Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
പുരുഷന്മാരുടെ കള്ളി വെളിച്ചത്ത്!!

എന്നാല്‍ പുരുഷന്മാര് ഈ ഗര്‍വ്വ് ഇനി കയ്യിലിരിക്കുകയേയുള്ളു. ലോകത്ത് ഏറ്റവും സമര്‍ത്ഥമായി കള്ളം പറയുന്നവര്‍ പുരുഷന്മാരാണെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തിക്കഴിഞ്ഞു. ബ്രിട്ടനില്‍ നടത്തിയ സര്‍വ്വേയിലാണ് പുരുഷന്മാരിലെ കള്ളന്മാര് പുറത്തുചാടിയത്. 3000ത്തോളം പേരെ പങ്കെടുപ്പിച്ച് സയന്‍സ് മ്യൂസിയമാണ് സര്‍വ്വേ നടത്തിയത്.
ബ്രിട്ടണിലെ പുരുഷന്മാര് ഒരു ദിവസം ശരാശരി മൂന്ന് നുണയെങ്കിലും പറയുന്നുണ്ട്. അതായത് ഒരു വര്‍ഷം 1092 നുണകള്‍. എന്നാല്‍ കുറച്ചെങ്കിലും സത്യസന്ധരായ സ്ത്രീകളാകട്ടെ 728 നുണകള്‍ മാത്രമെ ഒരു വര്‍ഷം പറയുന്നുള്ളു.
ഭൂരിഭാഗം പുരുഷന്മാരും സ്വന്തം മദ്യപാനത്തെക്കുറിച്ചാണ് ഭാര്യയോട് നുണപറയുന്നത്. സ്ത്രീകളാകട്ടെ വികാരങ്ങള്‍ മറച്ചുവെച്ച് എനിക്ക് കുഴപ്പമൊന്നുമില്ലെന്നാണ് കൂടുതല്‍ തവണയും പറയുന്നത്.
ഏറ്റവും കൂടുതല്‍ നുണ കേള്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍ ആരെന്ന് ചോദിച്ചാല്‍ അമ്മമാരെന്നാണ് ഉത്തരം കിട്ടുക. 25 ശതമാനം പുരുഷന്മാരും അമ്മമാരോട് കള്ളം പറയുമ്പോള്‍ 20 ശതമാനം സ്ത്രീകള്‍ മാത്രമേ അമ്മമാരോട് ് കള്ളം പറയുന്നുള്ളു.
10 ശതമാനം പേരാണ് പങ്കാളിയോട് നുണപറയുന്നുവര്.
ഇനി നുണപറഞ്ഞു കഴിഞ്ഞാലോ 70 ശതമാനം പുരുഷന്മാര്ക്ക് മാത്രമെ താന്‍ പറഞ്ഞ നുണയെക്കുറിച്ചോര്ത്ത് കുറ്റബോധം തോന്നാറുള്ളു. എന്നാല്‍ 82 ശതമാനം സ്ത്രീകള്‍ക്കും ഒരു നുണ പറഞ്ഞാല്‍ കുറ്റബോധം തോന്നുന്നുണ്ടത്രേ.
പുരുഷന്മാര് സ്ഥിരം പറയുന്ന 10 കളളങ്ങള്‍
1 ഞാന്‍ അധികം മദ്യപിച്ചിട്ടില്ല
2 എനിക്ക് ഒരു കുഴപ്പവുമില്ല
3 സിഗ്നല്‍ ഇല്ലായിരുന്നു
4 അതത്ര ചെലവുള്ള കാര്യമൊന്നുമല്ല
5 ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ്
6 ട്രാഫിക്കില്‍ പെട്ടുപോയി
7 നിന്റെ അരക്കെട്ട് കണ്ടാല്‍ അധികം വണ്ണം തോന്നില്ല
8 കോള്‍ അറ്റന്റ് ചെയ്യാന്‍ പറ്റിയില്ല
9 നിന്റെ ഭാരം കുറഞ്ഞിരിക്കുന്നു
10 ഇതു തന്നെയാണ് ഞാന്‍ അഗ്രഹിച്ചത്
സ്ത്രീകള്‍ സ്ഥിരം പറയുന്ന 10 കളളങ്ങള്‍
1 എനിക്ക് കുഴപ്പമൊന്നുമില്ല
2 അത് എവിടെയാണെന്നറിയില്ല, കണ്ടിട്ടില്ല
3 അതത്ര ചെലവുള്ള കാര്യമല്ല
4 ഞാനധികം മദ്യപിച്ചിട്ടില്ല
5 എനിക്ക് തലവേദനയായിരുന്നു
6 അത് വില്ക്കാന് വെച്ചിരുന്നു
7 ഞാന്‍ വന്നുകൊണ്ടിരിക്കുകയാണ്
8 ഞാനും ഈ പ്രായത്തിലൂടെ കടന്നു പോയതാണ്
9 ഞാനത് വലിച്ചെറിഞ്ഞിട്ടില്ല
10 ഇതു തന്നെയാണ് ഞാന്‍ ആഗ്രഹിച്ചത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
