For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈഗോ കളഞ്ഞേയ്ക്കൂ; ആരോഗ്യം നോക്കൂ

By Super
|

Office Relations
ഗവേഷര്‍ ഈ പഠനം നടത്തിയ കാലത്ത് മരിച്ച 53 പേരും വളരെ കുറഞ്ഞ സാമൂഹിക ബന്ധം ഉള്ളവരായിരുന്നു. കൂടുതല്‍ സമയം ജോലിസ്ഥലത്തായിരിക്കുകയും ഓഫിസിനു പുറത്തുള്ള സുഹൃത്തുക്കളെ അധികം കാണാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നതിനാല്‍ ഓഫിസിലെ അന്തരീക്ഷമാണ് ആശ്വാസം നല്‍കേണ്ടതെന്നു പഠനത്തിനു നേതൃത്വം നല്‍കിയ ഡോ. ഷാരോണ്‍ ടോക്കര്‍ പറഞ്ഞു.

ജോലിസ്ഥലത്തു കിട്ടുന്ന വൈകാരിക പിന്തുണയാണ് ആയുസ് വര്‍ധിപ്പിക്കുന്ന ഘടകം. എന്നാല്‍ പല ജോലിസ്ഥലങ്ങളും അത്തരം അന്തരീക്ഷം പകരുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. മത്സരവും, ടീം ബില്‍ഡിങും റേറ്റിങും എന്നുവേണ്ട വേണ്ടവിധത്തില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ആളുകള്‍ തമ്മില്‍ നല്ല അടിവരെ എത്താവുന്ന വിഷയങ്ങളാണ് ഓഫീസുകളില്‍ ഉണ്ടാവുന്നത്.

ചിലര്‍ വില്ലന്മാരാകുമ്പോള്‍ മറ്റു ചിലര്‍ എല്ലാം സഹിക്കാന്‍ വിധിക്കപ്പെട്ടവരായി പ്രതികരിക്കാന്‍ കഴിയാതെയാവുന്നു. രണ്ടും ആരോഗ്യത്തിന് ഹാനികരം തന്നെ.

ഓഫീസില്‍ നിന്നുപോകുന്ന ചെറിയ യാത്രകള്‍, ഒന്നിച്ചുള്ള ചായകുടി, ഊണ്, അവധിദിനങ്ങളില്‍ എന്തെങ്കിലും കായികമത്സരങ്ങള്‍ തുടങ്ങി നല്ല ബന്ധങ്ങള്‍ വളര്‍ത്താന്‍ എന്തെന്ത് മാര്‍ഗ്ഗങ്ങളുണ്ട്. ഇനി ഒരു പുതിയ ദിനത്തില്‍ ഓഫീസിലെ ശത്രുക്കളോടുപോലും ചിരിക്കാന്‍ ശീലിയ്ക്കു, അവരും പതിയെ ശത്രുത മറക്കും. അങ്ങനെ ഇരുകൂട്ടരുടെയും ആരോഗ്യം മെച്ചപ്പെടുകയും ആയുസ്സ് കൂടുകയും ചെയ്യും.

English summary

Life, Age, Friend, Friendship, Health, Colleague, Ego, ആയുസ്സ്, പ്രായം, സൗഹൃദം, ആരോഗ്യം, ഓഫീസ്, ഈഗോ

A positive relationship with your co-workers has long-term health benefits, a Tel Aviv University researcher revealed,
X
Desktop Bottom Promotion