Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ധനവാനെങ്കില്‍ പൊണ്ണത്തടി

ധനികരായ പുരുഷന്മാര്ക്ക് തടികൂടുതലായിരിക്കുമത്രേ, എന്നാല്‍ ധനാഢ്യരായ സ്ത്രീകള്‍ വണ്ണംകുറഞ്ഞുമിരിക്കും. കാനഡയിലെ യൂണിവേഴ്സിറ്റി ഓപ് മോണ്‍ട്രിയലിലെ സോഷ്യോളജി വകുപ്പാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്.
പഠനം അതീവരസകരമായിരുന്നുവെന്നാണ് ഇതിന് നേതൃത്വം നല്കിയ പ്രൊഫസര്‍ നതാലി ഡ്യൂമസ് പറയുന്നത്. ധനികരായ പുരുഷന്മാര് തടിച്ചുരുണ്ടവരാകുമ്പോള് സ്ത്രീകള്‍ പൊതുവേ മെലിഞ്ഞ് സുന്ദരികളായിരിക്കുന്നു. എന്നാല്‍ സ്ത്രീകളുടെ കാര്യത്തില്‍ താഴ്ന്ന വരുമാനമുള്ളവര്‍ തടിവയ്ക്കുകയാണ് ചെയ്യുന്നത്- പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
ലോകമെമ്പാടുമുള്ള 7000 പേരെ പങ്കെടുപ്പിച്ചാണ് സര്‍വ്വേ നടത്തിയത്. 25 മതുല്‍ 65വരെ വയസ്സുള്ളവരെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയത്. ധനികരായ പുരുഷന്മാര് എന്തുകൊണ്ട് ഇങ്ങനെ തടിവയ്ക്കുന്നുവെന്ന ചോദ്യത്തിന് ഗവേഷക സംഘത്തിന്റെ കയ്യില്‍ ഉത്തരമുണ്ട്.
കയ്യില്‍ ധാരാളം പണമുള്ളവര്‍ അധികവും ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിയ്ക്കുന്നുണ്ടാവണം. പാര്‍ട്ടികളിലും മറ്റും പങ്കെടുക്കുമ്പോള്‍ എത്രത്തോളം ഭക്ഷണം കഴിയ്്ക്കുന്നുവെന്ന് അവര്‍ക്ക് തന്നെ ബോധ്യമുണ്ടാകില്ല, ഇതിനൊപ്പം മദ്യപാനവും ആവോളമുണ്ടാകും.
ഇത്തരത്തില്‍ കലോറി കൂടിയ ഭക്ഷണവും മദ്യവുമാണ് ധനികരായ പുരുഷന്മാരെ പൊണ്ണത്തടിയന്മാരാക്കുന്നത്. എന്നാല്‍ പണക്കാരികളായ സ്ത്രീകള്‍ എന്തുകൊണ്ടാണ് വണ്ണംവയ്ക്കാത്തത് എന്ന് പഠനത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ലോകത്തില്‍ ഏറ്റവുമധികം തടിയന്മാരായ പുരുഷന്മാരുള്ളത് കാനഡയിലും കൊറിയയിലുമാണെന്ന് പഠനം പറയുന്നു. തടിയന്മാരായ ധനവാന്മാരുടെ എണ്ണവും ഈ രാജ്യങ്ങളില്‍ കൂടുതലാണ്. 2030 ആകുമ്പോള്‍ ലോകത്തില്‍ 23 ദശലക്ഷം പേര് അമിതവണ്ണക്കാരായി മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
