For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സെക്സിയാണോ? കൈകള്‍ പറയട്ടെ!

By Lakshmi
|

Hands
'സെക്‌സി' ആ ലേബലില്‍ വിശേഷിപ്പിക്കപ്പെടാന്‍ ഇഷ്ടമില്ലാത്തവരുണ്ടാകുമോ? ആണിനും പെണ്ണിനും ഒരേപോലെ സെക്‌സിയായിരിക്കാന്‍ കഴിയും, ആകര്‍ഷകത്വമുള്ളവരായിരിക്കുന്നുവെങ്കില്‍ അതുതന്നെയാണ് സെക്‌സിയായിരിക്കുകയന്നതിനര്‍ത്ഥവും.

എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും ദിവസം ഒരുമണിക്കൂറെങ്കിലും സ്വന്തം കാര്യങ്ങള്‍ക്കായി മാറ്റിവയ്ക്കാം. പാദം മുതല്‍ മുടിവരെ വൃത്തിയാക്കുന്ന കാര്യങ്ങള്‍ക്ക് ഈ ഒരു മണിക്കൂര്‍ ചെലവഴിയ്ക്കുകയും ചെയ്യാം.

ഇന്നത്തെ കാലത്ത് കാണാന്‍ സുന്ദരനോ സുന്ദരിയോ ആയിരുന്നിട്ട് കാര്യമില്ല അടിമുടി അട്രാക്ടീവ് ആയിരിക്കണം, അതായത് കാല്‍ നഖം മുതല്‍ മുടിത്തുമ്പ് വരെ സൗന്ദര്യം വേണമെന്നുതന്നെ. ഇതുണ്ടാക്കുന്നതെങ്ങനെയെന്നോര്‍ത്ത് നക്ഷത്രമെണ്ണേണ്ട, എല്ലാത്തിനും വഴിയുണ്ട്.

ആരും ശ്രദ്ധിയ്ക്കുന്ന ശരീരഭാഗമാണ് കൈകള്‍. കൈകള്‍ മനോഹരമായിരുന്നാല്‍ ആര്‍ക്കെങ്കിലും നഷ്ടമുണ്ടോ. ഇല്ലെന്നുമാത്രമല്ല വല്ലവരും ഒക്കെ ആ കൈകള്‍ ശ്രദ്ധിക്കുകയും ചെയ്യും. പെരുവിരല്‍ കണ്ടാലറിയാം പെണ്ണിന്റെ വൃത്തിയെന്നൊരു ചൊല്ലുണ്ട്. അക്ഷരംപ്രതി ശരിയാണത്. സൗന്ദര്യത്തിന്റെ മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തിലും ഇതങ്ങനെതന്നെ.

കയ്യും കാലും കണ്ടാലറിയാം ഒരാളുടെ വൃത്തിയും വെടിപ്പും. ഞാന്‍ പുരുഷനാണ് എന്റെ കൈപരുപരുത്തിരിക്കും എന്ന് പറയുന്ന കാലമൊക്കെ പോയി, സോഫ്റ്റ് ആയിരിക്കുക അതാണ് സെക്‌സിയും. അതുകൊണ്ട് കൈകള്‍ നല്ലപോലെ മൃദുവായി സൂക്ഷിയ്ക്കുക.

നഖങ്ങള്‍ക്കിടയില്‍ അഴുക്കും ഭക്ഷണാവശിഷ്ടങ്ങളും അടിഞ്ഞുകൂടാന്‍ അനുവദിക്കാതെ നന്നായി വൃത്തിയാക്കിവയ്ക്കുക. സ്ത്രീകള്‍ക്ക് നഖങ്ങള്‍ വൃത്തിയാക്കി പോളീഷ് ഇടുകയുമാകാം, പക്ഷേ നഖത്തിന്റെ പ്രകൃതിദത്ത നിറത്തിന്റെ ഭംഗി ഒന്നുവേറെ തന്നെ

നല്ല വൃത്തിയുള്ള കൈകളുള്ള പുരുഷന്മാരോട് സ്ത്രീകള്‍ക്ക് ആഭിമുഖ്യം കൂടുതലാണെന്നാണ് നിരീക്ഷണങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുള്ളത്. കൈ കണ്ടാല്‍ ഒന്ന് ചുംബിച്ചു കളയാം എന്ന് തോന്നുന്നതുപോലെ ഇരിയ്ക്കട്ടെ. മൊരിമൊരിഞ്ഞ്, കൃത്യമായി വെട്ടിയൊപ്പിക്കാത്ത നഖങ്ങളുള്ള ഒരു കൈ ആലോചിച്ചൂനോക്കൂ, അയ്യേ എന്നു തോന്നുന്നില്ലേ, അപ്പോള്‍ നേരിട്ട് കണ്ടുകഴിഞ്ഞാല്‍ എന്താകും അവസ്ഥ.

കൈകള്‍ വൃത്തിയാക്കിവയ്ക്കാന്‍ ഒട്ടേറെ വഴികളുണ്ട്, അധികം രൂക്ഷതയില്ലാത്ത സോപ്പോ ബോഡി ഷാംപൂവോ ഉപയോഗിച്ച് കൈ വൃത്തിയാക്കിയശേഷം കിടക്കാന്‍ നേരം നല്ല ഹാന്‍ഡ് ക്രീം ഏതെങ്കിലും പുരട്ടി നന്നായി തടവുക.

തുണി കഴികുക, പാത്രം കഴുകുക എന്നിവ ചെയ്യുമ്പോള്‍ നല്ല ഗ്ലൗസുകള്‍ ഉപയോഗിക്കുക. നല്ല മോയ്ചറൈസര്‍ ഉപയോഗിച്ച് തടവുന്നതും കൈകള്‍ക്ക് മൃദുത്വവും മിനുസവും നല്‍കും. നഖങ്ങള്‍ക്ക് നിറമില്ലെങ്കില്‍ അവയില്‍ ചെറുനാരങ്ങാനീര് നഖങ്ങൡ പുരട്ടി നന്നായി തടവുക. നഖങ്ങള്‍ക്ക് നല്ല നിറം വയ്ക്കും.

ഇതിനൊപ്പം തന്നെ ഇവ ആകൃതിയൊപ്പിച്ച് വെട്ടാനും ശ്രദ്ധിയ്ക്കണം. സമയമുണ്ടെങ്കില്‍ മുഖത്തെന്നപോലെ കൈകള്‍ക്കും ഫ്രൂട് പാക്കുകളും മറ്റും ഇട്ട് വിശ്രമം നല്‍കാം. ഇതൊന്നും തനിയെ ചെയ്യാന്‍ സമയമില്ലെന്നാണെങ്കില്‍ ഒരു ബ്യൂട്ടി പാര്‍ലറില്‍ പോയി മാനിക്യൂറും പെഡിക്യൂറും ചെയ്യുക.

നഖങ്ങള്‍ വല്ലാതെ പൊട്ടിപ്പോവുന്നുണ്ടെങ്കില്‍ ഒരു ചര്‍മ്മരോഗവിദഗ്ധനെ കാണുക, ഒരു പക്ഷേ കാല്‍ത്സ്യക്കുറവാകാം ഇതിന് കാരണം. ആവശ്യമെങ്കില്‍ കാല്‍സ്യം ഗുളികകള്‍ കഴിയ്ക്കുകയുമാകാം. നഖങ്ങള്‍ക്കും നല്ല പോഷകങ്ങള്‍ ആവശ്യമാണ്.

Story first published: Saturday, May 22, 2010, 11:19 [IST]
X
Desktop Bottom Promotion