For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രണ്ട്‌ലി? എങ്കില്‍ നിങ്ങള്‍ അട്രാക്ടീവ്!

By Lakshmi
|

Friendly People
ആരോടും മിണ്ടാതെ ഒതുങ്ങിക്കൂടുന്നവരെ പൊതുവേ ആളുകള്‍ ഇഷ്ടപ്പെടാറില്ല. എന്നാല്‍ അല്പസ്വല്പം സംസാരിക്കുകയും സൗഹൃദമുണ്ടാക്കാന്‍ മുന്‍കയ്യെടുക്കുകയും ചെയ്യുന്നവരുടെ കാര്യം ഇങ്ങനെയല്ല ഇത്തരക്കാരെ ആര്‍ക്കും ഇഷ്ടപ്പെടും.

ഇതിന് പിന്നിലെ രഹസ്യം എന്താണെന്നല്ലേ ഇത്തരക്കാര്‍ വളരെ ആകര്‍ഷകത്വമുള്ളവരായിരിക്കുമെന്നതുതന്നെ. ഗെറ്റിസ്ബര്‍ഗ് കോളെജിലെ സൈക്കോളജി പ്രൊഫസര്‍ ബ്രിയാന്‍ മീയറും കൂട്ടരും നടത്തിയ ഗവേഷണങ്ങളിലാണ് ഇക്കാര്യം കണ്ടെത്തിയത്.

വളരെ ഉത്സാഹത്തോടെ സൗഹൃദപരമായി പെരുമാറുന്നവര്‍ അപരിചിതരുടെ ശ്രദ്ധപോലും ആകര്‍ഷിക്കാന്‍ കഴിവുള്ളവരായിരിക്കുമത്രേ. ഈ പഠനത്തിനായി മീയറും കൂട്ടരും 217 സ്ത്രീ പുരുഷന്മാരെയാണ് പഠനവിധേയമാക്കിയത്.

ഇവരുടെ ചിത്രങ്ങള്‍ തീര്‍ത്തും അപരിചിതരായ ആളുകളെ കാണിച്ചാണ് പരീക്ഷണം നടത്തിയത്. ഫോട്ടോയില്‍ കാണിച്ച വളരെ കൂള്‍ ആയി പെരുമാറുന്ന സ്ത്രീ പുരുഷന്മാരെല്ലാം ശാരീരികമായി ആകര്‍ഷകത്വമുള്ളവരാണെന്നാണത്രേ ഈ അപരിചിതര്‍ പറഞ്ഞത്.

ഈ പഠനം കാണിയ്ക്കുന്നത് ശാരീരികമായ ആകര്‍ഷകത്വവും ഒരാളുടെ പെരുമാറ്റവും തമ്മില്‍ ബന്ധമുണ്ടെന്നാണ്. അട്രാക്ടീവ് ആയ ആളുകളില്‍ ചില ആട്രാക്ടീവ് ആയ ഗുണങ്ങളും ഉണ്ടായിരിക്കും. ഇത്തരം അളുകള്‍ ഫോട്ടോകളില്‍പ്പോലും ആകര്‍ഷകത്വമുള്ളവരായിരിക്കും- മീയര്‍ പറയുന്നു.

ഇദ്ദേഹം ഇതുപറയാന്‍ കാരണം എന്താണെന്നല്ലേ ഈ സ്ത്രീ പുരുഷന്മാരുടെ ഫോട്ടോകളെല്ലാം അവര്‍ അറിയാതെയാണ് എടുത്തതെന്നതുതെന്നെ. വളരെ ഫ്രണ്ട്‌ലിയായ തുറന്നു സംസാരിക്കുന്ന പ്രകൃതമുള്ളവരെല്ലാം ഫോട്ടോഗ്രാഫിലും ആകര്‍ഷകത്വമുള്ളവരായിരിക്കുമെന്ന് ചുരുക്കം. ഈ പഠനം സംബന്ധിച്ച റിപ്പോര്‍ട്ട് ജേണല്‍ ഫോര്‍ റിസര്‍ച്ച് ഇന്‍ പേഴ്‌സണാലിറ്റിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Story first published: Tuesday, June 8, 2010, 13:33 [IST]
X
Desktop Bottom Promotion