For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആദ്യ സമാഗമത്തില്‍ സെക്‌സ്? എങ്കില്‍ രക്ഷപ്പെട്ടു

By Lakshmi
|

Love Making
പ്രണയം തുടങ്ങി ആദ്യ സമാഗമത്തല്‍ത്തന്നെ ലൈംഗികതയെക്കുറിച്ച് പറയുകയെന്നു പറഞ്ഞാല്‍ അറുബോറല്ലേയെന്നാണ് പൊതുവേ തോന്നുക. ആദ്യമൊക്കെ ഡേറ്റിങ് ഗുരുക്കന്മാര്‍ പറഞ്ഞിരുന്നത് ആദ്യ സമാഗമത്തില്‍ വെറുമൊരു ചുംബനത്തില്‍ കവിഞ്ഞതൊന്നും വേണ്ടെന്നായിരുന്നു.

ചുംബനവും കഴിഞ്ഞ് പ്രണയം ആദ്യദിനത്തില്‍ ശരീരത്തിലേയ്ക്ക്് കടന്നാല്‍ എല്ലാം തകര്‍ന്നടിയുമെന്നായിരുന്നു അവരുടെ മുന്നറിയിപ്പ് എന്നാല്‍ ഇന്ന് സംഗതി മറിച്ചാണ് സമാഗമത്തില്‍ ലൈംഗികബന്ധമുണ്ടായാല്‍ അത് പ്രധാനമാണെന്നാണ് ഇപ്പോഴത്തെ ഡേറ്റിങ് വിദഗ്ധന്മാര്‍ പറയുന്നത്.

ആദ്യ ഡേറ്റില്‍ത്തന്നെ രാഗം മാംസനിബന്ധമായാല്‍ അവിടെ വളരെ ശക്തവും അര്‍ത്ഥവത്തുമായ ഒരു ബന്ധം രൂപപ്പെടുമത്രേ. പ്രണയമെന്നത് മാംസനിബന്ധമല്ലെന്ന ധാരണയൊക്കെ വലിച്ചെറിയേണ്ട സമയമായെന്നാണ് ഇവര്‍ പറയുന്നത്. സത്യത്തില്‍ സെക്‌സിന് പ്രണയത്തില്‍ ആധാരശിലയായി പ്രവര്‍ത്തിക്കാന്‍ കഴിയുമത്രേ.

സെക്്‌സിലൂടെ ഹൃദയങ്ങള്‍ കൂടുതല്‍ അടുക്കുമെന്നും പ്രണയികള്‍ക്കിടയില്‍ വൈകാരികമായ ബോണ്ട് കൂടുമെന്നുമാണ് കണ്ടെത്തല്‍. സെക്‌സിനായുള്ള ആഗ്രഹത്തെ മാറ്റിവച്ച്, പലനിയമങ്ങളും നിബന്ധനകളുമോര്‍ത്ത് പ്രണയം കെട്ടിപ്പടുക്കുമ്പോള്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് പ്രമുഖ ഗ്രന്ഥമായ ഡീല്‍ ബ്രേക്കേഴ്‌സിന്റെ രചയിതാവായ ഡോക്ടര്‍ ബെഥനി മാര്‍ഷല്‍ പറയുന്നു.

ബന്ധങ്ങള്‍ ഇന്ന് പലര്‍ക്കും ഒരു അഭിനിവേശം പോലെയാണെന്നും ഇതില്‍ നിയന്ത്രണങ്ങള്‍ പാടില്ലെന്നും സൈക്കോളജിസ്റ്റായ ആന്റണി പെയ്കും പറയുന്നു.

English summary

Love, Dating, Love Making, Men, Women, Relationship, പ്രണയം, ഡേറ്റിങ്, ലൈംഗികത, പുരുഷന്‍, സ്ത്രീ

A new study has suggested that such a regimented guide to dating and romance should be thrown away, insisting that casual sex can in fact lead to a meaningful relationship
Story first published: Wednesday, September 21, 2011, 18:18 [IST]
X
Desktop Bottom Promotion