For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഭര്‍ത്താക്കന്മാരുടെ ശ്രദ്ധയ്ക്ക്

By Lakshmi
|

ആവശ്യത്തിലേറെ ഗൗരവം കാണിയ്ക്കുന്ന, ഭാര്യയോട് ഒട്ടും ഫ്രണ്ട്‌ലി ആകാത്ത ഒരു ഭര്‍ത്താവാണോ നിങ്ങള്‍. ആണെങ്കില്‍ സൂക്ഷിക്കുക അധികം താമസിയാതെ തന്നെ നിങ്ങളുടെ ഭാര്യ ഒരു വിഷാദ രോഗിയായിത്തീര്‍ന്നേയ്ക്കും.

ഒട്ടും സൗഹൃദഭാവം കാണിയ്ക്കാത്തവരും ആരോടും മിണ്ടാനും പറയാനും സമ്മതിക്കാത്തവരുമായ ഭര്‍ത്താക്കന്മാരുടെ ഭാര്യമാരില്‍ ഭൂരിഭാഗം പേരും വിഷാദരോഗ ലക്ഷണങ്ങള്‍ കാണിയ്ക്കുന്നവരായിരിക്കുമെന്ന് ഒരു പുതിയ പഠനത്തിലാണ് കണ്ടെത്തിയത്.

അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്തുമായി ചേര്‍ന്ന് മിഷിഗണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ് ഇതുസംബന്ധിച്ച പഠനം നടത്തിയത്. പഠനത്തിനായി നടത്തിയ അന്വേഷണത്തില്‍ അമേരിക്കയിലെ മൊത്തം ജനസംഖ്യയുടെ 10ശതമാനവും വിഷാദ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവരാണെന്നും കണ്ടെത്തിയിട്ടുണ്ട്.

വിഷാദരോഗലക്ഷണങ്ങള്‍ കാണിയ്ക്കുന്ന സ്ത്രീകളില്‍ വിവാഹിതരായവരുടെയെല്ലാം അവസ്ഥ ഏതാണ്ട് സമാനമായിരുന്നു. ഭൂരിഭാഗം പേരുടെയും ഭര്‍ത്താക്കന്മാര്‍ നല്ല അസ്സല്‍ ജയിന്‍വാര്‍ഡന്‍മാരുടെ സ്വഭാവം കാണിക്കുന്നവരാണെന്നാണ് പഠനത്തിന് നേതൃത്വം നല്‍കിയ മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ക്രിസ്റ്റീന്‍ പ്രൗള്‍ക്‌സ് പറയുന്നു.

ഭാര്യമാരില്‍ വിഷാദരോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നതിന് പ്രധാന കാരണക്കാര്‍ ഭര്‍ത്താക്കന്മാര്‍ തന്നെയാണ്. വിവാഹം കഴിഞ്ഞ് മൂന്നുവര്‍ഷത്തിനുള്ളില്‍ത്തന്നെ ഇത്തരക്കാരുടെ ഭാര്യമാരില്‍ വിഷാദരോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നു. ഇവര്‍ക്കുള്ള ഏറ്റവും നല്ല ഔഷധം ഭര്‍ത്താക്കന്മാരുടെ പെരുമാറ്റം തന്നെയാണ്. ഇത്തരം ഗൗരവക്കൂടുതലുള്ള ആര്‍ക്കുരുടെ ജീവിതം മെല്ലെമെല്ലെ പൂര്‍ണപരാജയത്തിലെത്തുകയാണ് പതിവ്- ക്രിസ്റ്റീന്‍ പറയുന്നു.

ഏത് സമയവും വിമര്‍ശിയ്ക്കുകയും ശാസിയ്ക്കുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന ഭര്‍ത്താക്കന്മാരെ ഒരു ഭാര്യയും ഏറെനാള്‍ സഹിയ്ക്കില്ല, ചിലര്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ ചിലര്‍ ഇതിനോട് പ്രതികരിക്കാന്‍ കഴിയാതെ പതിയെ വിഷാദത്തിന് അടിമപ്പെടുന്നു- ക്രിസ്റ്റീന്‍ ചൂണ്ടിക്കാട്ടി.

ഇതിന് പഠനവിധേയരാക്കിയ ദമ്പതിമാരുടെ വീട്ടിലെ സ്വഭാവരീതികള്‍ വീഡിയോ കാമറയില്‍ പകര്‍ത്തി അതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്. വീഡിയോ ടേപ്പകള്‍ക്ക് 20മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്നു.

Story first published: Tuesday, February 23, 2010, 16:05 [IST]
X
Desktop Bottom Promotion