Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചരിത്രം ഇന്ത്യക്കു തുണയാവുമോ?
പെര്‍ത്ത്: തുടര്‍ച്ചയായ 17 ടെസ്റ്റ് വിജയമെന്ന ചരിത്രം സൃഷ്ടിക്കണമെങ്കില്‍ ആസ്ത്രേല്യ ചരിത്രം തിരുത്തണം. ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ വിജയിക്കാന്‍ 413 റണ്‍സാണ് ആസ്ത്രേല്യയെടുക്കേണ്ടത്.
നാലാം ഇന്നിങ്സില്‍ ആസ്ത്രേല്യ ഇതുവരെ നേടിയ ഏറ്റവും മികച്ച റണ്‍സ് മൂന്നിന് 404 ആണ്. അതു പക്ഷേ അടുത്ത കാലത്തൊന്നുമല്ല. 1948ല്‍ ഇംഗ്ലണ്ടിനെതിരെ ആയിരുന്നു അത്.
നാലാം ഇന്നിങ്സില്‍ സ്കോര്‍ പിന്തുടരുന്നതില് ഇതുവരെ കണ്ടിട്ടുള്ള അഞ്ച് മികച്ച പ്രകടനങ്ങളില്‍ മൂന്നും ആസ്ത്രേല്യയുടേതാണ്. 1990ല്‍ പാകിസ്ഥാനിതിരെ ആറിന് 369, 1976ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഏഴിന് 362 എന്നിവയാണ് മറ്റ് മികച്ച പ്രകടനങ്ങള്‍.
ടെസ്റ്റില്‍ മികച്ച നാലാം ഇന്നിംഗ്സ് സ്കോര്‍ നേടിയത് വെസ്റ്റ് ഇന്റീസാണ്. 2002-03ല്‍ ആസ്ത്രേല്യക്കെതിരെ 418 റണ്‍സാണ് അവര്‍ നേടിയത്. രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 1975-76ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിര നാലിന് 406.
പെര്‍ത്തില്‍ ഇതുവരെ ആസ്ത്രേല്യ നേടിയ മികച്ച നാലാം ഇന്നിംഗ്സ് സ്കോര്‍ എട്ടിന് 342ആണ്. 1977-78ല്‍ ഇന്ത്യക്കെതിരെ ആയിരുന്നു അത്. പെര്‍ത്തിലെ വേഗമേറിയ പിച്ചിന് അല്പം വേഗം കുറയുന്നതോടെ ആസ്ത്രേല്യക്ക് നാലാം ഇന്നിംഗ്സ് ബാറ്റിംഗ് ദുഷ്കരമാവും. ഒരു പരാജയം ഒഴിവാക്കുന്നതിന് അവര്‍ തീവ്രമായി യത്നിക്കേണ്ടിവരും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
