Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
സൗന്ദര്യമുള്ളവര്‍ക്ക് ബുദ്ധികൂടും?

കാലക്രമത്തില്‍ നശിക്കുമെങ്കിലും സൗന്ദര്യം തള്ളിക്കളയേണ്ടകാര്യമല്ലെന്നാണ് പുതിയൊരു പഠനത്തില്‍ വ്യക്തമാകുന്നത്. സുന്ദരന്മാരും സുന്ദരികളും നല്ല ബുദ്ധിയുള്ളവരും ആയിരിക്കുമത്രേ. ബ്രിട്ടനില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള ഗവേണക സംഘമാണ് ഇക്കാര്യത്തെക്കുറിച്ച് പഠനം നടത്തുകയും നിഗമനത്തില്‍ എത്തുകയും ചെയ്തിരിക്കുന്നത്.
ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സിന്റെ നേതൃത്വത്തിലായിരുന്നു പഠനം. കാണാന്‍ സൗന്ദര്യമുള്ളയാളുകള്ക്ക് അല്ലാത്തവരെ അപേക്ഷിച്ച് ഐക്യു കൂടുതലാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇതുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തില്‍ സൗന്ദര്യമുള്ള പുരുഷന്മാര് ഐക്യു ടെസ്റ്റില്‍ ശരാശരിയലും 13.6 പോയിന്റ് അധികം നേടി, ഒപ്പം തന്നെ സുന്ദരിമാര്‍ ശരാശരിയിലും 11.4പോയിന്റും അധികം നേടിയത്രേ. ഇതുമാത്രമല്ല കാര്യം സൗന്ദര്യമുള്ള അച്ഛനമ്മമാര്‍ക്ക് ജനിക്കുന്ന കുട്ടികളുടെ ജീനുകളും ഈ ഗുണം കാണിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
പഠനത്തിനായി ബ്രിട്ടനിലുള്ള 52,000ത്തോളം ആളുകളെയാണ് നിരീക്ഷണവിധേയരാക്കിയത്. എന്നാല്‍ ഈ പഠനത്തില്‍ ലഭിച്ചത് ഒരു സ്റ്റാറ്റിസ്റ്റിക്കല്‍ വിവരമാണെന്നും അത് വ്യക്തികളെ വച്ച് അളക്കാന്‍ കഴിയില്ലെന്നും ഗവേഷകര്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
