Latest Updates
-
2026 ഓഗസ്റ്റ് 2: ഇന്നത്തെ രാശിഫലം; കരിയറിലും പ്രണയത്തിലും ഭാഗ്യം തേടിയെത്തുന്ന രാശിക്കാർ ഇവർ! -
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ!
ഇവിടെ നഗ്നത ആഘോഷിയ്ക്കാം

എന്നാല്‍ ബ്രിട്ടനിലെ ബര്‍മിങ്ഹാമില്‍ തുറന്നിരിക്കുന്ന ക്ലോവര്‍ സ്പാ ഹോട്ടല്‍ എന്ന പുതിയ ഹോട്ടലില്‍ ചെന്നാല്‍ കഥയാകെ മാറും. ഇവിടെ നഗ്നതയെന്നത് ഒരു പ്രശ്നമേയല്ല, മറിച്ച് ഒരു സ്വാതന്ത്ര്യമാണ്. തുണിയുടുക്കുകയെന്നാണ് അല്പം കടന്നകയ്യാണുതാനും.
1921ല്‍ നിര്‍മ്മിച്ച ഒരു കെട്ടിടത്തിലാണ് സര്‍വ്വ ആധുനിക സജ്ജീകരണങ്ങളുമായി നഗ്ന ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നത്. ടിം ഹിഗ്സ് എന്നയാളാണ് ഹോട്ടല്‍ നടത്തുന്നത്. ഇവിടെ കഴിയണമെങ്കില്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്, പക്ഷേ നഗ്നത ആഘോഷിക്കുകയെന്ന മോഹത്തിന് മുന്നില്‍ ഇതൊന്നും ഒരു വിലങ്ങുതടിയേയല്ലെന്നാണ് ഇവിടേയ്ക്ക് തള്ളിക്കയറുന്ന ആളുകളുടെ എണ്ണം തെളിയിക്കുന്നത്.
പരിപൂര്‍ണമായി നഗ്നരാവാന്‍ മടികാണിക്കരുതെന്നതാണ് പ്രധാന നിബന്ധന. പിന്നെ സിഗരറ്റ് വലിക്കരുത്. നീന്തല്‍വസ്ത്രം, ടു പീസ് എന്നിവ പാടില്ല. ക്യാമറ, ഒട്ടും പാടില്ല. മുറിയില്‍ നിന്നും പുറത്തിറങ്ങുന്നതും തുണിയുടുക്കാതെ വേണം എന്നിങ്ങനെയാണ് നിയമങ്ങള്‍. പിന്നെ ഒട്ടും വസ്ത്രമില്ലാതെ പുറത്തിറങ്ങാന്‍ വയ്യെന്നുണ്ടെങ്കില്‍ ഒരു ടവ്വല്‍ ആവാം എന്നൊരു ആശ്വാസമുണ്ട്.
ഏഴു മുറികളാണ് ഹോട്ടലിലുള്ളത്. അതിനാല്‍ത്തന്നെ മുറികള്‍ ലഭിക്കണമെങ്കില്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം. ഇളം ചൂടു വെള്ളത്തില്‍ കുളിക്കണമെന്നുള്ളവര്ക്ക് അതിനുള്ള ബാത്ത് ടബ് ഉണ്ട്. ഇനി തണുപ്പാണ് വേണ്ടതെങ്കില്‍ നീന്തല്‍ക്കുളമുണ്ട്. അകത്തെ മുറികളില്‍ എണ്ണതേച്ച് കുളി നടത്തുന്നതിനും ഫേഷ്യല്‍ ചെയ്യാനും എന്നുവേണ്ട എല്ലാതരം സൗകര്യങ്ങളുമുണ്ട്.
നഗ്നതയ്ക്കൊപ്പം ഇതെല്ലാം ആസ്വദിക്കാന്‍ ഒരു രാത്രിയ്ക്ക് 125 മുതല്‍ 150 ഡോളര്‍ വരെയാണ് നിരക്ക്. മുറിയ്ക്ക് പുറത്ത് മനോഹരമായ പൂന്തോട്ടം ഇവിടെ വെയില്കാഞ്ഞ് കിടക്കാന്‍ നല്ല സ്റ്റൈലന്‍ ഫര്‍ണിച്ചറുകള്‍ എന്നുവേണ്ട എല്ലാം ഒരുക്കിയിട്ടുണ്ട്.
പക്ഷേ ആകെക്കൂടി ഒരു കുറവുമാതം മദ്യം വിളമ്പാന്‍ പാടില്ല. അത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. നഗ്നതയ്ക്കൊപ്പം മദ്യം കൂടിയായാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്നുള്ളതുകൊണ്ടാകാം ഹിഗ്സ് വളരെ ബുദ്ധിപരമായി ഇത്തരത്തിലൊരു തീരുമാനമെടുത്തത്. പക്ഷേ താമസിക്കാന്‍ വരുന്നവര്‍ വല്ല വീര്യം കുറഞ്ഞ വൈനോ, ബിയറോ മറ്റോ കൊണ്ടുവന്നാല്‍ അത് കഴിയ്ക്കരുതെന്ന് ഹിഗ്സ് പറയുകയുമില്ല. പിന്നെ ഇവിടെ വിളമ്പുന്നത് നിലവാരംകൂടിയ ഭക്ഷണമാണെന്നും ഹിഗ്സ് പറയുന്നു.
എട്ടു ജീവനക്കാരാണ് ഹോട്ടലിലുള്ളത്, ഇവര്‍ വസ്ത്രം ധരിക്കും, അല്ല ഇനി വരുന്ന നഗ്നര്ക്കൊപ്പം നഗ്നത ആഘോഷിക്കണമെന്ന് ഇവര്‍ക്കും തോന്നുകയാണെങ്കില്‍ അതിനുള്ള സ്വാതന്ത്ര്യം ഹിഗ്സ് നല്‍കിയിട്ടുണ്ട്. ഒരുവട്ടം വന്നുപോയവര്‍ തന്റെ ഹോട്ടലില്‍ ആകൃഷ്ടരായി വീണ്ടും വരുന്നുണ്ടെന്നാണ് ഹിഗ്സ് പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications