിനിക്കായ് ഹൃദയപൂര്‍വം...

|
Gift
ജയിലിലെ പ്രണയം പറയുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകളില്‍ നായകനായ ബഷീര്‍ നാരായണിക്ക് പൂവെറിഞ്ഞു കൊടുക്കുന്ന രംഗമുണ്ട്. ആ പൂവ് എന്റെ ഹൃദയമായിരുന്നുവെന്ന വാചകവും. അതുകൊണ്ട് പ്രണയിക്കുന്നവര്‍ക്ക് സമ്മാനം കൊടുക്കുകയെന്ന സങ്കല്‍പം പുതിയതല്ലാ, അതിന് പഴമയുടെ ഗന്ധവുമുണ്ടെന്നു പറയാം.

വാലന്റൈസ് ദിനത്തില്‍പ്രണയിനിക്കായി എന്തു നല്‍കുമെന്നോര്‍ത്ത് കഷ്ടപ്പെടേണ്ട. സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന ചില പൊതു സാധനങ്ങളുണ്ട്. ഇതില്‍ ആദ്യസ്ഥാനം ആഭരണങ്ങള്‍ക്ക് തന്നെയാണ്. സാമ്പത്തികമുണ്ടെങ്കില്‍ മാത്രം ഈ വശത്തേക്കു ചിന്ത പോയാല്‍ മതി.

വസ്ത്രം, അക്ഷരപ്രേമിയാണെങ്കില്‍ പുസ്തകം, പാട്ടിനോട് കമ്പമുണ്ടെങ്കില്‍ സിഡി(പ്രണയഗാനങ്ങളുടേതാണെങ്കില്‍ വളരെ നല്ലത്) എന്നിവയും നല്‍കാവുന്നതു തന്നെ. വസ്ത്രം ഹൃദയനിറത്തില്‍ തന്നെ വേണമെന്നില്ല. പ്രണയിനിയുടെ നിറത്തിലുള്ള ഇഷ്ടങ്ങള്‍ അറിയാമെങ്കില്‍ അതായിരിക്കും നല്ലത്.

പതിവു തെറ്റിക്കണമെന്ന താല്‍പര്യമുണ്ടെങ്കില്‍ കൂട്ടുകാരിയെ ഡിന്നറിന് കൊണ്ടുപോകാം. അരണ്ട മെഴുകുതിരി വെട്ടത്തില്‍ സ്വകാര്യങ്ങള്‍ പങ്കു വച്ചുകൊണ്ടൊരു ഡിന്നര്‍ നല്ലൊരു വാലന്റൈന്‍ സമ്മാനമാകും.

സാധാരണ കാര്യമാണെങ്കിലും പൂക്കളും ചോക്ലേറ്റുകളും സ്ത്രീകള്‍ക്കിഷ്ടപ്പെടും. ചുവന്ന റോസാപ്പൂക്കള്‍ തന്നെ പ്രധാനം. ഹൃദയത്തിന്റെ ആകൃതിയുള്ള ചോക്ലേറ്റുകളും ലഭിക്കും.

ഇഷ്ടപ്പെട്ട സാധനങ്ങളെക്കുറിച്ച് അറിവില്ലെങ്കില്‍ ഒരു ഗിഫ്റ്റ് വൗച്ചര്‍ നല്‍കാം. ഇതു പക്ഷേ മറ്റ് ഐഡിയകളൊന്നും തോന്നിയില്ലെങ്കില്‍ മാത്രം.

ടെഡ്ഢി ബെയര്‍, കാര്‍ഡ് തുടങ്ങി ഈ സമ്മാനത്തിന്റെ നിര നീണ്ടു പോകുന്നുണ്ട്. സമ്മാനം കൊടുക്കുന്നയാളിന്റെ രുചിയറിഞ്ഞു ചെയ്യണമെന്നു മാത്രം.

English summary

Valentines Day Gift, Girlfriend Gift Idea, Love, Rose, വാലന്റൈന്‍സ് ഡെ, പ്രണയം, സ്‌നേഹം, സ്ത്രീ

If you are planning to make valentines dayvery memorable for your girlfriend, you need to have a look at our romantic gift ideas. These gifts are mostly loved by all women and make her realise the love & affection behind the presents. Our Valentine gift ideas are mean a lot to the soulmate,
Story first published: Thursday, February 2, 2012, 16:20 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more