For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗാഡനിദ്രയ്ക്ക് 4ഭക്ഷണങ്ങള്‍

By Lakshmi
|

Sleeping
ഉറക്കമില്ലായമയെന്ന അവസ്ഥ ശരീരികമായ അസ്വസ്ഥതകളുണ്ടാക്കുന്നതിനൊപ്പം മാനസികമായ ഒട്ടേറെ അസ്വസ്ഥതകള്‍ക്കും വഴിവയ്ക്കുന്നുണ്ട്. കൂടുതല്‍ ഉറങ്ങുന്നത് ആരോഗ്യവും ആയുസ്സും വര്‍ധിപ്പിക്കുന്നമെന്ന് ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ഓരോ പഠനങ്ങളില്‍ നിന്നും വ്യക്തമാകാറുണ്ട്.

അതുകൊണ്ടുതന്നെ ഉറക്കത്തിന്റെ കാര്യത്തില്‍ അശ്രദ്ധപാടില്ല. മിക്കപ്പോഴും നമ്മള്‍ കഴിയ്ക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങളും ജോലിസംബന്ധമായ പ്രശ്്‌നങ്ങളും വ്യക്തിപരമായ പ്രശ്‌നങ്ങളുമെല്ലാം ഉറക്കംകൊല്ലികളാവാറുണ്ട്.

മറ്റു പലകാര്യങ്ങളിലും പൂര്‍ണമായും വരുതിയ്ക്കുനിര്‍ത്താന്‍ കഴിയില്ലെങ്കിലും ഭക്ഷണകാര്യത്തിലെങ്കിലും നമുക്ക് ശ്രദ്ധചെലുത്താന്‍ കഴിയും. ഗാഡനിദ്രയ്ക്കു സഹായിക്കുന്ന ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍

സാല്‍മണ്‍

സാല്‍മണ്‍ മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന ആരോഗ്യകരമായ ഒമേഗ 3 വിഭാഗത്തില്‍ പെടുന്ന ഫാറ്റ് നല്ല ഉറക്കം പ്രദാനം ചെയ്യും. ഉറക്കത്തിന് കാരണമായ മെലാടോണിന്‍ എന്ന ഹോര്‍മ്മോണിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനുള്ള കഴിവ് ഈ ഫാറ്റിനുണ്ട്.

ബീന്‍സ്

നമ്മള്‍ നിത്യേന ഉപയോഗിക്കുന്ന പലതരം ബീന്‍സ് വര്‍ഗ്ഗങ്ങളും നല്ല ഉറക്കത്തിന് സഹായിക്കുന്നവയാണ്. ബീന്‍സില്‍ വിറ്റാമിനുകളായ ബി, ബി6, ബി 12, എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ഫോളിക് ആസിഡുകളുടെ കലവറകൂടിയാണ്.

ഇവയെല്ലാം ശരീരത്തെ ഉറക്കത്തിന്റെ സമയത്തെ ക്രമീകരിക്കാന്‍ സഹായിക്കുന്നവയാണ്. മാത്രമല്ല വിശ്രമാവസ്ഥ, സന്തോഷം എന്നിവ പ്രദാനംചെയ്യുന്ന സെറാടോണിന്‍ എന്ന ഹോര്‍മോണിന്റെ ഉല്‍പാദന്ത്തിനും ഇവ സഹായിക്കുന്നുണ്ട്. ഇന്‍സോമ്‌നിയ അഥവാ നിദ്രാഭംഗം ഉള്ളവര്‍ക്ക് വിറ്റമിന്‍ ബി ഉപകാരപ്രദമാണെന്ന് നേരത്തേ കണ്ടെത്തിയിട്ടുണ്ട്.

കട്ടത്തൈര്

ആര്‍ക്കും ഇഷ്ടമുള്ള വസ്തുവാണ് കട്ടത്തൈര്, ഇതും നല്ല ഉറക്കം പ്രദാനം ചെയ്യുന്നത് തന്നെ, എന്നാല്‍ വളരെ താഴ്ന്ന നിലയില്‍ കൊഴുപ്പുള്ള തൈര് മാത്രമേ തിരഞ്ഞെടുക്കാവൂ എന്നത് ശ്രദ്ധിക്കുക. കാല്‍സ്യം, മഗ്നീഷ്യം എന്നിവയുടെ ഉറവിടമാണ് കട്ടത്തൈര്.

ഇവ രണ്ടും ഉറക്കത്തെ സഹായിക്കുന്ന ധാതുകള്‍ക്കളുടെ ഉല്‍പാദനത്തിന് സഹായിക്കുന്നവയാണ്. ഇത്തരം ധാതുക്കളാണ് അഗാധമായ ഉറക്കത്തിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത്. ധാതുക്കള്‍ കുറയുമ്പോള്‍ മസിലുകള്‍ക്ക് ശക്തികുറയുകയും, മാനസിക സമ്മര്‍ദ്ദം കൂടാന്‍ ഇടവരുത്തുകയും നിദ്രാഭംഗം വരുത്തുകയും ചെയ്യും.

സ്പിനാച്ച്

നല്ല പച്ചനിറത്തിലുള്ള ചീര ഇരുമ്പിന്റെ കലവറയാണ്. നമ്മുടെ നാട്ടില്‍ ഏറെ സുലഭവുമാണിത്. റെസ്റ്റ്‌ലെസ് ലെഗ് സിന്‍ഡ്രോം എന്ന രോഗം പലരിലും ഉറക്കത്തിന് തടസ്സമുണ്ടാക്കുന്ന ഒന്നാണ്, ഇത് പാരമ്പര്യമായി പകരാവുന്ന രോഗമാണ് പഠനങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ രക്തത്തില്‍ വേണ്ടത്ര ഇരുമ്പിന്റെ അംശം ഉണ്ടെങ്കില്‍ ഒരു പരിധിവരെ ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിയും.

Story first published: Wednesday, May 12, 2010, 16:02 [IST]
X
Desktop Bottom Promotion