Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ബീജബാങ്ക് വഴി സൗന്ദര്യമുള്ള കുട്ടികള്‍

എന്നാല്‍ സൗന്ദര്യമുള്ള കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മറ്റൊരു വഴിയുണ്ട്, സുന്ദരന്മാരായ പുരുഷന്മാരുടെ ബീജം ഉപയോഗിക്കുക. ഇതെങ്ങനെ സാധിക്കുമെന്നല്ലേ. ഇതിനായി മാത്രമായി ഒരു ബീജബാങ്ക് തുറന്നിരിക്കുകയാണ് ബ്രിട്ടനില്‍. എതിര്‍പ്പുകള്‍ ഏറെയുണ്ടായെങ്കിലും ബാങ്കിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാനാണ് ഉടമകളുടെ തീരുമാനം.
ബ്യൂട്ടിഫുള്പീപ്പിള് ഡോട്ട് കോം എന്ന സൈറ്റില്‍ കയറി ബീജം നല്കിയ സുന്ദരന്മാരുടെ ചിത്രങ്ങള്‍ കണ്ടെത്താം. ഇതില്‍ നിന്നും ഇഷ്്ടപ്പെട്ടയാളെ തിരഞ്ഞെടുക്കുക, അതിനുശേഷം ആവശ്യക്കാര്‍ ചോദിക്കുന്ന പണം നല്കിയാല് ഇയാളുടെ ബീജം ലഭിയ്ക്കും. ഇത് കൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്ഭപാത്രത്തിലെത്തിച്ചാല് സുന്ദരനോ സുന്ദരിയോ ആയ കുട്ടിയ്ക്ക് ജന്മം നല്‍കാം.
കുട്ടികളില്ലാത്ത ദമ്പതിള്ക്കോ, കുട്ടികളെ ആവശ്യമുള്ള യുവതികള്‍ക്കോ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. തുടക്കത്തില്‍ സൗന്ദര്യമുള്ളവരെ മാത്രമാണ് ബീജബാങ്കില് അംഗങ്ങളാക്കിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ആര്‍ക്കും ബാങ്കില്‍ അംഗമാകാം.
വിരൂപരായവര്‍ പലപ്പോഴും ജന്മം നല്‍കുന്നത് സുന്ദരന്മാരും സുന്ദരിമാരുമായ കുട്ടികള്‍ക്കാണ്. അതുകൊണ്ട് വിരൂപരായവരെപ്പോലും ബീജബാങ്കില് ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചുവെന്നാണ് ് ബീജബാങ്കിന്റെ സ്ഥാപകനായ റോബര്‍ട്ട് ഹിന്റ്സെ പറയുന്നത്.
ബ്രിട്ടനിലെ മനുഷ്യാവകാശ സംഘടനയായ വാച്ച്ഡോഗ്' ബീജബാങ്കിനെതിരെ ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്. വാച്ച് ഡോഗിന്റെ പേട്രണായ ഡോക്ടര്‍ ഡേവിഡ് കിങ് പറയുന്നതിങ്ങനെയാണ്-ഈ ബീജബാങ്ക് നമ്മുടെ സമൂഹത്തില്‍ വളരെ വിപരീതമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും.
ജനനത്തെയും ജനിക്കുന്ന കുട്ടിയുടെ സൗന്ദര്യത്തേയും നമുക്ക് നിയന്ത്രിക്കാനാവുമെന്ന തോന്നല്‍ മനുഷ്യനെ വളര്‍ത്തുകയല്ല, തളര്‍ത്തുകയേയുള്ളൂ. വേണ്ടതെല്ലാം വേണ്ടവിധത്തില്‍ ലഭിക്കുമെന്ന് അഹങ്കരിക്കാന്‍ ഇത് ഇടവരുത്തും.'
കാര്യമെന്തൊക്കെയായാലും 72,000 സുന്ദരപുരുഷന്മാര്‍ ഇപ്പോള്‍ത്തന്നെ ബ്യൂട്ടിഫുള്‍ പീപ്പിള്‍.കോമില് രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. വിവാദങ്ങളൊന്നും ബീജദാതാക്കളെ അലട്ടുന്നില്ലെന്നു ചുരുക്കം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
