Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
തമാശ പറയൂ... അവളെ വികാരവതിയാക്കൂ..
കിടപ്പറില് സ്വന്തം പ്രിയതമയെ എങ്ങനെ ഉത്തേജിതയാക്കുമെന്നറിയാതെ പാടുപെടുന്ന പുരുഷന്മാര് ചുരുക്കമല്ല. എന്നാല്‍ ഇതിന് മറ്റു വഴികളൊന്നും തേടിപ്പോകേണ്ട. നിങ്ങളുടെ ഉള്ളില്‍ നല്ല നര്‍മ്മബോധമുള്ള ഒരു മനസ്സുണ്ടോ? ആതായത് സ്വന്തം പോരായ്മകളെക്കുറിച്ചുപോലും തമാശ മെനയാന്‍ നിങ്ങള്‍ക്ക് കഴിവുണ്ടോ? ഏങ്കില്‍ അതുമാത്രം മതി അവളെ വികാരവതിയാക്കാന്‍.
ഇക്കാര്യം വെറുതെ പറയുന്നതാണെന്ന് കരുതി തള്ളിക്കളയേണ്ടതില്ല. രണ്ടുവര്‍ഷത്തോളം നീണ്ട ശാസ്ത്രീയ ഗവേഷണത്തിന്റെ പിന്‍ബലത്തിലാണ് വിദഗ്ധര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. അവസരോചിതമായി തന്റെ ന്യൂനതകളെപ്പോലും തമാശയാക്കി പറയാന്‍ കഴിയുന്ന പുരുഷന്മാരെയാണത്രേ മിക്ക സ്ത്രീകളും ആഗ്രഹിക്കുന്നത്.
പുരുഷന്റെ ഈ കഴിവില്‍ ആവള്ക്ക് മതിപ്പേറുകയും ആകൃഷ്ടയാവുകയും ചെയ്യുന്നു. അമേരിക്കയിലെ ന്യൂ മെക്സിക്കോ യൂണിവേഴ്സിറ്റിയിലെ ഗില്‍ ഗ്രീന്ഗോസും സഹപ്രവര്‍ത്തകരുമാണ് ഇക്കാര്യത്തെക്കുറിച്ച് പഠനം നടത്തിയത്. പുരുഷന്മാരുടെ സംസാരരീതികള്‍ പെണ്‍കുട്ടികളെ കേള്‍പ്പിച്ച് അവരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ വിലയിരുത്തിക്കൊണ്ടാണ് ഗവേഷകര്‍ പഠനം നടത്തിയത്.
നര്‍മ്മബോധമുള്ള പുരുഷന്മാരോട് സ്ത്രീകള്‍ക്ക് ലൈംഗികമായ ആകര്‍ഷണം തോന്നുമെന്ന് നേരത്തേ നടന്ന പഠനങ്ങളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സ്വന്തം പോരായ്മകള്‍ പോലും തമാശയായി പറയാന്‍ കഴിവുള്ള പുരുഷന്മാരോട് സ്ത്രീകള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നതിനെക്കുറിച്ചാണ് ഗില്ലും കൂട്ടരും പഠനം നടത്തിയത്.
വെറും നര്മ്മബോധമുള്ളവരിലേതിനേക്കാള് ഇത്തരം സ്വഭാവമുള്ള പുരുഷന്മാരില് സ്ത്രീകള്‍ വേഗത്തില്‍ ആകൃഷ്ടരാകുമെന്നാണ് ഗില്‍ പറയുന്നത്. ജേണല്‍ ഓഫ് എവല്യൂഷണറി സൈക്കോളജിയിലാണ് ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
