For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹം ബോറടിയായെങ്കില്‍ വായിക്കൂ

|
Couple
വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നു പറയും. എന്നാല്‍ ചിലര്‍ക്കെങ്കിലും ഇത് നരകത്തിലേക്കുള്ള വാതില്‍ തുറക്കുകയുമാണ്. പുതുമ നഷ്ടപ്പെട്ടു തുടങ്ങുമ്പോള്‍ മറ്റെന്തിനേയും പോലെ വിവാഹവും ബോറടിപ്പിക്കും. ഇതില്‍ നിന്ന് കര കയറണമെങ്കില്‍ ചില കാര്യങ്ങള്‍ അറിയണം. അറിഞ്ഞതു കൊണ്ടു മാത്രം കാര്യമില്ല, അത് മനസിലാക്കുകയും വേണം.

വിവാഹത്തിന്റെ പുതുമ നഷ്ടപ്പെടുമെന്നത് ഒരു യാഥാര്‍ത്ഥ്യമായി അംഗീരിക്കുകയാണ് ആദ്യം വേണ്ടത്. കല്യാണം കഴിഞ്ഞ സമയത്ത് എന്തു രസമായിരിന്നു, ഇപ്പോഴതു പോയി എന്ന് നെടുവീര്‍പ്പിട്ടിട്ടു കാര്യമില്ല. ഇത് ജീവിതത്തിന്റെ ഒരോ ഘട്ടങ്ങളാണെന്നും ഓരോരുത്തരും ഈ ഘട്ടത്തിലൂടെ കടന്നു പോകുന്നുണ്ടെന്നും മനസിലാക്കുക. ഹണിമൂണ്‍ കാലം കഴിഞ്ഞുപോകുക തന്നെ ചെയ്യും.

ഉത്തരവാദിത്വങ്ങളുമായിരിക്കും പലപ്പോഴും വിരസതക്കു കാരണമാകുന്നത്. പങ്കാളിയെയല്ലാ, മറിച്ച് ഇത്തരം പ്രശ്‌നങ്ങളാണ ്മടുപ്പിക്കുന്നതെന്ന് മനസിലാക്കുക. പരസ്പരസ്‌നേഹവും വിശ്വാസവും ഉത്തരവാദിത്വങ്ങള്‍ പങ്കിട്ടെടുക്കാന്‍ സഹായിക്കും. ഇത് ജീവിതം കുറച്ചുകൂടി ആസ്വദ്യകരമാക്കും.

യാന്ത്രികതയായിരിക്കും പലപ്പോഴും പല വിവാഹജീവിതങ്ങളും കൂടുതല്‍ വിരസമാക്കുന്നത്. ഇതിന് വിനോദയാത്രകള്‍ നല്ലൊരു പരിഹാരമായിരിക്കും. ഇത്തരം യാത്രകളില്‍ ഉത്തരവാദിത്വങ്ങളുടെ ഭാരം തലയിലേറ്റിക്കൊണ്ടു പോകരുതെന്നത് പ്രധാനം. യാത്രയുടെ മൊത്തം സുഖം കളയാന്‍ ഇത് മതിയാകും.

വിവാഹജീവിതമെന്നാല്‍ ഉത്തരവാദിത്വം കൂടിയാണെന്ന യാഥാര്‍ത്ഥ്യം മനസിലാക്കുകയാണ് ആദ്യം വേണ്ടത്. ചില ഉത്തരവാദിത്വങ്ങളാണ് ജീവിതത്തിന് അര്‍ത്ഥം തരുന്നതെന്ന് തിരിച്ചറിയണം.

ഇരുവരും ചേര്‍ന്ന് പരിഹരിക്കാവുന്ന പ്രശ്‌നങ്ങള്‍ മൂന്നാമതൊരു കയ്യിലേക്ക് വിട്ടുപോകാന്‍ ഒരുവിധത്തിലും അനുവദിക്കരുത്. ഇത് ചിലപ്പോള്‍ പ്രശ്ങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഉപകരിക്കൂ. തീരെ നിവൃത്തിയില്ലെങ്കില്‍ മാത്രം മറ്റുള്ളവരുടെയോ കൗണ്‍സിലിംഗ് സഹായമോ തേടുക.

English summary

Marriage, Couple, Honeymoon, Love, ജീവിതം, വിവാഹം, ദമ്പതി, പങ്കാളി, ഹണിമൂണ്‍

The entire premise of society tells us to try and save our marriages because it is the most sacred family unit to depend on. Marriages are breaking up at the drop of a hat these days and that is not exactly a good thing. If you have a boring marriage then that doesn't necessarily mean that you have a 'bad marriage'. Many marriages have serious relationship problems like verbal and physical abuse, adultery,
Story first published: Monday, January 30, 2012, 15:53 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more