For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിക്കാണെന്ന കള്ളത്തിന് പിന്നില്‍ സ്ട്രസ്സ്

By Lakshmi
|

Stressed Man
ആരോഗ്യപരമായ കാരണങ്ങളാല്‍ പലപ്പോഴും ജോലിയില്‍ നിന്നും അവധിയെടുക്കേണ്ടിവരുന്നവരുണ്ട്. രോഗങ്ങളുണ്ടെന്ന് കള്ളം പറഞ്ഞ് അവധിയെടുക്കുന്നവരുടെ എണ്ണവും കുറവല്ല. കഴിഞ്ഞദിവസം വന്ന ഒരു സര്‍വ്വേ റിപ്പോര്‍ട്ടില്‍ സിക്ക് ലീവുമായി ബന്ധപ്പെട്ട് രസകരങ്ങളായ കാര്യങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്.

ആരോഗ്യപരമായ കാരണങ്ങളുടെ പേരില്‍ ജോലിയില്‍ നിന്നും അവധിയെടുക്കുന്നവരുടെ എണ്ണത്തില്‍ ലോകത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ചൈനക്കാരാണത്രേ. തൊട്ടുപിറകിലായി സാമ്പത്തിക ശക്തിയായി കുതിയ്ക്കുന്ന നമ്മുടെ സ്വന്തം ഇന്ത്യയാണ് നില്‍ക്കുന്നത്. ആസ്‌ത്രേലിയ, ഫ്രാന്‍സ്, ചൈന, ബ്രിട്ടന്‍, ഇന്ത്യ, മെക്‌സിക്കോ, അമേരിക്ക തുടങ്ങിയ രാജ്യങ്ങലെ ഉള്‍പ്പെടുത്തിയാണ് ഇതുസംബന്ധിച്ച സര്‍വ്വേ നടത്തിയത്.

ചൈന 71 ശതമാനം, ഇന്ത്യ 62 ശതമാനം എന്നിങ്ങനെയാണ് സിക്ക് ലീവിന്റെ കണക്ക്. മൂന്നാം സ്ഥാനത്ത് ആസ്‌ത്രേലിയയാണ്, 58 ശതമാനം. അസുഖമുണ്ടെന്ന് കള്ളം പറഞ്ഞ് അവധിയെടുക്കുന്നവരുടെ എണ്ണമാണ് ഇതില്‍ കൂടുതലെന്നും പഠനത്തില്‍ പറയുന്നു.

അസ്വസ്തതയും മാനസിക സമ്മര്‍ദ്ദവുമാിണ് കള്ളം പറഞ്ഞ് സിക്ക് ലീവ് എടുക്കുന്നതില്‍ പ്രധാനകാരണമായി കണ്ടെത്തിയത്. ഇത് ഒഴിവാക്കുന്നതിനായും ജീവിതവും ജോലിയും വളരെ സുഖമായരീതിയില്‍ കൊണ്ടുപോകുന്നതിനായും ആസ്‌ത്രേലിയയിലെ ചില വിദഗ്ധര്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

ജോലിസമയം കൂടുതല്‍ സുതാര്യമാക്കല്‍, ശമ്പളമില്ലാതെ ലീവ് അനുവദിക്കല്‍, വീട്ടില്‍വച്ച് ജോലിചെയ്യാനുള്ള അനുമതി തുടങ്ങിയകാര്യങ്ങള്‍ പരിഗണിക്കാമെന്നാണ് അവര്‍ പറയുന്നത്. മാത്രമല്ല തന്റെ കീഴ്ജീവനക്കാര്‍ മാനസികമായി എത്രത്തോളം സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നകാര്യം മാനേജര്‍മാര്‍ അറിയാന്‍ ശ്രമിക്കണമെന്നും ഇവര്‍ പറയുന്നു.

അസുഖകാരണങ്ങള്‍ പറഞ്ഞ് അവധി എടുക്കുന്നതില്‍ ഒരുകൂട്ടര്‍ തങ്ങളുടെ വീട്ടുകാര്യങ്ങള്‍, പ്രത്യേകിച്ച് കുട്ടികളെ നോക്കല്‍, മറ്റുള്ളവരെ പരിചരിക്കല്‍ തുടക്കാര്യങ്ങള്‍ക്കാണ് എടുക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തി. ആസ്‌ത്രേലിയന്‍ വര്‍ക്ക്‌ഫോഴ്‌സ് മാനേജേര്‍സ് ക്രോണോസ് ആണ് ഇതുസംബന്ധിച്ച സര്‍വ്വേ നടത്തിയത്.

ചൈന, ഇന്ത്യ പോലുള്ള രാജ്യങ്ങളിലെ ജോലിസ്ഥലങ്ങളിലെ ശുചിത്വമില്ലായ്മയും ഒരുപരിധിവരെ ജോലിക്കാരെ അസുഖബാധിതരാക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

English summary

Stress, Mind, Job, Employee, Leave, China, India, തൊഴില്‍, അവധി, ഇന്ത്യ, ചൈന, ഉദ്യോഗസ്ഥര്‍, ആരോഗ്യം

India is the second worst country in the world when it comes to workers availing of sick leave, even when they are not ill, a survey has revealed.
Story first published: Friday, September 2, 2011, 14:12 [IST]
X
Desktop Bottom Promotion